Authored by Deepu Divakaran | Samayam Malayalam | Updated: 28 May 2023, 5:49 pm
കമ്പത്ത് ഭീതിപരത്തിയ അരിക്കൊമ്പൻ ഉൾവനത്തിലേക്ക് നീങ്ങി. ആന വനത്തിൽ ഒന്നരക്കിലോമീറ്റർ ഉള്ളിലേക്കു പോയതായി തമിഴ്നാട് വനം വകുപ്പ് മന്ത്രി ഡോ. എം മതിവേന്തൻ പറഞ്ഞു.
ഹൈലൈറ്റ്:
- അരിക്കൊമ്പൻ ഉൾവനത്തിലേക്ക് നീങ്ങി.
- വീണ്ടും ജനവാസമേഖലയിൽ എത്തിയാൽ മാത്രം മയക്കുവെടി.
- തമിഴ്നാട് വനം വകുപ്പു സംഘവും മൂന്നു കുങ്കിയാനകളും കമ്പത്ത്.
തമിഴ്നാട് വനം വകുപ്പ് മന്ത്രി ഡോ. എം മതിവേന്തൻ കമ്പത്ത് എത്തി അരിക്കൊമ്പൻ ദൗത്യത്തിനായുള്ള വനം വകുപ്പിൻ്റെ സജ്ജീകരണങ്ങൾ വിലയിരുത്തി. കൊമ്പൻ വനത്തിൽ ഒന്നരക്കിലോമീറ്റർ ഉള്ളിലേക്കു പോയതായി മന്ത്രി പറഞ്ഞു. മയക്കുവെടി വെക്കുന്നതിനുള്ള സജ്ജീകരണങ്ങളും മൂന്നു കുങ്കിയാനകളും സ്ഥലത്തുണ്ടെന്നും മന്ത്രി അറിയിച്ചു. അരിക്കൊമ്പൻ ദൗത്യത്തിനായി എത്തിച്ച മൂന്നു കുങ്കിയാനകളെ കമ്പം-ഗൂഡല്ലൂർ ബൈപ്പാസിനു സമീപം തളച്ചിരിക്കുകയാണ്.
പൊട്ടിച്ചിരിക്കുന്ന മനുഷ്യ ചക്ക; അങ്ങാടിപ്പുറത്തെ വൈറൽ ചക്ക | Viral Jackfruit |
അതേസമയം അരിക്കൊമ്പൻ ഇറങ്ങി ഭീതിപരത്തിയ കമ്പം ടൗണിൽ നിരോധനാജ്ഞ തുടരുകയാണ്. 30 വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ജനങ്ങൾക്ക് പോലീസും മുന്നറിയിപ്പു നൽകുന്നുണ്ട്. അരിക്കൊമ്പൻ വനത്തിലേക്ക് നീങ്ങിയെങ്കിലും തമിഴ്നാട് വനം വകുപ്പ് നിരീക്ഷണം തുടരുന്നുണ്ട്. വിഎച്ച്എഫ് ആൻ്റിന ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉപയോഗിച്ചാണ് അരിക്കൊമ്പൻ്റെ നീക്കം നിരീക്ഷിക്കുന്നത്.
17 വർഷം മുൻപ് തട്ടിക്കൊണ്ട് പോയെന്ന് പരാതി, യുവതിയെ ഒടുവിൽ കണ്ടെത്തി; അന്വേഷണത്തിന് വിരാമം
കമ്പത്ത് നിലയുറപ്പിച്ച അരിക്കൊമ്പനെ മയക്കുവെടിവെച്ചു പിടികൂടാൻ ഞായറാഴ്ച രാവിലെയാണ് തമിഴ്നാട് വനം വകുപ്പ് ദൗത്യം ആരംഭിച്ചത്. എന്നാൽ ആനയ്ക്കായി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. തുടർന്ന്, റേഡിയോ കോളറിൽനിന്നു സിഗ്നൽ ലഭിച്ചതോടെയാണ് അരിക്കൊമ്പൻ കൂതനാച്ചി റിസർവ് വനത്തിലേക്ക് കടന്നതായി മനസിലായത്. അതേസമയം ആന ഉൾവനത്തിലേക്ക് തന്നെ നീങ്ങിയാൽ അരിക്കൊമ്പൻ ദൗത്യം തമിഴ്നാട് വനം വകുപ്പ് ഉപേക്ഷിച്ചേക്കും. കമ്പത്തിറങ്ങിയ ആന ജനജീവിതത്തിനു ഭീഷണിയായതോടെയാണ് മയക്കുവെടിവെച്ചു പിടികൂടാൻ തമിഴ്നാട് വനം വകുപ്പ് ഉത്തരവിട്ടിരുന്നത്.
Read Latest National News and Malayalam News
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക