കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി അര്ജുന് ആയങ്കിയുടെ ഭാര്യ അമലയെ കസ്റ്റംസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. അര്‍ജുന്റെ സാമ്പത്തിക ഇടപാടുകളില്‍ വ്യക്തത വരുത്തുന്നതിന് വേണ്ടിയാണ് ചോദ്യം ചെയ്യല്‍.
വരുമാന മാര്‍ഗ്ഗം ഇല്ലെങ്കിലും അര്ജുന് ആയങ്കിയിലേക്ക് വലിയ തോതില്‍ പണം എത്തിയിരുന്നെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍. എന്നാല്‍ അര്‍ജുനെ ചോദ്യം ചെയ്തപ്പോള്‍ ഇക്കാര്യത്തില്‍ മതിയായ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. പിന്നീട് ഭാര്യ അമലയേയും ചോദ്യം ചെയ്തെങ്കിലും ഇരുവരുടേയും മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്ന് കണ്ടെത്തിയതോടെയാണ് അമലയെ വീണ്ടും ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തുന്നത്.
കരിപ്പൂര്‍ സ്വര്‍ണക്കടത്തിന്റെ മുഖ്യ ആസൂത്രകന്‍ അര്‍ജുനായിരുന്നെന്നാണ് കസ്റ്റംസിന്റെ നിഗമനം. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ അര്‍ജുനേയും മറ്റൊരു പ്രതിയായ മുഹമ്മദ് ഷാഫിയേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യേണ്ടതായുണ്ട്. ഇതിനായി പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ ലഭിക്കാന്‍ കീഴ്ക്കോടതിയില്‍ അപേക്ഷ നല്‍കിയെങ്കിലും കോടതി ഇത് തള്ളിയിരുന്നു. കസ്റ്റഡി ലഭിക്കാന്‍ ഹൈക്കോടതിയെ സമീപിക്കാനാണ് കസ്റ്റംസിന്റെ നീക്കം. ഇതിനായുള്ള ഹര്‍ജിയും ഇന്ന് നല്‍കിയേക്കും