Authored by Anjaly M C | Samayam Malayalam | Updated: 29 May 2023, 10:53 am
വയര്‍ ചാടി അത് കുടവയറായിത്തുടങ്ങിയാല് പിന്നെ അത് കുറച്ചെടുക്കാന്‍ കുറച്ച് കഷ്ടപ്പാട് തന്നെയാണ്. വയര്‍ ചാടാതിരിക്കാനും ചാടിയ വയര്‍ കുറച്ചെടപുക്കാനും സഹായിക്കുന്ന ചില ശീലങ്ങളാണ് പരിചയപ്പെടുത്തുന്നത്.
-
1/8
സമയം
രാവിലെ എഴുന്നേല്‍ക്കുന്നത് മുതല്‍ നമ്മള് സ്ഥിരമായി ഒരേ സമയത്ത് ആഹാരം കഴിച്ചാല്‍ വരെ നമ്മളുടെ വയര്‍ ചാടുകയില്ല. എന്നും ഒരേ സമയത്ത് ഉറങ്ങുകയും ഒരേ സമയത്ത് എഴുന്നേല്ക്കുകയും ആഹാരം കഴിക്കുകയും ചെയ്താല്‍ തന്നെ നിങ്ങളുടെ ശരീരത്തില്‍ കൊഴുപ്പ് അടിയുകില്ല.
-
2/8
വെള്ളം
നന്നായി വെള്ളം കുടിക്കണം. പലര്‍ക്കും ഒരു തെറ്റിധാരണയുണ്ട് ഈ വെള്ളം നന്നായി കുടിച്ചാല്‍ വയര്‍ ചാടും എന്ന്. എന്നാല്‍, ഇതില്‍ യാതൊരുവിധ സത്യവും ഇല്ല. മറിച്ച് നിങ്ങളുടെ ശരീരത്തില്‍ നിന്നും കൊഴുപ്പ് നീക്കം ചെയ്യാന്‍ മാത്രമാണ് ഇത് സഹായിക്കുന്നത്.
-
3/8
വ്യായാമം
പലരുടേയും വിചാരത്തില്‍ വിയര്‍പ്പിലൂടെയാണ് കൊഴുപ്പ് അലിഞ്ഞ് പോകുന്നത് എന്നാണ്. എന്നാല്‍, നമ്മളുടെ ശ്വാസത്തിലൂടെയാണ് കൊഴുപ്പ് കുറയുന്നത്. അതിനാല്‍ നന്നയി ഓക്സിജന്‍ ഉള്ളിലേയ്ക്ക് കിട്ടുന്ന വ്യായാമങ്ങള്‍ ചെയ്ത് ശീലിക്കുന്നത് നല്ലതാണ്.
-
4/8
ആഹാരം
ആഹാര കാര്യത്തില്‍ കുറച്ച് ശ്രദ്ധിച്ചാല്‍ തന്നെ നമ്മള്‍ക്ക് വയര്‍ ചാടാതെ സൂക്ഷിക്കാം. കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ആഹാരങ്ങള്‍ പരമാവധി കഴിക്കാതിരിക്കാം. കഴിക്കുകയാണെങ്കില്‍ തന്നെ ഏതെങ്കിലും ഒരു നേരം കുറഞ്ഞ ആളവല് മാത്രം കഴിക്കാം.
-
5/8
പ്രോട്ടീന്‍
നല്ലപോലെ പ്രോട്ടീന്‍ അടങ്ങിയ ആഹാരങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കാവുന്നതാണ്. പ്രോട്ടീന്‍ പേശികളെ ബലപ്പെടുത്തുന്നതിന് സഹായിക്കുന്നു. അതുപോലെ തന്നെ ശരീരത്തില്‍ കൊഴുപ്പ് അടിയുന്നതിന് കാരണമാകുന്നില്ല.
-
6/8
നാരുകള്‍
നാരുകള്‍ അടങ്ങിയ ആഹാരം കഴിക്കാന്‍ മറക്കരുത്. ഇവ കഴിച്ചാല്‍ മാത്രമാണ് ദഹനം കൃത്യമായി നടക്കുക. ദഹനം നടന്നില്ലെങ്കില്‍ അത് പലതരത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. ഷുഗര്‍ കൂടുന്നതിന് കാരണമാകുന്നു. എന്തിന് വയര്‍ ചാടുന്നതിലേയ്ക്കും ഇത് നയിക്കുന്നു.
-
7/8
പോഷകങ്ങള്‍
നിങ്ങള്‍ ഡയറ്റ് നോക്കുമ്പോള്‍ അതില്‍ ശരീരം പ്രവര്‍ത്തിക്കാന്‍ വേണ്ടത്ര പോഷകങ്ങള്‍ എല്ലാം തന്നെ ഉണ്ട് എന്ന് ഉറപ്പ് വരുത്തേണ്ടത് അനിവാര്യമാണ്. ഇല്ലെങ്കില്‍ ഇത് പോഷകക്കുറവിലേയ്ക്ക് നയിക്കും. എല്ലാം കൃത്യമായ അളവില്‍ മാത്രം കഴിക്കുക.
-
8/8
മധുരം/ ഉപ്പ്
ചായ, ശീതളപാനീയങ്ങള്‍ എന്നിവ ഒഴിവാക്കുക. അതുപോലെ തന്നെ ഉപ്പ് അമിതമായി അടങ്ങിയ ആഹാരങ്ങളും ഒഴിവാക്കുന്നത് നല്ലതാണ്. ഇവയെല്ലാം തന്നെ ആരോഗ്യത്തിനും നല്ലതല്ല അതുപോലെ, ശരീരഭാരം കൂട്ടാനും വയര്‍ ചാടുന്നതിലേയ്ക്കും നയിക്കും.