Curated by Naveen Kumar TV | Samayam Malayalam | Updated: 29 May 2023, 6:59 am
Arikomban: കഴിഞ്ഞ ദിവ ംജനവാസ മേഖലയിൽ ഭീതി സൃഷ്ടിച്ച അരിക്കൊമ്പൻ വനത്തിനുള്ളിൽ തന്നെ തുടരുകയാണെന്ന് റിപ്പോർട്ട്. ചുരുളിക്ക് സമീപമാണ് അവസാനമായി സിഗ്നൽ ലഭിച്ചത്. വീണ്ടും ജനവാസ മേഖലയിൽ എത്തിയാൽ മാത്രം വെടിവെച്ചാഷ മതിയെന്നാണ് തീരുമാനം.
ഹൈലൈറ്റ്:
- കഴിഞ്ഞ ദിവസം ജനവാസ മേഖലയിൽ നിന്ന് മാറി മേഘമല ഭാഗത്തേക്ക് സഞ്ചരിച്ചിരുന്നു.
- ഉച്ചക്ക് കൂത്തനാച്ചി ക്ഷേത്രത്തിന് പിൻ ഭാഗത്തെ വനമേഖലയിൽ എത്തിയ അരിക്കൊമ്പൻ അവിടെ മണിക്കൂറുകളോളം ഉണ്ടായിരുന്നു.
- ഇതിന് ശേഷമാണ് വീണ്ടും യാത്ര തുടർന്നത്.
ഉച്ചക്ക് കൂത്തനാച്ചി ക്ഷേത്രത്തിന് പിൻ ഭാഗത്തെ വനമേഖലയിൽ എത്തിയ അരിക്കൊമ്പൻ അവിടെ മണിക്കൂറുകളോളം ഉണ്ടായിരുന്നു. ഇതിന് ശേഷമാണ് വീണ്ടും യാത്ര തുടർന്നത്. കമ്പത്തെ ജനവാസ മേഖലയിൽ കഴിഞ്ഞ ദിവസം അരിക്കൊമ്പൻ ഭീതി സൃഷ്ടിച്ചിരുന്നു. ഇവിടെ നിന്നും വിരണ്ടോടിയ അരിക്കൊമ്പൻ ഉച്ചവരെയും കാര്യമായി ഭക്ഷണം കഴിക്കാത്തതിനാൽ ക്ഷീണിതനാണെന്നാണ് വനംവകുപ്പ് കരുതുന്നത്.
അറസ്റ്റിലായവരുടെ എണ്ണം അഞ്ച് ആയി
കമ്പത്തെ ജനവാസമേഖയിൽ വീണ്ടും അരിക്കൊമ്പൻ എത്തുകയാണെങ്കിൽ മാത്രം വെടിവെച്ചാൽ മതിയെന്നാണ് തീരുമാനം. മയക്കു വെടി വച്ചാൽ ആനിമൽ ആംബുലൻസിൽ കയറ്റി വരശനാട് ഭാഗത്തേക്ക് കൊണ്ടു പോകുന്നതിനായി മൂന്ന് കുങ്കിയാനകളും കമ്പത്ത് നിലയുറപ്പിച്ചിട്ടുണ്ട്.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക