500 അധ്യാപകര്‍ മന്ത്രാലയത്തിന് രാജി സമർപ്പിച്ചതായി കുവെെറ്റ് മാധ്യമം അല്‍ ഖബസ് ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
ഈ അധ്യായന വര്‍ഷത്തിന്റെ അവസാനത്തോടെ ആയിരിക്കും ഈ അധ്യാപകർ സേവനം അവസാനിപ്പിക്കേണ്ടത്. പ്രവാസി അധ്യാപകരുമായി ബന്ധപ്പെട്ട എല്ലാ ഔദ്യോഗിക നടപടിക്രമങ്ങളും വിദ്യാഭ്യാസ മന്ത്രാലയത്തിലെ മാനവവിഭവശേഷി വിഭാഗം പൂർത്തിയാക്കികൊണ്ടിരിക്കുകയാണ്. കാലാവധി പൂർത്തിയാക്കിയ ശേഷം ഫെെനുകളോ മറ്റു ഫീസുകളോ ഇല്ലാതെ രാജ്യം വിടാൻ ഇവർക്ക് സാധിക്കും. അധ്യാപകർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിനും തൊഴില്‍ പെര്‍മിറ്റ് റദ്ദാക്കുന്നതിനുമുള്ള നടപടികളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഇത്തരം പ്രവർത്തികൾ പൂർത്തിയാക്കുന്നതിന് അനുസരിച്ച് പ്രവാസികൾ ആയ അധ്യാപകർക്ക് സ്വന്തം രാജ്യത്തേക്ക് മടങ്ങിപ്പോകാൻ അവസരം ലഭിക്കും.
മലബാറിലെ ക്ഷേത്രോത്സവങ്ങൾക്ക് സമാപനം കുറിച്ച് കോഴിക്കളിയാട്ടം
Also Read: എമിറേറ്റ്സ് ഐഡി; പുതുക്കാൻ വൈകുന്ന ഓരോ ദിവസത്തിനും പിഴ
എന്നാൽ സേവനം അവസാനിപ്പിച്ച് രാജ്യം വിടാൻ തീരുമാനിച്ച അധ്യാപകർക്ക് ആനുകൂല്യങ്ങള്‍ കൈപ്പറ്റി, രാജ്യം വിടാൻ മൂന്ന് മാസത്തെ സമയമാണ് ആഭ്യന്തര മന്ത്രാലയം അനുവദിക്കുന്നത്. മൂന്ന് മാസം മുമ്പ് ആണ് പ്രവാസി അധ്യാപകരെ പൂർണ്ണമായും ഒഴിവാക്കി പകരം സ്വദേശികളെ നിയമിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായത്. ഈ മേഖലയിലെ സ്വദേശിവത്കരണം നിർത്തിവെച്ചിരിക്കുകയാണ് എന്ന തരത്തിൽ ചില പ്രചരങ്ങൾ നടന്നിരുന്നു. 46 ലക്ഷം ജനസംഖ്യയാണ് കുവെെറ്റിൽ ഉള്ളത്. ഇതിൽ കൂടുതലും വിദേശികൾ ആണ്. രാജ്യത്ത് പ്രവാസികളുടെ എണ്ണം കുറക്കാൻ വേണ്ടിയുള്ള പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. പ്രവാസികളെ ഒഴിവാക്കി പല ജോലികളിലും വിദേശികളെ നിയമിക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്.
Read Latest Gulf News and Malayalam News
സി.ഡി.എസ്. രജത ജൂബിലി വാർഷിക ആഘോഷം നടത്തി
കോട്ടയം: ഞീഴൂർ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ സി.ഡി.എസ്. രജത ജൂബിലി വാർഷിക ആഘോഷം ഗ്രാമപഞ്ചായത്ത് ഹാളിൽ അഡ്വ. മോൻസ് ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആർ സുഷമ അധ്യക്ഷയായിരുന്നു.
ബ്ലോക്ക് പഞ്ചായത്ത് അംഗം നളിനി രാധാകൃഷ്ണൻ, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ബീന ഷിബു, ക്ഷേമകാര്യ സ്ഥിര സമിതി അധ്യക്ഷൻ രാഹുൽ പി രാജ്, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ലില്ലി മാത്യു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ലിസി ജീവൻ, ജോസ് ജോസഫ്, ശ്രീകല ദിലീപ്, ബോബൻ പോൾ, ശ്രീലേഖ മണിലാൽ, തോമസ് പനയ്ക്കൻ, കെ.പി ദേവദാസ്, ഷൈനി സ്റ്റീഫൻ, ശരത് ശശി, ഹെൽത്ത് ഇൻസ്പെക്ടർ ബിജോ വി സുഗതൻ ,സി.ഡിഎസ് ചെയർപേഴ്സൺ നോദി സിബി എന്നിവർ പങ്കെടുത്തു.
രജത ജൂബിലി വാർഷിക ആഘോഷങ്ങളുടെ ഭാഗമായി സാംസ്കാരിക ഘോഷയാത്ര നടത്തി. ഹരിത കർമ്മസേന അംഗങ്ങളെ ചടങ്ങിൽ ആദരിച്ചു. തുടർന്ന് കുടുംബശ്രീ അംഗങ്ങളുടെ വിവിധ കലാപരിപാടികളും നടന്നു.