Authored by Karthik KK | Samayam Malayalam | Updated: 27 May 2023, 9:04 pm
പ്രവീൺ നെട്ടാരുവിന്റെ ഭാര്യക്ക് ബിജെപി സർക്കാർ നൽകിയ ജോലിയാണ് സിദ്ധരാമയ്യ സർക്കാർ റദ്ദാക്കിയിരിക്കുന്നത്. സർക്കാർ മാറുമ്പോൾ താൽകാലിക ജോലിയിലുള്ളവരെ പിരിച്ചുവിടുന്നത് സ്വാഭാവികമെന്ന് വിശദീകരണം.
ഹൈലൈറ്റ്:
- സമൂഹമാധ്യമങ്ങളിലെ കാമ്പെയിനെ തുടർന്നാണ് ജോലി നൽകിയത്
- കൊലപാതകത്തിനു പിന്നാലെയായിരുന്നു നിയമനം
- പ്രവീണിന്റെ കുടുംബത്തിന് ബിജെപി വീട് നിർമിച്ചു നൽകിയിരുന്നു
ജോലിയിൽ പ്രവേശിച്ച നൂതൻ മംഗളുരുവിൽ ജോലി ചെയ്യാനാണ് താൽപര്യമെന്ന് ബസവരാജ് ബൊമ്മെയെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ മംഗളുരുവിൽ ഡെപ്യൂട്ടി കമ്മീഷ്ണറുടെ ഓഫീസിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വിഭാഗത്തിൽ അസിസ്റ്റന്റ് തസ്തിക നൽകി. ഈ ഉത്തരവാണ് കോൺഗ്രസ് സർക്കാർ റദ്ദാക്കിയിരിക്കുന്നത്.
വേനലവധിയില്‍ വേറിട്ട അനുഭവം പകര്‍ന്ന് നീന്തല്‍പരിശീലനം
സർക്കാരുകൾ മാറുമ്പോൾ താൽകാലിക ജീവനക്കാരെ പിരിച്ചുവിടാറുണ്ടെന്നാണ് ഇതേക്കുറിച്ച് കോൺഗ്രസ് സർക്കാരിന്റെ പ്രതികരണം. നൂതൻ കുമാരിക്ക് പ്രത്യേക പരിഗണന നൽകിയിട്ടില്ലെന്നും സർക്കാർ വൃത്തങ്ങൾ പറയുന്നു.
കർണാടക മന്ത്രിസഭാ വികസനം: പുതിയ 24 മന്ത്രിമാർകൂടി സത്യപ്രതിജ്ഞ ചെയ്തു
2022 ജൂലൈ 26നാണ് പ്രവീൺ നെട്ടാരു കൊല്ലപ്പെട്ടത്. രാത്രി തന്റെ കോഴിക്കട അടച്ച് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് കൊലപാതകം നടന്നത്. കേസ് ഇപ്പോൾ എൻഐഎയാണ് അന്വേഷിക്കുന്നത്. പ്രവീണിന്റേത് പ്രതികാര കൊലപാതകമാണെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. സംഭവത്തിൽ മൂന്ന് അക്രമികൾ അടക്കം പത്തോളം പേരെ അറസ്റ്റ് ചെയ്തു. നൂതന് സർക്കാർ ജോലി നൽകണമെന്ന് ആവശ്യപ്പെട്ട് ബിജെപി-യുവമോർച്ച പ്രവർത്തകർ സമൂഹമാധ്യമങ്ങളിൽ കാമ്പെയിൻ നടത്തിയതിനു പിന്നാലെയാണ് താൽകാലിക ജോലി അനുവദിച്ചത്.
അലൂമിനിയം കോച്ചുകൾ വരും, 200 കിമി വേഗത പിടിക്കും; പുതിയ സാങ്കേതിക വിദ്യ വികസിപ്പിക്കാൻ ഐസിഎഫ്
അതേസമയം പ്രവീണിന്റെ കുടുംബത്തിന് ബിജെപി വീട് നിർമിച്ചു നൽകിയിരുന്നു. 70 ലക്ഷം രൂപ ചെലവിട്ട് 2800 ചതുരശ്ര അടിയുള്ള വീടാണ് നിർമിച്ചു നൽകിയത്.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക