കുവൈത്ത് സിറ്റി> കുവൈത്തിലെ വനിതകളുടെ പൊതുകൂട്ടായ്മയായ വനിതാവേദി കുവൈത്ത് അവതരിപ്പിച്ച ‘കനിവ് 2023’ സാംസ്കാരിക മേള നൃത്ത ഗാന പരിപാടികളോടെ അരങ്ങേറി. അബ്ബാസിയ സെൻട്രൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ചായിരുന്നു പരിപാടി. പരിപാടികൾ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവും വനിതാ കമ്മീഷൻ ചെയർപേഴ്സനുമായ അഡ്വ. പി സതീദേവി ഉദ്ഘാടനം ചെയ്തു.
വനിതാവേദി പ്രസിഡന്റ് അമീന അജ്നാസിന്റെ അധ്യക്ഷതയിൽ നടന്ന സാംസ്കാരിക സദസിൽ വനിതാവേദി ജനറൽ സെക്രട്ടറി ആശാലത ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു.ലോക കേരള സഭാംഗം ആർ നാഗനാഥൻ, പരിപാടിയുടെ പ്രധാന പ്രായോജകരായ അൽമുല്ല എക്സ്ചേഞ്ച് ജനറൽ മാനേജർ ഫിലിപ്പ് കോശി, സഹ പ്രായോജകരായ ഗോസ്കോർ സിഇഒ അമൽ ദാസ്, ഗീത ഹരിദാസ്, കലകുവൈറ്റ് ജനറൽ സെക്രട്ടറി രജീഷ് സി, നർത്തകി മൻസിയ വി പി, വയലിനിസ്റ്റ് ശ്യാം കല്യാൺ, ബാലവേദി ജനറൽ സെക്രട്ടറി അഞ്ജലീറ്റാ രമേശ് എന്നിവർ സംസാരിച്ചു.
കനിവ് 2023ന്റെ ജനറൽ കൺവീനർ ബിന്ദു ദിലീപ് ചടങ്ങിന് നന്ദി ആശംസിച്ചു. ട്രഷറർ അഞ്ജന സജി, വൈസ് പ്രസിഡന്റ് ഷിനി, ജോയിന്റ് സെക്രട്ടറി പ്രസീത ജിതിൻ, വനിതാവേദി അഡ്വൈസറി ബോർഡ് അംഗങ്ങൾ സജി തോമസ്, മാതു, ഹിക്മത് എന്നിവർ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി പുറത്തിറക്കിയ സ്മരണിക ശ്രീമതി പി സതീദേവി മുഖ്യ പ്രായോജകർക്ക് നൽകി പ്രകാശനം ചെയ്തു.
വനിതാവേദി കനിവ് 2023ന്റെ ഭാഗമായി നടത്തിയ നാടൻപാട്ട് മത്സരത്തിന്റെ വിജയികൾക്ക് സമ്മാനദാനവും പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് വിജയിച്ച വനിതാവേദി കുവൈറ്റ് അംഗങ്ങളുടെ കുട്ടികൾക്ക് മെമെന്റോ വിതരണവും വേദിയിൽ നടന്നു. നാടൻപാട്ട് മത്സരം, വനിതാവേദി കുവൈറ്റിന്റെ എട്ടു യൂണിറ്റുകളുടെയും, കല കുവൈറ്റ് നാലു മേഖല കമ്മറ്റികളുടെയും അംഗങ്ങളുടെ കലാപരിപാടികൾ, നർത്തകി മസിയ, വയലിനിസ്റ്റ് ശ്യാം കല്യാൺ എന്നിവരുടെ നൃത്ത ഗാന സന്ധ്യ എന്നിവയും അവതരിപ്പിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..