Curated by Karthik KK | Samayam Malayalam | Updated: 28 May 2023, 2:01 pm
New Parliament Inauguration: സ്വാതന്ത്ര സമര സേനാനികളുടെ സ്വപ്ന സാക്ഷാത്കാരമാണ് പുതിയ പാർലമെൻ്റെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പുതിയ പാർലമെൻ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹൈലൈറ്റ്:
- സ്വാതന്ത്ര സമര സേനാനികളുടെ സ്വപ്നസാക്ഷാത്കാരത്തിന്റെ അടയാളമാണ് പുതിയ പാര്‍ലമെന്റ് മന്ദിരം.
- ഭാരതത്തിലെ കോടിക്കണക്കിന് ജനങ്ങളുടെ സ്വപ്നസാക്ഷാത്കാരമാണ് ഇന്ന് പൂര്‍ത്തിയായത്.
- ജനാധിപത്യത്തിലെ അവിസ്മരണീയമായ ദിനമാണ് ഇന്നെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
Also Read: ബിഹാറിലെ സ്കൂളിൽ നൽകിയ ഉച്ചക്കഞ്ഞിയിൽ ചത്ത പാമ്പ്, നൂറോളം വിദ്യാർത്ഥികൾ ആശുപത്രിയിൽ
ഇത് ഒരു മന്ദിരം മാത്രമല്ല, 140 കോടി ഇന്ത്യക്കാരുടെ സ്വപ്നവും പ്രതീക്ഷയുമാണ്. സ്വാശ്രയ ഇന്ത്യയുടെ സൂര്യോദയത്തിന് ഈ മന്ദിരം സാക്ഷിയാകും. പുതിയ ഇന്ത്യ പുതിയ പാത തിരഞ്ഞെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുയായിരുന്നു പ്രധാനമന്ത്രി. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ സ്ഥാപിച്ച ചെങ്കോൽ രാജ്യത്തിന് മാർഗദർശിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യം കൂടുതൽ ഉന്നതിയിലേക്ക് നീങ്ങുകയാണ്. ആത്മനിർഭർ ഭാരത് അതിനുള്ള വഴികാട്ടിയാണെന്നും മോദി പറഞ്ഞു.
മലബാറിലെ ക്ഷേത്രോത്സവങ്ങൾക്ക് സമാപനം കുറിച്ച് കോഴിക്കളിയാട്ടം
1200 കോടി രൂപ ചെലവിട്ട് നിർമിച്ച പാർലമെന്റ് കെട്ടിടമാണ് പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിച്ചത്. അധികാരകൈമാറ്റത്തിന്റെ പ്രതീകമായി സര്‍ക്കാര്‍ അവകാശപ്പെടുന്ന ചെങ്കോല്‍ പ്രധാനമന്ത്രി തന്നെ സ്പീക്കറുടെ ഇരിപ്പിടത്തിനടുത്ത് സ്ഥാപിക്കുകയും ചെയ്തിരുന്നു. മാധ്യമങ്ങളില്‍ ചെങ്കോലുമായി ബന്ധപ്പെട്ട പല വ്യാഖ്യാനങ്ങളും വന്നു. എന്നാല്‍ അതിനോടൊന്നും പ്രതികരിക്കാനില്ല. പുതിയ ഭാരതം പുതിയ ലക്ഷ്യത്തിലേക്കാണ് നീങ്ങുന്നതെന്നും മോദി പറഞ്ഞു.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക