ജന്തർ മന്ദിറിൽ ഗുസ്തി താരങ്ങൾ നടത്തിവരുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കമൽഹാസൻ. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് കമൽഹാസൻ താരങ്ങൾക്ക് പിന്തുണ അറിയിച്ചത്. ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷണെതിരായ ഗുസ്തി താരങ്ങളുടെ സമരം ഒരു മാസം പിന്നിടുന്ന അവസരത്തിലാണ് പിന്തുണയുമായി നടൻ എത്തിയത്.
ഗുസ്തി താരങ്ങളുടെ സമരം ആരംഭിച്ചിട്ട് ഒരുമാസം പിന്നിടുകയാണ്. രാജ്യത്തിനു വേണ്ടി മത്സരിക്കേണ്ട അവർ സ്വയരക്ഷയ്ക്കായി പോരാടാൻ നിർബന്ധിതരായിരിക്കുന്നു. ക്രിമിനൽ ചരിത്രമുള്ള രാഷ്ട്രീയക്കാരോ രാജ്യത്തിന്റെ കായിക പ്രതിഭകളോ? ആരാണ് നമ്മുടെ പിന്തുണ അർഹിക്കുന്നത്. കമൽഹാസൻ ട്വിറ്ററിൽ കുറിച്ചു.
ലൈംഗികാതിക്രമ പരാതിയിൽ ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഗുസ്തി താരങ്ങൾ സമരം ആരംഭിച്ചത്. പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയിട്ടും ബ്രിജ് ഭൂഷണെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. താരങ്ങളുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് നിരവധി രാഷ്ട്രീയ സാമൂഹിക പ്രവർത്തകരുൾപ്പെടെയുള്ളവർ രംഗത്തു വന്നിരുന്നു. സമരം ഒരു മാസമ പിന്നിട്ട അവസരത്തിൽ ചൊവ്വാഴ്ച മെഴുകുതിരി കത്തിച്ച് ഇന്ത്യാ ഗേറ്റിലേക്ക് ഗുസ്തി താരങ്ങൾ പ്രതിഷേധ മാർച്ചും നടത്തിയിരുന്നു.
Today marks 1 month of protests by athletes of the wrestling fraternity. Instead of fighting for national glory, we have forced them to fight for personal safety.
Fellow Indians ,who deserves our attention, our national sporting icons or a politician with an extensive criminal…
— Kamal Haasan (@ikamalhaasan) May 23, 2023
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..