കുവൈത്ത് സിറ്റി> രാജ്യത്ത് കര-വ്യോമ അതിർത്തികളിൽ ബയോമെട്രിക് സ്ക്രീനീങ് ആരംഭിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 18 വയസ്സിന് മുകളിൽ പ്രായമുള്ള സ്വദേശികളും പ്രവാസികളുമായവർ രാജ്യത്തേക്ക് പ്രവേശിക്കുമ്പോൾ ബയോമെട്രിക് സ്കാനിങ്ങിന് വിധേയമാകണമെന്ന് മന്ത്രാലയം വാർത്തക്കുറിപ്പിൽ വ്യക്തമാക്കി.
കണ്ണുകളും, മുഖങ്ങളും സ്കാൻ ചെയ്യാൻ പറ്റുന്ന നൂതന മെഷീനുകളും ഇലക്ട്രോണിക് സിഗ്നേച്ചറുകളുമാണ് കര-വ്യോമ അതിർത്തികളിൽ സ്ഥാപിച്ചിട്ടുള്ളത്. യാത്രക്ക് മുമ്പായി ബയോമെട്രിക് ഡേറ്റ രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്ന യാത്രക്കാർക്കായി ജഹ്റ, അലി സബാഹ് അൽ സാലം, വെസ്റ്റ് മിഷ്റഫ്, ഫർവാനിയ എന്നിവിടങ്ങളിലായി നാല് കേന്ദ്രങ്ങൾ തുറന്നതായി അധികൃതർ അറിയിച്ചു.
കര,വ്യോമ, കടൽ അതിർത്തി വഴി രാജ്യത്തേക്ക് പ്രവേശിക്കുന്നവരുടെ പത്ത് വിരലടയാളങ്ങളും സ്കാൻ ചെയ്യാനും ആരംഭിച്ചിട്ടുണ്ട്. വിരലടയാളങ്ങൾ, ഐറിസ് സ്കാനുകൾ, ഫേഷ്യൽ റെക്കഗ്നിഷൻ, ഇലക്ട്രോണിക് സിഗ്നേച്ചറുകൾ തുടങ്ങിയ നൂതന ബയോമെട്രിക് സംവിധാനങ്ങൾ വഴി രാജ്യത്തെ സുരക്ഷ നടപടികൾ ശക്തിപ്പെടുത്താൻ കഴിയുമെന്ന് അധികൃതർ വ്യക്തമാക്കി. പരിശോധനയ്ക്ക്
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..