സമൂഹമാധ്യമങ്ങളിൽ ലൈവ് സ്ട്രീമിങ് നടത്തിയാണ് ഇയാൾ മദ്യം കുടിച്ചത്. ചൈനീസ് വോഡ്കയായ ‘ബാജിയു’ എന്ന മദ്യമാണ് ഇയാൾ കുടിച്ചത്. അന്താരാഷ്ട്ര മാധ്യമമായ സിഎൻഎൻ അടക്കമുള്ള മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
മെയ് 16ന് പുലർച്ചെ ഒരു മണിക്കാണ് ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഡൂയിനിലെ ലൈവ് ചലഞ്ച് ഉണ്ടായത്. ബായിജു കഴിക്കുന്നതായിരുന്നു ചലഞ്ച്. ഇതിൽ 30 ശതമാനം മുതൽ 60 ശതമാനം ആൽക്കഹോളാണുള്ളതെന്ന് ഷാഗ്യൂ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്.
ഇടതടവില്ലാതെ മദ്യപിച്ച് മറ്റ് ഇൻഫ്ലുവൻസേഴ്സുമായി മത്സരിക്കുന്ന ചലഞ്ചിലാണ് ഇയാൾ ഏർപ്പെട്ടിരുന്നതെന്നാണ് വിവരം. മുറിയിൽ മരിച്ചുകിടക്കുന്ന നിലയിൽ പിന്നീട് ഇദ്ദേഹത്തെ വീട്ടുകാർ കണ്ടെത്തുകയായിരുന്നു.
വ്യൂവേഴ്സിൽ നിന്നും സമ്മാനങ്ങളും മറ്റും നേടുന്നതിന് വേണ്ടി ഇൻഫ്ലുവൻസേഴ്സ് പരസ്പരം ഇത്തരത്തിൽ മത്സരിക്കാറുണ്ട്. ഇതിൽ പരാജയപ്പെടുന്നതിന് ശിക്ഷകൾ ലഭിക്കുകയും ചെയ്യുന്ന പതിവുണ്ട്.
ഇയാൾ എത്രത്തോളം മദ്യപിച്ചുവെന്നതിനേക്കുറിച്ച് വ്യക്തമായി അറിയില്ലെന്ന് സുഹൃത്ത് ഷാവോ പറഞ്ഞു. പക്ഷെ വീഡിയോയുടെ രണ്ടാം ഭാഗത്തിൽ മൂന്നെണ്ണം പൂർത്തിയാക്കി നാലാമത്തേതിലേക്ക് കടക്കുന്നതായി കാണാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഈ സമൂഹമാധ്യമത്തിന്റെ നയങ്ങൾ അനുസരിച്ചും ഉപയോക്താക്കൾക്ക് മാർഗനിർദ്ദേശങ്ങൾ അനുസരിച്ചും മദ്യപാനം ലൈവായി ടെലികാസ്റ്റ് ചെയ്യാൻ അനുവദിക്കുന്നില്ലെന്നാണ് അന്താരാഷ്ട്ര മാധ്യമമായ ബിബിസി റിപ്പോർട്ട് ചെയ്യുന്നത്.
ലൈവ് സ്ട്രീമിങ്ങ് തുടങ്ങുന്നതിന് മുൻപായി ഈ പ്ലാറ്റ്ഫോം വിലക്കിയിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ, ഇതിൽ നിന്നും രക്ഷപെടുന്നതിന്റെ ഭാഗമായി പുതിയ അക്കൗണ്ട് തുടങ്ങിയാണ് ചലഞ്ചിൽ പങ്കെടുത്തത് എന്നും ബിബിസിയുടെ റിപ്പോർട്ടിൽ പറയുന്നു.
Also Read : സോൾട്ട് ബേയെ പരിഹസിച്ചു വീഡിയോ പുറത്തുവിട്ടു; വിയറ്റ്നാം ന്യൂഡിൽസ് കടയുടമയ്ക്ക് അഞ്ചര വർഷം തടവ്
അമിതമായി മദ്യം ചെന്നത് തന്നെയാണ് മരണകാരണമെന്ന് കണ്ടെത്തിയതായി ഷാങ്ഗ്യൂ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. തിങ്കളാഴ്ച ഇയാളുടെ സംസ്കാര ചടങ്ങുകൾ നടക്കും.
Read Latest World News and Malayalam News