Authored by Saritha PV | Samayam Malayalam | Updated: 28 May 2023, 5:10 pm
പല്ലിന് മഞ്ഞ നിറം മാറി വെളുത്ത നിറം വരുവാന്‍ പലരും വില കൂടിയ മെഡിക്കല്‍ ട്രീറ്റ്മെന്റുകളെ ആശ്രയിക്കാറുണ്ട്. പല്ലിന്റെ മഞ്ഞനിറം മാറാന്‍ അടിസ്ഥാനമായി വേണ്ട ഒരു ഘടകം വൃത്തിയാണ്. ഇതല്ലാതെ നമുക്ക് വീട്ടില്‍ തന്നെ പല്ലിന്റെ മഞ്ഞനിറം മാറി വെളുപ്പാക്കാന്‍ സഹായിക്കുന്ന ചില വഴികളുമുണ്ട്. ഇതെക്കുറിച്ചറിയൂ.
-
ആപ്പിൾ സിഡെർ വിനാഗിരി
രണ്ട് ടീസ്പൂൺ ആപ്പിൾ സിഡെർ വിനാഗിരി 200 മില്ലി വെള്ളത്തിൽ കലർത്തി മൗത്ത് വാഷ് ഉണ്ടാകുക. 30 സെക്കൻഡ് ഈ മൗത്ത് വാഷ് ഉപയോഗിച്ച് നിങ്ങളുടെ വായ കഴുകുക. ഇത് പല്ലിന് നിറം നല്‍കാനും ദന്തശുചിത്വത്തിനും സഹായിക്കും.
-
ഓറഞ്ചിന്റെ തൊലി
പല്ലുകൾക്ക് വെണ്മ നൽകാൻ സഹായിക്കുന്ന മറ്റൊരു പ്രധാന മാർഗ്ഗമാണ് ഓറഞ്ചിന്റെ തൊലി. ദിവസവും രാത്രി ഓറഞ്ചിന്റെ തൊലി കൊണ്ട് പല്ലുകളിൽ നന്നായി ഉരസുക.
-
ക്യാരറ്റ്
ക്യാരറ്റ് നീര് കൊണ്ട് പല്ല് തേക്കാം. ദിവസങ്ങൾ തുടർച്ചയായി ഇങ്ങനെ ചെയ്യുന്നതോടെ പല്ലിന്റെ മഞ്ഞ നിറം മാറി വരുന്നതായി നിങ്ങൾക്ക് കാണാം. പല്ലിന്റെ നിറം കൂട്ടാൻ മാത്രമല്ല, പല്ലിന്റെ പ്രശ്നങ്ങൾക്കും ക്യാരറ്റ് അത്യുത്തമമാണ്.
-
ആര്യവേപ്പില
ആര്യവേപ്പിലയ്ക്ക് പല ആരോഗ്യ ഗുണങ്ങളും ചര്‍മ ഗുണങ്ങളുമുണ്ട്.
ആര്യവേപ്പിന്റെ തണ്ട് ഉപയോഗിച്ച് പല്ല് തേക്കുന്നത് പല്ലുകളിലെ മഞ്ഞ നിറം മാറ്റി കൂടുതൽ വെണ്മ നൽകാൻ സഹായിക്കും. -
ചെറുനാരങ്ങ
ചെറുനാരങ്ങ പല്ലിന് നിറം നല്കാന് മികച്ചതാണ്.
ചെറുനാരങ്ങയുടെ തൊലികൊണ്ട് പല്ലുകളിൽ രാവിലെയും രാത്രി കിടക്കുന്നതിനു മുമ്പും പല്ലുകളിൽ ഉരസ്സുന്നതും പല്ലിനു നിറം നൽകാൻ സഹായിക്കും. -
പഴത്തോല്
പഴത്തോല് ഇതിന് പറ്റിയ വഴിയാണ്. പഴത്തോലിന്റെ ഉള്‍ഭാഗം കൊണ്ട് പല്ല് തേയ്ക്കുന്നത്, പല്ലില്‍ ഇത് അല്പനേരം ഉരസുന്നത് ഗുണം നല്‍കും. മഞ്ഞപ്പല്ല് വെളുപ്പാക്കാന്‍ സഹായിക്കും.