Authored by Karthik KK | Samayam Malayalam | Updated: 29 May 2023, 2:04 pm
ആർഎസ്എസിന്റെ ആശയം അടിച്ചേൽപ്പിക്കുന്നതിന്റെ ഭാഗമായാണ് അഖണ്ഡ ഭാരതത്തിന്റെ മാപ്പ് സ്ഥാപിച്ചിരിക്കുന്നതെന്നാണ് ഉയരുന്ന വിമർശനം.
ഹൈലൈറ്റ്:
- പഴയ രാജ്യങ്ങളെയും നഗരങ്ങളെയും മാപ്പിൽ അടയാളപ്പെടുത്തിയിട്ടുണ്ട്
- രൂക്ഷ വിമർശനം
- ഞായറാഴ്ചയാണ് പുതിയ പാർലമെന്റ് കെട്ടിടം ഉദ്ഘാടനം ചെയ്തത്
നിരവധി ട്വിറ്റർ ഉപയോക്താക്കളാണ് അഖണ്ഡ ഭാരത മാപ്പിനെ എതിർത്ത് രംഗത്തെത്തിയത്. ആർഎസ്എസിന്റെ ആശയം പാർലമെന്റിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണെന്നാണ് എതിർക്കുന്നവരുടെ വാദം. ഈ മാപ്പ് കാരണമാണോ പ്രതിപക്ഷം ഉദ്ഘാടന ചടങ്ങിൽ നിന്നും വിട്ടു നിന്നത് എന്നാണ് മാപ്പിനെ പിന്തുണയ്ക്കുന്നവർ ചോദിക്കുന്നത്.
“പുരാതന കാലത്തെ ഇന്ത്യൻ ആശയങ്ങളുടെ സ്വാധീനം ചിത്രീകരിക്കുകയായിരുന്നു ലക്ഷ്യം. വടക്കുപടിഞ്ഞാറൻ മേഖലയിലെ ഇന്നത്തെ അഫ്ഗാനിസ്ഥാനിൽ നിന്ന് തെക്ക്-കിഴക്കൻ ഏഷ്യയിലേക്ക് ഇത് വ്യാപിച്ചു.” നാഷ്ണൽ ഗാലറി ഓഫ് മോഡേൺ ആർട്ട് ഡയറക്ടർ ജനറൽ അദ്വൈത ഗദനായക് പറഞ്ഞു.
രാഹുൽ ഗാന്ധി യുഎസിലേക്ക്; ഹൃസ്വകാല പാസ്പോർട്ട് ലഭിച്ചു
ഗദനായകിന്റെ നേതൃത്വത്തിലാണ് പുതിയ പാർലമെന്റിൽ സ്ഥാപിക്കുന്നതിനുള്ള ആർട്ട് വർക്കുകൾ തെരഞ്ഞെടുത്തത്.
ആർഎസ്എസിന്റേതാണ് അഖണ്ഡ ഭാരതമെന്ന ആശയം. അഖണ്ഡഭാരത സങ്കൽപ്പത്തെ സാംസ്കാരിക പശ്ചാത്തലത്തിലാണ് കാണേണ്ടതെന്ന് ആർഎസ്എസ് വാദിക്കുന്നു. സ്വാതന്ത്ര്യ സമര സമയത്ത് മതങ്ങളുടെ അടിസ്ഥാനത്തിൽ രാജ്യത്തെ വിഭജിച്ചതുമായി ഇതിനെ താരതമ്യപ്പെടുത്തേണ്ടതില്ലെന്നാണ് ആർഎസ്എസ് പറയുന്നത്.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക