Also Read: കണ്ണൂരിൽ ബ്രഹ്മപുരം മോഡൽ മാലിന്യ കൂമ്പാരത്തിന് തീപ്പിടുത്തം; അട്ടിമറിയെന്ന് കോർപറേഷൻ, വിഷപ്പുകയാൽ വലഞ്ഞ് പ്രദേശവാസികൾ
സ്വകാര്യ ബസുകളില്‍ സര്‍ക്കാര്‍ നിശ്ചയിച്ച കണ്സെഷന് നിരക്ക് നല്കി വിദ്യാര്‍ഥികള്‍ക്ക് പരമാവധി 40 കിലോമീറ്റര്‍ വരെ യാത്ര ചെയ്യാമെന്നും അറിയിച്ചിട്ടുണ്ട്. വീട്ടില്‍ നിന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും തിരിച്ചുമുള്ള യാത്രയ്ക്ക് മാത്രമേ കണ്സെഷന് അനിവദിക്കൂ. നേരിട്ട് ബസ് സര്‍വീസുള്ള റൂട്ടുകളില്‍ ഭാഗികമായി യാത്ര അനുവദിക്കില്ല.
പതിനൊന്നുകാരിക്ക് നേരെ പീഡനശ്രമം; പ്രതി അറസ്റ്റിൽ
സര്‍ക്കാര്‍ സ്കൂളുകള്‍, കോളജ്, ഐടിഐ, പോളിടെക്നിക് എന്നിവരുടെ ഐഡി കാര്‍ഡില്‍ റൂട്ട് രേഖപ്പെടുത്തിയിരിക്കണം. സ്വാശ്രയ വിദ്യാഭ്യാസ / പാരലല്‍ സ്ഥാപനങ്ങള്‍ക്ക് ആര്‍ടിഒ / ജോ ആര്‍ടിഒ അനുവദിച്ച കാര്‍ഡ് നിര്‍ബന്ധമാണ്. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് മണി വരെ മാത്രമേ കണ്സെഷന് അനിവദിക്കൂ.
സ്വകാര്യ സ്ഥാപനങ്ങള്‍ നല്കുന്ന കണ്സെഷന് കാര്‍ഡുകള്‍ പരിശോധിച്ച് ഉറപ്പിക്കാനുള്ള അവസരം ബസ് ഉടമകള്‍ക്ക് നല്‍കും. ഒരു ദിവസം പരമാവധി 40 കിമീ ആണ് ഒരു വശത്തേക്ക് സഞ്ചരിക്കാവുന്ന ദൂരപരിധി. വിദ്യാര്‍ഥികള്‍ കണ്സെഷന് കാര്‍ഡ് കൈയില്‍ കരുതണമെന്നും നഷ്ടപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ആര്‍ടിഒ നിര്‍ദേശിച്ചു. ഓരോ മൂന്ന് മാസം കൂടുമ്പോഴും ബസ് ഉടമകളുടെയും വിദ്യാര്‍ഥികളുടെയും യോഗം ചേരും.
Also Read: ബിഹാറിലെ സ്കൂളിൽ നൽകിയ ഉച്ചക്കഞ്ഞിയിൽ ചത്ത പാമ്പ്, നൂറോളം വിദ്യാർത്ഥികൾ ആശുപത്രിയിൽ
വിദ്യാര്‍ഥികളെ രണ്ടാം തരക്കാരായി കാണുക, അവരോട് മോശമായി പെരുമാറുക, നിര്‍ബന്ധമായും ഫുള്‍ ചാര്‍ജ് വാങ്ങുക തുടങ്ങിയവ സംബന്ധിച്ചുള്ള പരാതികള്‍ ജില്ലയില്‍ നിന്ന് ഉണ്ടാകരുതെന്നും അങ്ങനെ ഉണ്ടായാല്‍ കൃത്യമായ ഇടപെടലുകള്‍ ഉണ്ടാകുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
Read Latest Kerala News and Malayalam News