Also Read : തമിഴ്നാട്ടിൽ വീണ്ടും മദ്യദുരന്തം; ബാറിൽ നിന്നും മദ്യം വാങ്ങിക്കുടിച്ച രണ്ട് പേർ കൊല്ലപ്പെട്ടു
പുതുതായി 520 ഡീസൽ ബസുകളും 500 ഇലക്ട്രിക് ബസുകളും വാങ്ങാനാണ് സർക്കാർ പദ്ധതിയിടുന്നത്. ബസ് വാങ്ങാനുള്ള കരാർ വിളിക്കുന്നതിനുള്ള നടപടികൾ തുടങ്ങിക്കഴിഞ്ഞതായാണ് മനോരമ റിപ്പോർട്ട്.
ശ്രീനിജൻ എംഎൽഎയുടെ വാദം തള്ളി സ്പോർട്സ് കൗൺസിൽ സംസ്ഥാന അധ്യക്ഷൻ യു ഷറഫലി
ഒന്നാം പിണറായി സർക്കാരിന്റെ ആദ്യ സമയത്ത് കിഫ്ബി സഹായത്തോടെയുള്ള ബസ് വാങ്ങാൻ പദ്ധതിയിട്ടിരുന്നു. ഇത്തവണ കിഫ്ബി കെഎസ്ആർടിസി സ്വിഫ്റ്റിനാണ് വായ്പ അനുവദിക്കുന്നത്. കിഫ്ബി പണം നൽകിയാൽ രണ്ട് വർഷത്തിനുള്ളിൽ തിരിച്ചടവ് തുടങ്ങേണ്ടതുണ്ട്. 4 ശതമാനമാണ് പലിശ. അത് കൂടി കണക്കാക്കിയാൽ രണ്ട് വായ്പയ്ക്കും കൂടി 7 കോടി രൂപ മാസം എന്ന കണക്കിൽ 13 വർഷം തിരിച്ചടയ്ക്കണം.
മുൻപ് കെഎസ്ആർടിസി ബാങ്കുകളുടെ കൺസോഷ്യത്തിൽ നിന്നെടുത്ത 3,000 കോടി രൂപയുടെ തിരിച്ചടവ് മാസം 31 കോടിയാണ്. ഇപ്പോഴത്തെ ലോൺ അടക്കം മാസം 38 കോടിയിലധികമാണ് അടയ്ക്കേണ്ടതായി വരുന്നത്.
നേരത്തെ തിരിച്ചടവിൽ വ്യക്തത ഇല്ലാതെ വന്നതോടെ കിഫ്ബി പണം അനുവദിക്കില്ലെന്ന് പറഞ്ഞ് രംഗത്തുവന്നിരുന്നു. ഇതാണ് ബസ് വാങ്ങുന്നതിൽ തീരുമാനം വൈകിയത്. വായ്പാ തിരിച്ചടവ് സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന് നിർദ്ദേശമാണ് ഗതാഗത വകുപ്പ് ധന വകുപ്പിന് മുന്നിലേക്ക് വച്ചത്. എന്നാൽ, ഈ നിർദ്ദേശത്തെ ധനവകുപ്പ് എതിർക്കുകയായിരുന്നു. പിന്നീട്, മുഖ്യമന്ത്രി ഇടപെട്ട് കഴിഞ്ഞദിവസം വിളിച്ച യോഗത്തിൽ തിരിച്ചടവ് സർക്കാർ ഏറ്റെടുക്കുമെന്നറിയിച്ചു.
Also Read : പുതിയ മദ്യനയം ഈ ആഴ്ച പ്രഖ്യാപിച്ചേക്കും; ഡ്രൈ ഡേ തുടരും, കള്ളുഷാപ്പുകൾക്കും സ്റ്റാർ പദവി
അതേസമയം, ഡീസൽ ബസുകൾക്ക് വായ്പ അനുവദിക്കാൻ കിഫ്ബി വിമുഖത കാണിച്ചിരുന്നു. സിഎൻജി, ഇലക്ട്രിക് ബസുകൾക്ക് മാത്രമേ പണം മുടക്കൂ എന്നായിരുന്നു നിലപാട്. നിലവിൽ തിരുവനന്തപുരത്ത് വാങ്ങിയ 50 വൈദ്യുത ബസുകൾ കിഫ്ബി വഴി വാങ്ങിയതാണ്. പ്രതിമാസം ഈ ബസുകളിൽ ഓരോന്നും 1.15 ലക്ഷം രൂപ വീതം ലാഭം ഉണ്ടാക്കുന്നുണ്ട്. പുതുതായി വാങ്ങാനിരിക്കുന്ന ഡിസൽ ബസുകൾ സൂപ്പർ ഫാസ്റ്റുകളായി നിരത്തിലിറക്കാനാണ് ആലോചിക്കുന്നത്. അതേസമയം, ഇലക്ട്രിക് ബസുകളുടെ സർവീസിൻ്റെ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഒറ്റ ചാർജിൽ 280 കിലോമീറ്റർ ദൂരമാണ് ഇത് സഞ്ചരിക്കുക.
Read Latest Kerala News and Malayalam News