വിജയശതമാനം കൂടിയത് മന്ത്രിയുടെ കഴിവു കേടല്ല, വിദ്യാർത്ഥികളെ, നിങ്ങളുടെ മിടുക്കു കൊണ്ടാണ്. നിങ്ങളുടെ വിജയത്തെ വില കുറച്ചു കാണുന്നില്ല, മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
പികെ അബ്ദുറബ്ബ് |Facebook
ഹൈലൈറ്റ്:
- ആരെയും പരിഹസിക്കാനില്ല
- യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഇടത് സൈബർ പോരാളികൾ പരിഹസിച്ചിരുന്നു
- വിജയ ശതമാനം കൂടിയത് കുട്ടികളുടെ കഴിവുകേടല്ല
യുഡിഎഫ് സർക്കാരിന്റെ കാലത്താണെങ്കിൽ വിജയശതമാനം ഉയരുമ്പോൾ വിദ്യാർത്ഥികളുടെ കഴിവിനെ വില കുറച്ചു കാണാനും മന്ത്രിയെ ട്രോളാനും കുറ്റപ്പെടുത്താനുമാണ് ഇടത് സൈബർ പോരാളികൾ സമയം ചെലവഴിച്ചിരുന്നതെന്നും അബ്ദുറബ്ബ് കുറ്റപ്പെടുത്തി.
2011 ൽ എം എ ബേബി വിദ്യാഭ്യാസ മന്ത്രിയായ സമയത്ത് 91.37 ആയിരുന്നു വിജയശതമാനം. പിന്നീട് താൻ മന്ത്രിയായിരുന്ന കാലത്തും എസ്എസ്എൽസി വിജയശതമാനം കൂടിക്കൂടി വന്നു. 2012 ൽ 93.64, 2013 ൽ 94.17, 2014 ൽ 95.47, 2015 ൽ 97.99, 2016 ൽ 96.59 എന്നിങ്ങനെയായിരുന്നു വിജയ ശതമാനം.
എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു; 99.47 % വിജയം
2016 മുതൽ പ്രൊഫസർ രവീന്ദ്രനാഥ് മന്ത്രിയായ ശേഷമുള്ള വിജയശതമാനവും ഉയരത്തിൽ തന്നെയായിരുന്നു. 2017 ൽ 95.98, 2018 ൽ 97.84, 2019 ൽ 98.11, 2020 ൽ 98.82 എന്നിങ്ങനെയായിരുന്നു വിജയം. ഇപ്പോഴിതാ 2021 ൽ 99.47 ശതമാനം പേരും എസ്എസ്എൽസിക്ക് ഉപരിപഠന യോഗ്യത നേടിയിരിക്കുന്നു.
വിജയശതമാനം കൂടിയത് മന്ത്രിയുടെ കഴിവു കേടല്ല, വിദ്യാർത്ഥികളെ, നിങ്ങളുടെ മിടുക്കു കൊണ്ടാണ്. നിങ്ങളുടെ വിജയത്തെ വില കുറച്ചു കാണുന്നില്ല, അബ്ദുറബ്ബ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : pk abdu rabb on sslc result 2021
Malayalam News from malayalam.samayam.com, TIL Network