Curated by Karthik KK | Samayam Malayalam | Updated: 22 May 2023, 12:47 pm
പുതിയ മദ്യ നയം ഉടൻ പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ട്. അടുത്ത മന്ത്രിസഭ യോഗത്തോടെ തീരുമാനമാകുമെന്നാണ് പുറത്ത് വരുന്ന സൂചനകൾ. ബാറുകളുടെ ലൈസൻസ് ഫീസ് കൂട്ടാൻ സാധ്യതയുണ്ട്.
ഹൈലൈറ്റ്:
- അടുത്ത മന്ത്രിസഭ യോഗം പരിഗണിക്കുമെന്നാണ് പുറത്ത് വരുന്ന സൂചനകൾ.
- എല്ലാ മാസവും ഒന്നാം തിയ്യതിയിലെ ഡ്രൈ ഡേ തുടരും.
- ബാറുകളുടെ ലൈസൻസ് ഫീസ് കൂട്ടിയേക്കും.
Also Read: മലാശയത്തിൽ ഒളിപ്പിച്ചത് 1 കോടി 35 ലക്ഷം രൂപയുടെ സ്വർണം; കസ്റ്റംസിനെ വെട്ടിച്ചത് അതിവിദഗ്ധമായി, കരിപ്പൂരിൽ യുവാവ് പിടിയിൽ
ഐടി പാർക്കുകളിലെ തെരഞ്ഞെടുത്ത സ്ഥലങ്ങളിലെ മദ്യവിതരണത്തിന് തീരുമാനമെടുത്തിരുന്നു. എന്നാൽ വ്യവസ്ഥകളിൽ തീരുമാനമായിരുന്നില്ല. അതുകൊണ്ടാണ് നടപ്പാക്കാന്‍ നീണ്ടുപോയത്. പ്രധാന ഐടി കമ്പനികളുടെ സ്ഥലങ്ങളിലായിരിക്കും വിതരണത്തിനുള്ള സ്ഥലം. ഇതിന് നിശ്ചിത ഫീസും ഈടാക്കും. ഇവിടെ പുറത്ത് നിന്നുള്ളവർക്ക് മദ്യം നൽകില്ല.
തിന്നോണ്ട് തടിച്ചു അല്ല പിന്നെ….
ക്ലബ് മാതൃകയിലായിരിക്കും ഐടി പാർക്കുകളിലെ മദ്യ വിതരണം. ഒന്നാം തീയതിയിലെ ഡ്രൈ ഡേ ഒഴിവാക്കില്ല. അവധി ഒഴിവാക്കുന്നതിനെതിരെ തൊഴിലാളി യൂണിനുകളും എതിർപ്പ് അറിയിച്ചിരുന്നു. ഡ്രൈ ഡേയ്ക്ക് തലേ ദിവസം മദ്യ വിൽപ്പന കൂടുതകയും ചെയ്യും. അതുകൊണ്ട് നഷ്ടം ഉണ്ടാകില്ലെന്നാണ് വിലയിരുത്തൽ.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക