Authored by Anjaly M C | Samayam Malayalam | Updated: 27 May 2023, 1:43 pm
വിവാഹത്തിന് ശേഷം പെട്ടെന്ന് തന്നെ ഒരു കുട്ടി വേണം എന്നാഗ്രഹിക്കുന്നവര്‍ക്ക് ഒരു വര്‍ഷത്തിനുള്ളില്‍ ഗര്‍ഭധാരണം ഉറപ്പിക്കാന്‍ കുറച്ച് കാര്യങ്ങളില്‍ ഉറപ്പ് വരുത്തണം. അത് വിവാഹത്തിന് മുന്‍പ് അല്ലെങ്കില്‍ വിവാഹത്തിന് ശേഷം നിങ്ങള്‍ക്ക് ഇക്കാര്യങ്ങളില്‍ തീരുമാനം ഉറപ്പിക്കാവുന്നതാണ്.
-
1/9
ഗര്‍ഭധാരണം
പറയുന്നത്ര എളുപ്പമല്ല ഇന്നത്തെ കാലത്ത് പലര്‍ക്കും ഗര്‍ഭധാരണം. ചിലര്‍ക്ക് ജോലി തിരക്ക് മൂലം കുട്ടികള്‍ വേണ്ട എന്ന അഭിപ്രായത്തില്‍ എത്തിക്കുന്നു. എന്നാല്‍, ചിലര്‍ക്കാണെങ്കില്‍ കുട്ടികള്‍ വേണം എന്ന് അതിയായ ആഗ്രഹവും ഉണ്ടായിരിക്കും.
-
2/9
ലൈംഗികശേഷി
ഒരു വ്യക്തിയുടെ ലൈംഗികശേഷി ഗര്‍ഭധാരണത്തിന് മുഖ്യഘടകമാണ്. അത് ഇരുകൂട്ടര്‍ക്കും നല്ല ആരോഗ്യകരമായ ലൈംഗികശേഷി ഉണ്ടെങ്കില്‍ അത് കുഞ്ഞ് ഉണ്ടാകാനുള്ള സാധ്യതയും കൂട്ടുന്നു.
-
3/9
തൈറോയ്ഡ്
തൈറോയ്ഡ് പോലെയുള്ള ഹോര്‍മോണ്‍ വ്യതിയാനം ഉണ്ടാക്കുന്ന രോഗങ്ങള്‍ ഉള്ളത് ഗര്‍ഭധാരണത്തിന് തടസ്സം നില്ക്കുന്നു. അതിനാല്‍, ഇവ പരിശോധിച്ച് ഇല്ല എന്ന് ഉറപ്പാക്കണം. അതുപോലെ, ഉണ്ടെങ്കില്‍ കൃത്യമായ ചികിത്സയും പിന്തുടരണം.
-
4/9
പിസിഒഎസ്
പിസിഒഎസ് പോലെയുള്ള രോഗങ്ങള്‍ സ്ത്രീകളില്‍ ഇന്ന് കൂടിക്കൊണ്ടിരിക്കുകയാണ്. ഇത്തരം രോഗങ്ങള്‍ ഉള്ളതും ഗര്‍ഭധാരണത്തിന് തടസ്സം നില്‍ക്കുന്നുണ്ട്. ഇതിന് ചികിത്സയും നല്ല ഡയറ്റും ആവശ്യമായി വരുന്നു.
-
5/9
ലൈംഗിക ക്ഷമത
ലൈംഗിക ക്ഷമത കുറഞ്ഞ ഒരു വ്യക്തിയാണെങ്കില്‍ അല്ലെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള ലൈംഗിക രോഗങ്ങള്‍ നിങ്ങള്‍ക്ക് ഉണ്ടോ എന്ന് പരിശോധിക്കാവുന്നതാണ്. ഇത്തരം രോഗങ്ങള്‍ ഗര്‍ഭധാരണത്തിന് തടസ്സം നില്ക്കുന്നു. ഇത് ലൈംഗിക രോഗങ്ങള്‍ പരസ്പരം പകരുന്നതിനും കാരണമാണ്.
-
6/9
ബീജത്തിന്റെ കൗണ്ട്
ചിലര്‍ക്ക് ബീജത്തിന്റെ കൗണ്ട് കുറവായിരിക്കും. ഇത്തരത്തില്‍ കൗണ്ട് കുറയുന്നത് പെട്ടെന്നുള്ള ഗര്‍ഭധാരണം അസാധ്യമാക്കുന്നുണ്ട്. അതിനാല്‍ ഒരു ഡോക്ടറെ കണ്ട് കൗണ്ട് എല്ലാം ആരോഗ്യകരമാണോ എന്ന് ഉറപ്പ് വരുത്താം.
-
7/9
ആഹാരം
ഗര്‍ഭധാരണം വേഗത്തില്‍ ആക്കുന്നതിനും നല്ല ആരോഗ്യകരമാക്കുന്നതിനും ദമ്പതികള്‍ നല്ല ഹെല്‍ത്തി ഫുഡ് കഴിക്കേണ്ടത് അനിവാര്യമാണ്. നല്ല ഹെല്‍ത്തി ആഹാരം കഴിച്ചാല്‍ മാത്രമാണ് കണ്‍സീവ് ആകുന്നത് കുറച്ചും കൂടെ എളുപ്പമാക്കൂ.
-
8/9
വ്യായാമം
ഗര്‍ഭധാരണം എളുപ്പമാക്കാന്‍ സ്ത്രീകള്‍ മാത്രമല്ല, പുരുഷന്മാരും വ്യായാമം കൃത്യമായി ചെയ്യേണ്ടത് അനിവാര്യമാണ്. വ്യായാമം ചെയ്യുന്നത് സ്വകാര്യഭാഗങ്ങളുടം ആരോഗ്യം ഉറപ്പാക്കാനും ഇത് ഗര്‍ഭധാരണം നടക്കുന്നതിനും സഹായിക്കുന്നുണ്ട്.
-
9/9
കുട്ടികള്‍ ഉണ്ടായില്ലെങ്കില്‍
ഒരു വര്‍ഷം കഴിഞ്ഞിട്ടും ഗര്‍ഭം ധരിച്ചില്ലെങ്കില്‍ നിങ്ങള്‍ക്ക് ഡോക്ടറെ സമീപിക്കാവുന്നതാണ്. ഇത് കാരണം കൃത്യമായി കണ്ടെത്തുന്നതിനും ചികിത്സയ്ക്കും നിങ്ങളെ സഹായിക്കുന്നതാണ്.