Authored by Lijin Kadukkaram | Samayam Malayalam | Updated: 22 May 2023, 3:04 pm
Kerala Plus Two Result 2023 Steps To Check: വിദ്യാഭ്യാസ മന്ത്രിയുടെ അറിയിപ്പ് പ്രകാരം മെയ് 25നാണ് പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിക്കുക. ഫലം അറിയേണ്ടത് എങ്ങനെയെന്ന് വിശദമായി അറിയാം
ഹൈലൈറ്റ്:
- പ്ലസ് ടു പരീക്ഷാ ഫലം മെയ് 25ന്
- ഹയർ സെക്കണ്ടറി ഫലമറിയേണ്ടത് എങ്ങനെ
- സൈറ്റുകൾ ഏതൊക്കെയെന്നറിയാം
ഫല പ്രഖ്യാപനത്തിന്റെ തലേദിവസമാകും ഫലമറിയാനുള്ള വെബ്സൈറ്റുകൾ ഏതൊക്കെയാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുക. dhsekerala.gov.in എന്ന വെബ്സൈറ്റിൽ ഫലമറിയാനുള്ള സൗകര്യമുണ്ടായിരിക്കും. ഫല പ്രഖ്യാപനത്തിന് ശേഷം പിആർഡി ആപ്പിലൂടെയും മറ്റ് വെബ്സൈറ്റുകളിലൂടെയും ഫലം അറിയാൻ കഴിയും.
Also Read : ഉറക്കത്തിലായിരുന്ന 24കാരിയെ കൈകൊണ്ട് ഉരസിയും തലോടിയും നിസാമുദ്ദീൻ; കെഎസ്ആർടിസി ബസിൽ സംഭവിച്ചത്
ചികിത്സയിലായിരുന്ന കൊമ്പൻ ചരിഞ്ഞു
കഴിഞ്ഞവർഷം ഹയർ സെക്കണ്ടറിയിൽ 83.87 ശതമാനം വിജയമായിരുന്നു ഉണ്ടായിരുന്നത്. ഇത്തവണ അത് ഉയരുമോയെന്നാണ് വിദ്യാർഥികൾ ഉറ്റുനോക്കുന്നത്. കഴിഞ്ഞവർഷം പരീക്ഷാ ഫലം അറിയാൻ വിപുലമായ സൗകര്യങ്ങളായിരുന്നു ഉണ്ടായിരുന്നത്. മൊബൈൽ ആപ്പുകൾക്ക് പുറമെ www.results.kite.kerala.gov.in , www.dhsekerala.gov.in , prd.kerala.gov.in , results.kerala.gov.in , www.examresults.kerala.gov.in , www.keralaresults.nic.in , എന്നിവയിലൂടെയായിരുന്നു വിദ്യാർഥികൾ 2022ൽ ഫലം അറിഞ്ഞത്. ഫലം അറിയാനുള്ള വെബ്സൈറ്റിൽ നിന്ന് തന്നെ മാർക്ക് ഷീറ്റ് ഡൗൺലോഡ് ചെയ്യാനും കഴിയും.
Also Read : ജനാഭിമുഖ കുർബാനയെ ചൊല്ലി വീണ്ടും തർക്കം; കുർബാന നടക്കുന്നതിനിടെ അൾത്താരയിൽ കയറി യുവാവിന്റെ അതിക്രമം
അതേസമയം നേരത്തെ പറഞ്ഞതിലും ഒരുദിവസം മുന്നേയായിരുന്നു ഇത്തവണ എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചത്. 99. 70 ശതമാനം വിജയമാണ് ഇത്തവണ പത്താം ക്ലാസിലുണ്ടായിരുന്നത്.കഴിഞ്ഞ വർഷം 99.26 ശതമാനമായിരുന്നു വിജയശതമാനം. 4,19,128 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. 2022നെ അപേക്ഷിച്ച് വിജയശതമാനത്തിൽ 0.44% വർധനവായിരുന്നു രേഖപ്പെടുത്തിയത്. പത്താം ക്ലാസിൽ ഏറ്റവും കൂടുതൽ വിജയശതമാനം കണ്ണൂരിലായിരുന്നു, 99.94 ശതമാനം.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക