സ്ഥിരം കഴിയ്ക്കാവുന്നതും ഒറ്റത്തവണ ഉപയോഗിയ്ക്കാവുന്ന തരവുമെല്ലാം ഇന്ന് ലഭ്യമാണ്. ഗര്‍ഭനിരോധന ഗുളിക വാസ്തവത്തില്‍ ഗര്‍ഭനിരോധനം മാത്രമല്ല, ചെയ്യുന്നത്. പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും, പ്രത്യേകിച്ചും സ്ത്രീകളിലെ ഹോര്‍മോണ്‍ സംബന്ധമായ പല പ്രശ്നങ്ങള്‍ക്കും പരിഹാരമായി ഗര്‍ഭനിരോധന ഗുളികകള്‍ ഉപയോഗിച്ചു വരുന്നു. ഇതെക്കുറിച്ച് Dr Abhinaya Alluri, Consultant – Obstetrics & Gynaecology, Laparoscopic surgeon & Infertility specialist, CARE Hospitals, Hi-Tec City, Hyderabad വിശദീകരിയ്ക്കുന്നു.
ആര്‍ത്തവ സംബന്ധമായ പ്രശ്നങ്ങളുടെ പരിഹാരത്തിനായി
ആര്‍ത്തവ സംബന്ധമായ പ്രശ്നങ്ങളുടെ പരിഹാരത്തിനായി ഉപയോഗിച്ച് വരുന്ന ഒന്ന് കൂടിയാണ് ഇത്. ക്രമരഹിതമായ പിരീഡ്സ്, അമിത രക്തസ്രാവം, ഡിസ്മെനേറിയ എന്നറിയപ്പെടുന്ന വേദനാജനകമായ ആര്‍ത്തവം എന്നിവയ്ക്കെല്ലാം പ്രതിവിധിയായി ഇത്തരം ബര്‍ത് കണ്ട്രോള് പില്‍സ് ഉപയോഗിച്ച് വരുന്നു. ഇതു പോലെ പ്രീ മെന്‍സ്ട്രല്‍ സിന്‍ഡ്രോം പലര്‍ക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്.
മൂഡ് സംബന്ധമായ പ്രശ്നങ്ങള്‍, വയര്‍ വന്ന് വീര്‍ക്കുക, മാറിടങ്ങള്‍ വല്ലാതെ മൃദുവായി വേദനിയ്ക്കുക തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് പരിഹാരമായി ഉപയോഗിച്ചു വരുന്ന ഒന്നു കൂടിയാണ് ഗര്‍ഭ നിരോധന ഗുളികകള്‍.
പെൺകുട്ടികളോട് പറയാൻ പാടില്ലാത്ത ചില കാര്യങ്ങൾ
പെൺകുട്ടികളോട് പറയാൻ പാടില്ലാത്ത ചില കാര്യങ്ങൾ
പിസിഒഎസ്
സ്ത്രീകള്‍ക്കുണ്ടാകുന്ന പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം അഥവാ പിസിഒഎസ് പോലുള്ള രോഗങ്ങള്‍ക്ക് പരിഹാരമായും ഇത് പ്രയോഗിച്ച് വരാറുണ്ട്. ഹോര്‍മോണ്‍ പ്രശ്നം കാരണമുണ്ടാകുന്ന ഈ രോഗത്തിന് രോമവളര്‍ച്ച, ക്രമം തെറ്റിയ ആര്‍ത്തവം, മുഖക്കുരു, ഓവറിയിലെ സിസ്റ്റുകള്‍ തുടങ്ങിയ പല പ്രശ്നങ്ങളും കണ്ടു വരാറുണ്ട്.
ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ പരിഹരിച്ച് ഇത്തരം ലക്ഷണങ്ങള്‍ കുറയ്ക്കാന്‍ ഗര്‍ഭനിരോധന ഗുളികകള്‍ സഹായിക്കാറുണ്ട്. ഇതു പോലെ തന്നെ ഒവേറിയന്‍ സിസ്റ്റുകള്‍ വരുന്നതിന് പരിഹാരമായും ഇത്തരം ഹോര്‍മോണ്‍ ഗുളികകള്‍ ഉപയോഗിച്ച് വരുന്നു.
എന്‍ഡോമെട്രിയോസിസ്
സ്ത്രീകള്‍ക്ക് അമിതമായ ബ്ലീഡിംഗുണ്ടാക്കുന്ന ഒരു പ്രശ്നമാണ് എന്‍ഡോമെട്രിയോസിസ്. ഗര്‍ഭപാത്ര ഭിത്തിയ്ക്ക് കനം കൂടുന്ന ഇത് യൂട്രസ് ലൈനിംഗ് ടിഷ്യൂ പുറത്തേയ്ക്ക് വളരുന്നതിനാലാണ് സംഭവിയ്ക്കുന്നത്.
ഇത് വേദന, വന്ധ്യത, വീക്കം തുടങ്ങിയ പല പ്രശ്നങ്ങള്‍ക്കും ഇടയാക്കുന്ന ഒന്നാണ്. ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരമായും ഈ പ്രശ്നം കൂടുതല്‍ ഗുരുതരമാകാതെ തടയാനും ഗര്‍ഭനിരോധന ഗുളികകള്‍ ഉപയോഗിയ്ക്കാറുണ്ട്.
മുഖക്കുരു
അമിതമായി മുഖക്കുരു വരുന്ന പ്രശ്നമുള്ള ചിലരുണ്ട്. ഇതിന് കാരണമാകുന്നത് ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയാകാം. ഇത്തരം അവസ്ഥകളിലും ഗര്‍ഭനിരോധന ഗുളികകള്‍ പരിഹാരമായി ഉപയോഗിയ്ക്കാറുണ്ട്. ഇതു പോലെ ആര്‍ത്തവ സമയത്ത് അമിത രക്തസ്രാവമുള്ള സ്ത്രീകളുണ്ട്.
ഇത് അനീമിയ പോലുള്ള പ്രശ്നങ്ങള്‍ക്ക് ഇടയാക്കുകകയും ചെയ്യുന്നു. ഇത്തരം ഘട്ടത്തില്‍ ബ്ലീംഡിംഗ് കുറച്ച് അനീമിയ പോലുള്ള അവസ്ഥകള്‍ തടയാനും സഹായിക്കുന്ന ഒന്നാണ് ബര്‍ത്ത് കണ്ട്രോള് പില്‍സ്.
ഡോക്ടര്‍ നിര്‍ദേശിച്ചാല്‍
നേരിടുന്ന അവസ്ഥകളും ആളുടെ ആരോഗ്യാവസ്ഥയും അനുസരിച്ചാണ് ഇത്തരം ഗുളികകള്‍ കഴിയ്ക്കാവുന്നത്. ഇതല്ലാതെ സ്വന്തം ഇഷ്ടത്തിന് ഇവ വാങ്ങി ഉപയോഗിയ്ക്കരുതെന്നത് പ്രധാനം.
ഇത്തരം അവസ്ഥകളെങ്കില്‍ ഡോക്ടര്‍ നിര്‍ദേശിച്ചാല്‍ മാത്രമാണ് ഇവ കഴിയ്ക്കാവുന്നത്. അതല്ലാതെ മുകളില്‍ പറഞ്ഞ അവസ്ഥകള്‍ക്ക് പരിഹാരമായി ഗര്‍ഭനിരോധന ഗുളികകള്‍ സ്വയം വാങ്ങി ഉപയോഗിയ്ക്കുന്നത് ഗുരുതമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കുമെന്നോര്ക്കുക.