Authored by Saritha PV | Samayam Malayalam | Updated: 27 May 2023, 11:58 pm
മുടി ഉള്ളോടെ വളരാന്‍ സഹായിക്കുന്നതില്‍ ഭക്ഷണങ്ങള്‍ക്ക് പ്രധാനപ്പെട്ട സ്ഥാനമുണ്ട്. ചില പ്രധാന ഭക്ഷണങ്ങള്‍ മുടി വളര്‍ച്ചയെ സഹായിക്കുന്നു. ഇവയെക്കുറിച്ചറിയൂ.
-
ഇലക്കറികൾ
മുടി കൊഴിച്ചിൽ തടയുന്നതിനും ആവശ്യമായ ഒരു പ്രധാന പോഷകമാണ് അയേണ്‍. ചീര, ബ്രൊക്കോളി, കാബേജ്, സാലഡ് പച്ചിലകൾ എന്നിവ പോലുള്ള ഇലക്കറികൾ ഉൾപ്പെടുത്തുന്നത് ശരീരത്തിലെ ഇരുമ്പിന്റെ അളവ് മെച്ചപ്പെടുന്നു. വിറ്റാമിൻ A , C, B2, B6, B1, E, K മഗ്നീഷ്യം, സിങ്ക്, അയൺ, ഒമേഗാ -3 എന്നിങ്ങനെ എല്ലാ പോഷകങ്ങളും ഇവയില്‍ അടങ്ങിയിട്ടുണ്ട്
-
മധുരക്കിഴങ്ങ്
ബീറ്റാ കരോട്ടിന്‍ അടങ്ങിയ മധുരക്കിഴങ്ങ് മുടിയുടെ വളര്‍ച്ചയ്ക്ക് മികച്ച ഭക്ഷണമാണ് ഇതില്‍ വൈറ്റമിന്‍ എ അടങ്ങിയിട്ടുണ്ട്. ഇത് സെബം ഉല്പാദനത്തിന് സഹായിക്കുന്നു. എന്നാല്‍ വൈറ്റമിന്‍ എ അമിതമാകുന്നതും മുടി കൊഴിയാന്‍ കാരണമാകുമെന്നോര്‍ക്കുക.
-
മത്സ്യങ്ങള്‍
ഒമേഗ 3 ഫാറ്റി ആസിഡുകള്‍ അടങ്ങിയ മത്സ്യങ്ങള്‍ മുടിയുടെ ആരോഗ്യത്തിന് മികച്ചതാണ്. വെജിറ്റേറിയന്‍കാര്‍ക്ക് മത്തന്‍ വിത്തുകള്‍, വാള്‍നട്സ്, അവോക്കാഡോ എന്നിവ ഉള്‍പ്പെടുത്താം. മീനെണ്ണ ഗുളിക കഴിയ്ക്കുന്നതും നല്ലതാണ്.
-
നട്സ്
നട്സ് മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്ന ഒന്നാണ്. ഇതില്‍ ഒമേഗ 3, ഫാറ്റി ആസിഡുകള്‍, ബയോട്ടിന്‍ എന്നിവയെല്ലാം തന്നെ അടങ്ങിയിട്ടുണ്ട്. സെലേനിയം, സിങ്ക് എന്നിവയും ഇതില്‍ ധാരാളമുണ്ട്. ഇതെല്ലാം മുടിയുടെ വളര്‍ച്ചയെ സഹായിക്കുന്ന ഘടകങ്ങളാണ്.
-
മുട്ട
മുടിയുടെ വളർച്ചയ്ക്ക് മുട്ട വളരെയധികം സഹായിക്കും. മുട്ടയിൽ അടങ്ങിയിട്ടുള്ള ബയോട്ടിൻ മുടിയുടെ വളർച്ച മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു. മുടിയുടെ കനം കുറഞ്ഞു പോകുന്നതും പെട്ടെന്നുണ്ടാകുന്ന മുടിയുടെ കൊഴിഞ്ഞുപോക്കും ഒക്കെ ശരീരത്തിൽ ബയോട്ടിന്റെ കുറവ് മൂലം ഉണ്ടാവുന്ന പ്രധാന പ്രശ്നങ്ങളാണ്.
-
തൈര് അല്ലെങ്കില്‍ ഗ്രീക്ക് യോഗര്‍ട്ട്
തൈര് അല്ലെങ്കില്‍ ഗ്രീക്ക് യോഗര്‍ട്ട് കഴിയ്ക്കുന്നത് മുടിയുടെ വളര്‍ച്ചയ്ക്ക് ഏറെ നല്ലതാണ്. തൈരിനേക്കാള്‍ ഗ്രീക്ക് യോഗര്‍ട്ടാണ് ഇതില്‍ മികച്ചത്. ധാരാളം പ്രോട്ടീനും വൈറ്റമിന്‍ ബിയുമെല്ലാം തൈരില്‍ അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ കട്ടി കൂടാനും മുടി കൊഴിച്ചില്‍ തടയാനും നല്ലതാണ്.