താല്‍ക്കാലികമായി ലഭിക്കുന്ന ആശ്വാസം
നമ്മള് പല്ല് പുളിപ്പ് ഉണ്ടാകുമ്പോള്‍ ഇത്തം ടൂത്ത് പേയ്സ്റ്റ് ഉപയോഗിക്കുന്നു. പിന്നീട്, തണുത്തതും നല്ല ചൂടുള്ളതും ആയ ആഹാരങ്ങള്‍ കഴിക്കുമ്പോള്‍ പല്ലിന് നല്ല ആശ്വാസവും ഇത് മൂലം ലഭിക്കും. എന്നാല്‍, സ്ഥിരമായിട്ട് ഒരാശ്വാസം നല്കാന് ഇതിന് സാധിക്കുമോ? ഇല്ല. ഇത് മാത്രമല്ല, നമ്മളുടെ പല്ല് എന്തുകൊണ്ട് പുളിക്കുന്നു എന്ന കാരണം തപ്പിപോകാനും നമ്മളില്‍ പലരും മുതിരുകയും ഇല്ല.
ശ്രദ്ധിച്ചില്ലെങ്കില്‍
പല്ലിലെ കേട് മൂലം, അല്ലെങ്കില്‍ മോണ രോഗങ്ങള്‍ മൂലമെല്ലാം പല്ലില്‍ പുളിപ്പ് അനുഭവപ്പെടാം. ചിലപ്പോള്‍ പല്ലിന്റെ അടിയില്‍ നിന്നും കേട് ആരംഭിക്കു്നനതിന്റെ ലക്ഷണമായി പല്ല് പുളിക്കാം. എന്നാല്‍, പലരും പല്ല് പുളിപ്പ് അനുഭവപ്പെടുമ്പോള്‍ തന്നെ ഇത്തരം പേയ്സ്റ്റ് വാങ്ങി ഉപയോഗിക്കാന്‍ ആരംഭിക്കുന്നു.
ഇത്തരത്തില്‍ ഉപയോഗിച്ച് പുളിപ്പ് ആശ്വാസം ലഭിക്കുമ്പോള്‍ പിന്നീട് ഡോക്ടറെ കാണാനും ഇവര്‍ മുതിരാറില്ല. സത്യത്തില്‍ ഇത്തരത്തില്‍ ഡോക്ടറെ കാണിക്കാതിരിക്കുമ്പോള്‍ പല്ലിന്റെ കേട് കൂടുകയാണ് ചെയ്യുന്നത്. കേട് വര്‍ദ്ധിക്കുന്നത് ചിലപ്പോള്‍ പല്ല് നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് വരെ എത്തിക്കാം.
അതുപോലെ, ചിലര്‍ക്ക് പല്ലിലെ കേട് ഇന്ഫക്ഷന് ഉണ്ടാക്കുകയും മോണവീക്കം നീര് വരല് എന്നീ പ്രശ്നങ്ങളിലേയ്ക്ക് നയിക്കുകയും ചെയ്യുന്നു. ചില പല്ലുകള്‍ റൂട്ട് കനാല്‍ പോലും ചെയ്യാന്‍ പറ്റാത്ത അവസ്ഥയിലേയ്ക്ക് എത്തുന്നുണ്ട്. അതിനാല്‍, പല്ലിലെ പുളിപ്പിനെ നിസ്സാരമായി കാണരുത്.
ചെയ്യേണ്ടത് എന്ത്
നിങ്ങള്‍ക്ക് പല്ലിന് പുളിപ്പ് അനുഭവപ്പെട്ടാല്‍ ആദ്യം തന്നെ സ്വയം ചികിത്സിക്കാതെ ഒരു ഡോക്ടറെ കണ്ട് കാരണം കണ്ടെത്തുന്നത് നല്ലതാണ്. അതുപോലെ, അതിന് വേണ്ട കൃത്യമായ ചികിത്സയും എടുക്കാന്‍ മറക്കരുത്. നിങ്ങള്‍ വിചാരിക്കുന്നത് പോലെ പല്ല് പറിച്ച് കളഞ്ഞാല്‍ അത് അടുത്ത പല്ലുകള്‍ വേഗത്തില്‍ കേടാകുന്നതിലേയ്ക്കും അതുപോലെ, പല്ലുകള്‍ക്കിടയില്‍ ഗ്യാപ് വീഴുന്നതിനും ഇത് കാരണമാകുന്നുണ്ട്.
ശ്രദ്ധിക്കേണ്ടത്
പല്ലുകള്‍ പരമാവധി നല്ല വൃത്തിയില്‍ കാത്ത് സൂക്ഷിക്കുക. രണ്ട് നേരം പല്ല് തേയ്ക്കാന്‍ മറക്കരുത്. അതുപോലെ ടൂത്ത് ഫ്ലോസ്സ് ചെയ്യുന്നതും നല്ലതാണ്. ഇത് പല്ലിന്റെ ഇടയിലെ അഴുക്ക് നീക്കം ചെയ്യാന്‍ സഹായിക്കും. ഇത് പല്ല് കേടാകാതിരിക്കാനും സഹായിക്കുന്നുണ്ട്.
അതുപോലെ ഇടയ്ക്കിടയ്ക്ക് ഡോക്ടറെ കണ്ട് ക്ലീനിംഗ് നടത്തുന്നതും പല്ലുകളുടെ ആരോഗ്യം പരിശോധിക്കുന്നതും നല്ലതാണ്.