Authored by Mary Margret | Samayam Malayalam | Updated: 28 May 2023, 9:13 am
പുതിയ പാര്‍ലമെന്റ് മന്ദിരം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഉള്‍പ്പെടെ പ്രധാനപ്പെട്ട 21 പ്രതിപക്ഷ പാര്‍ട്ടികള്‍ ചടങ്ങ് ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
ഹൈലൈറ്റ്:
- രാവിലെ 7.30 ഓടെ പ്രധാനമന്ത്രി പാര്‍ലമെന്റ് മന്ദിരത്തില്‍ എത്തിയതോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്
- ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ലയും പൂജയും പങ്കെടുത്തു
- പാര്‍ലമെന്റ് കെട്ടിടത്തിന്റെ നിര്‍മാണത്തില്‍ പങ്കെടുത്ത തൊഴിലാളികളെ പ്രധാനമന്ത്രി ആദരിച്ചു
Also Read: New Parliament Building Inauguration : ചെങ്കോൽ സ്പീക്കറുടെ ഇരിപ്പിടത്തിന് സമീപം സ്ഥാപിച്ചു; പുതിയ പാർലമെന്റ് മന്ദിരം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി
രാവിലെ 7.30 ഓടെ പ്രധാനമന്ത്രി പാര്‍ലമെന്റ് മന്ദിരത്തില്‍ എത്തിയതോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ലയും പൂജയും പങ്കെടുത്തു. തുടര്‍ന്നാണ്. സ്വാതന്ത്ര്യപ്രഖ്യാപനത്തിനു മുമ്പ് നടന്നതെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്ന ചെങ്കോല്‍ പാര്‍ലമെന്റിനകത്ത് ലോക്സഭാ സ്പീക്കറുടെ ഇരിപ്പിടത്തിനു സമീപം സ്ഥാപിച്ചത്.
ശബരിമല റോപ്പ് വേ പ്രാരംഭ സർവേ പൂർത്തിയായി
പാര്‍ലമെന്റ് കെട്ടിടത്തിന്റെ നിര്‍മാണത്തില്‍ പങ്കെടുത്ത തൊഴിലാളികളെ പ്രധാനമന്ത്രി ആദരിച്ചു. തുടര്‍ന്നാണ് സര്‍വമത പ്രാര്‍ഥന നടന്നത്. ഉദ്ഘാടനത്തിന്റെ പ്രധാന ചടങ്ങുകള്‍ ഉച്ചയ്ക്ക് 12 നാണ് ആരംഭിക്കുക. സാമൂഹിക- രാഷ്ട്രീയ രംഗത്തെ പ്രമുഖരെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. എന്‍.ഡി.എ. സഖ്യകക്ഷികള്‍ അടക്കം 25 പാര്‍ട്ടികള്‍ ചടങ്ങില്‍ പങ്കെടുക്കും. മന്ദിരം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഉള്‍പ്പെടെ പ്രധാനപ്പെട്ട 21 പ്രതിപക്ഷ പാര്‍ട്ടികള്‍ ചടങ്ങ് ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും ചടങ്ങില്‍ പങ്കെടുക്കുന്നില്ല. ഇരുവരുടെയും സന്ദേശം ചടങ്ങില്‍ വായിക്കും.
Also Read: Kerala Lottery Result: ഭാഗ്യം നിങ്ങളുടെ തൊട്ടരികെ; 70 ലക്ഷം സ്വന്തമാക്കാൻ മണിക്കൂറുകൾ മാത്രം
12 ന് പ്രധാനമന്ത്രി മന്ദിരത്തിലേക്ക് വരും. തുടര്‍ന്ന്, ദേശീയ ഗാനാലാപനം. 12.10 ന് രാജ്യസഭാ ഉപാധ്യക്ഷന്റെ പ്രസംഗം. ചടങ്ങില്‍ പങ്കെടുക്കാത്ത രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നിവരുടെ സന്ദേശം വായിക്കും. 12.20 ന് പാര്‍ലമെന്റിനെ സംബന്ധിച്ച ഹ്രസ്വച്ചിത്രങ്ങളുടെ പ്രദര്‍ശനം ഉണ്ടാകും. 12.35 ന് ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയുടെ പ്രസംഗം ഉണ്ടാകും. 1 മണിക്ക് 75 രൂപ നാണയവും സ്റ്റാമ്പും പ്രകാശനം ചെയ്യും. 1.10 ന് പ്രധാനമന്ത്രിയുടെ പ്രസംഗവും അതിനുശേഷം 2 ന് ചടങ്ങ് സമാപിക്കും.
Read Latest National News and Malayalam News
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക