ദമാം> ഖത്തീഫിൽ ബിൽഡിങ്ങിന്റെ മുകളിൽ നിന്ന് വീണ് അതീവ ഗുരുതിരാവസ്ഥയിൽ കഴിഞ്ഞിരുന്ന തിരുവനന്തപുരം സ്വദേശി രാജൻ ജനാർദ്ദനന് ഖത്തിഫ് നവോദയ സാംസ്കാരികവേദി സാമൂഹ്യക്ഷേമം തുണയായി. ഇദ്ദേഹത്തിനെ കുറിച്ച് വിവരം ഇല്ലാതെ വന്നപ്പോൾ വീട്ടുകാർ ഇന്ത്യൻ എംബസുമായി ബന്ധപ്പെട്ടപ്പോൾ നടത്തിയ അന്വേഷണത്തിൽ സെൻട്രൽ ഹോസ്പിറ്റൽ ഉണ്ടെന്ന വിവരം ലഭിച്ചു. ഇന്ത്യൻഎംബസി നവോദയ ഖത്തീഫ് സാമൂഹ്യക്ഷേമ വിഭാഗത്തെ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ സാമൂഹ്യ പ്രവർത്തകനും ഖത്തീഫ് നവോദയ സമൂഹ്യ ക്ഷേമ കൺവീനറുമായ സലിം പട്ടാമ്പി സെൻട്രൽ ഹോസ്പിറ്റലിൽ പോയി രോഗിയെ കാണുകയും ഡോക്ടർമാരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു എംബസില്‍ അറിയിക്കുകയും ചെയ്തു.
വിസയും പാസ്പോർട്ടും പുതുക്കാത്തതിനാൽ സ്ട്രക്ചറിൽ നാട്ടിലേക്ക് കൊണ്ടു പോകുന്നതിനും അനുഗമിക്കുന്ന ആൾക്കുള്ളതടക്കം ഭീമമായ തുക ആവശ്യമായി വന്നു. വിഷയം ഇന്ത്യൻ എംബസിയെ നവോദയ ബോധ്യപ്പെടുത്തുകയും, നിരന്തര ഇടപെടലുകളുടെ ഫലമായി നാട്ടിലേക്ക് കൊണ്ട് പോകുവാനുള്ള എല്ലാ ചെലവുകളും എംബസി വഹിക്കാൻ തയ്യാറായി. എയർ ഇന്ത്യയുമായി ബന്ധപ്പെട്ട് യാത്രാ രേഖകൾ ശരിയാക്കി. സ്ട്രക്ചറിൽ സൗദി എയർപോർട്ടിൽ എത്തിക്കാൻ വേണ്ടിയുള്ള ആംബുലൻസ് സൗകര്യം ബദർ അൽ ജസീറ മെഡിക്കൽ സെന്റർ ഖത്തിഫ് വിട്ടു നൽകി.
രവർത്തനങ്ങൾക്ക് സലിംപട്ടാമ്പിയും ഖത്തീഫ് നവോദയ സാമൂഹ്യ ക്ഷേമ ജോയിൻ കൺവീനർമാരായ മൻസൂർ നൈന, അതുൽ തേക്കിൻകാട്ട് എന്നിവർ നേതൃത്വംനൽകി. രോഗിയെ ദിവസവും ശുചിയാക്കാൻ വിജയനും ഹോസ്പിറ്റൽ ആവശ്യങ്ങൾക്ക് നവോദയ ജെറുതിയ യൂണിറ്റ് അംഗം ബിജു, രാജീവ് എന്നിവരും സഹായിച്ചു. ബൈസ്റ്റാൻഡറായി ശാൽവൻ പൊന്നയ്യ അനുഗമിച്ചു. നാട്ടിൽ എയർപോർട്ടിൽ നിന്നും നോർക്കയുടെ ആംബുലൻസിൽ തുടർ ചികിത്സയ്ക്കായി ഗോകുലം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..