Authored by Karthik KK | Samayam Malayalam | Updated: 22 May 2023, 2:02 pm
പ്രധാനമന്ത്രി നരേന്ദ്ര മോദി എഫ്ഐപിഐസി ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് പാപ്പുവ ന്യൂഗിനിയ പ്രധാനമന്ത്രി ഊഷ്മള വരവേൽപ്പ് നൽകിയത്.
ഹൈലൈറ്റ്:
- മോദിയെ സ്വീകരിക്കുന്ന ദൃശ്യങ്ങൾ വൈറൽ
- ജെയിംസ് മറാപെയാണ് നരേന്ദ്ര മോദിയുടെ കാലിൽ തൊട്ട് നമസ്കരിച്ചത്
- ജെയിംസിനെ എന്നും ഓർക്കുമെന്ന് മോദി
സൂര്യാസ്തമയത്തിനു ശേഷം രാജ്യത്ത് എത്തുന്ന ഒരു നേതാവിനും ഇത്തരത്തിൽ സ്വീകരണം ഒരുക്കുന്നത് പതിവില്ലെങ്കിലും അതിന് വിപരീതമായിട്ടാണ് എല്ലാ ആചാരങ്ങളോടും കൂടി പാപുവ ന്യൂഗിനിയയിൽ പ്രധാനമന്ത്രിക്ക് സ്വീകരണം ലഭിച്ചത്. ഇതിന്റെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
32 ലക്ഷം കണ്ടല ബാങ്കില്‍; നല്‍കാതെ ചികിത്സയും ശസ്ത്രക്രിയയും മുടങ്ങി
വിമാനമിറങ്ങിയ നരേന്ദ്ര മോദി ജെയിംസ് മാറാപെയെ കെട്ടിപ്പിടിച്ചു. കൈകോർത്ത് സംസാരിക്കുന്നതിനിടെയാണ് മോദിയുടെ കാൽതൊട്ട് വന്ദിച്ചത്. ഉടൻ അദ്ദേഹത്തെ പിടിച്ച് എഴുന്നേൽപ്പിച്ച മോദി അദ്ദേഹത്തെ വാരി പുണർന്നു. പ്രാദേശിക സമയം രാത്രി 10ന് ശേഷമാണ് നരേന്ദ്ര മോദി പാപുവ ന്യൂഗിനിയയിൽ എത്തിയത്.
പൂക്കളും ഷാളുകളും വേണ്ട, സമ്മാനമായി പുസ്തകങ്ങൾ മതി; വീണ്ടും ഞെട്ടിച്ച് സിദ്ദരാമയ്യ
തന്നെ വരവേൽക്കാനെത്തിയ ജെയിംസ് മാറാപെയെ എന്നും ഓർക്കുമെന്ന് നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. പാപുവ ന്യൂഗിനിയയുമായി ഇന്ത്യ ഊഷ്മള ബന്ധം സ്ഥാപിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. 19 നേതാക്കളുടെ സല്യൂട്ട്, ഗാർഡ് ഓഫ് ഓണർ, ആചാരപരമായ സ്വീകരണം എന്നിവ പ്രധാനമന്ത്രിക്ക് ലഭിച്ചതായി വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.
ഈ മേഖലയിൽ ചൈന സ്വാധീനം ചെലുത്താൻ ശ്രമിക്കുന്നതിനിടെയാണ് നരേന്ദ്ര മോദിയുടെ സന്ദർശനം. ജപ്പാനിൽ നടന്ന ജി 7 ഉച്ചകോടിയിൽ പങ്കെടുത്ത ശേഷമാണ് പ്രധാനമന്ത്രി പാപുവ ന്യൂഗിനിയയിൽ എത്തിയത്.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക