ഹൈലൈറ്റ്:
- തിരുവനന്തപുരം പാരിപ്പള്ളി മുതൽ വിഴിഞ്ഞം വരെയുള്ള 80 കിലോമീറ്റര്‍ റിങ്റോഡ് നിര്‍മ്മിക്കുമെന്നും കേന്ദ്രത്തിന്റെ ഉറപ്പ്
- കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ കൂടിക്കാഴ്ച നടത്തി
- സംസ്ഥാനത്തെ 11 റോഡുകള്‍ ഭാരത് മാല പദ്ധതിയിൽൽ ഉൾപ്പെടുത്തും
Also Read : ലൈംഗികബന്ധത്തിനിടെ കഴുത്തു ഞെരിച്ചു; കൊലയ്ക്ക് സഹായി മറ്റൊരു കാമുകി; അനിതയെ പുഴയിൽ തള്ളിയത് മരിച്ചെന്നു കരുതി
ദേശീയപാതയ്ക്ക് പുറമെ സംസ്ഥാനത്തെ 11 റോഡുകള്‍ ഭാരത് മാല പദ്ധതിയിൽൽ ഉൾപ്പെടുത്താനും ബുധനാഴ്ച ഇരുവരും നടത്തിയ ചര്‍ച്ചയിൽ തീരുമാനമായിട്ടുണ്ട്. തിരുവനന്തപുരം പാരിപ്പള്ളി മുതൽ വിഴിഞ്ഞം വരെയുള്ള 80 കിലോമീറ്റര്‍ റിങ്റോഡ് നിര്‍മ്മിക്കും. വിഴിഞ്ഞം തുറമുഖത്തിന്റെ സാമ്പത്തിക സാധ്യതകള്‍ കൂടി കണക്കിലെടുത്താണ് പുതിയ പദ്ധതി.
തലസ്ഥാന നഗരിയുടെ വളര്‍ച്ചയ്ക്ക് പ്രയോജനമാവുന്ന പദ്ധതിക്ക് 4500 കോടി രൂപയാണ് മതിപ്പ് ചെലവ് ഉണ്ടാകുന്നത്. ഇത് നാഷണൽ ഹൈവേ അതോറിറ്റി ഏറ്റെടുത്ത് ഫണ്ട് നൽകണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. ഭൂമി ഏറ്റെടുക്കാൻ വേണ്ടതിന്റെ പകുതി ചെലവ് സംസ്ഥാനം വഹിക്കും. അതേസമയം, വലിയ ബാധ്യതകള്‍ വരുന്ന പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ നിര്‍മാണ സാമഗ്രികളുടെ നികുതിയിൽ സംസ്ഥാനം ഇളവ് നൽകണമെന്ന നിര്‍ദ്ദേശം കേന്ദ്ര മന്ത്രി മുന്നോട്ട് വച്ചിട്ടുണ്ട്. സംസ്ഥാനം വഹിക്കുന്ന ചെലവിന് തുല്യമായ ഓഹരി പങ്കാളിത്തവും കേന്ദ്ര സര്‍ക്കാര്‍ നൽകുന്നുണ്ട്.
ആലപ്പുഴ മുതൽ ചങ്ങനാശ്ശേരി വാഴൂര്‍ പതിനാലാം മൈൽ വരെയുള്ള 50 കിലോമീറ്റര്‍. കായംകുളം മുതൽ തിരുവല്ല ജങ്ഷൻ വരെയുള്ള 23 കിലോമീറ്റര്‍. വിജയപുരത്തിന് അടുത്തുള്ള ജങ്ഷൻ മുതൽ ഊന്നുക്കല്ലിനടത്തുള്ള ജങ്ഷൻ വരെ 45 കിലോമീറ്റര്‍
കൽപ്പറ്റയ്ക്കടുത്തുള്ള ജങ്ഷൻ മുതൽ മാനന്തവാടി വരെയുള്ള 50 കിലോമീറ്റര്‍. എൻ എച്ച് 183 എയുടെ ദീർഘിപ്പിക്കൽ ടൈറ്റാനിയം, ചവറ വരെയുള്ള 17 കിലോമീറ്റര്‍. എൻ എച്ച് 183 എയെ പമ്പയുമായി ബന്ധിപ്പിക്കുന്ന പുതിയ എൻ എച്ച് ളാഹയ്ക്കടുത്തുള്ള ഇലവുങ്കലിൽ 21.6 കിലോമീറ്റര്‍ വരെ.
ഇത് യഥാര്‍ത്ഥ കുംഭകര്ണൻ; വര്‍ഷത്തിൽ 300 ദിവസവും ഉറക്കം
തിരുവനന്തപുരം തെൻമലയെ ബന്ധിപ്പിക്കുന്ന 72 കിലോമീറ്റര്‍. ഹോസ്ദുര്‍ഗ് – പാണത്തൂര്‍ – ഭാഗമണ്ഡലം – മടിക്കേരി വരെയുള്ള കേരളത്തിലൂടെ കടന്നുപോകുന്ന 57 കിലോമീറ്റര്‍. ചെര്‍ക്കള – കല്ലിടുക്ക വരെയുള്ള കേരളത്തിലൂടെ കടന്നുപോകുന്ന 28 കിലോമീറ്റര്‍. വടക്കാഞ്ചേരി – പൊള്ളാച്ചി റോഡ്. തിരുവനന്തപുരം അന്താരാഷ്ട്ര സീ പോർട്ടിനെ ബന്ധിപ്പിക്കുന്ന വിഴിഞ്ഞ കരമന കളിയിക്കാവിള റോഡ് എന്നിവയാണ് ഭാരത് മാലയുടെ രണ്ടാംഘട്ടത്തിലെ റോഡുകള്‍.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : new national highway in kerala chief minister pinarayi vijayan meets union minister nitin gadkari
Malayalam News from malayalam.samayam.com, TIL Network