സ്ത്രീധനം ആവശ്യപ്പെട്ടെന്ന് അറിഞ്ഞാൽ പെൺകുട്ടികൾ വിവാഹത്തിൽ നിന്നും പിന്മാറണം. സ്ത്രീധനത്തോട് നോ പറയാൻ പെൺകുട്ടികൾ തയ്യാറാകണം. വരന്മാരുടെ അമ്മമാരാണ് സ്ത്രീധനം തടയേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
ആരിഫ് മുഹമ്മദ് ഖാൻ |TOI
ഹൈലൈറ്റ്:
- സ്ത്രീധനം അമ്മമാർ തടയണം
- സ്ത്രീധനം വാങ്ങില്ലെന്ന് ബോണ്ട് ഒപ്പിട്ടു വാങ്ങണം
- പരാതി ഉയർന്നാൽ ബിരുദം റദ്ദാക്കണം
സ്ത്രീധനത്തോട് നോ പറയാൻ പെൺകുട്ടികൾ തയ്യാറാകണം. സ്ത്രീധനം ആവശ്യപ്പെട്ടെന്ന് അറിഞ്ഞാൽ പെൺകുട്ടികൾ വിവാഹത്തിൽ നിന്നും പിന്മാറണം. ബിരുദം നൽകുമ്പോൾ സ്ത്രീധനം വാങ്ങില്ലെന്ന് ബോണ്ട് ഒപ്പിട്ടു വാങ്ങണം. പരാതി ഉയർന്നാൽ ബിരുദം റദ്ദാക്കണമെന്നും ഗവർണർ പറഞ്ഞു. വരന്മാരുടെ അമ്മമാരാണ് സ്ത്രീധനം തടയേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
പരിപാടിയെക്കുറിച്ച് അറിഞ്ഞപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ പൂർണ്ണ പിന്തുണ അറിയിച്ചിരുന്നു. സ്ത്രീധനത്തിനെതിരെ ഇത്തരം പരിപാടികൾ വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൂടാതെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും കുമ്മനം രാജശേഖരനും ഗാന്ധിജിയുടെ പൗത്രിയും പിന്തുണ അറിയിച്ചിരുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : arif mohammad khan on kerala dowry
Malayalam News from malayalam.samayam.com, TIL Network