ഈ ശീലം പ്രായമായവരില്‍ മാത്രമല്ല. കുട്ടികളിലും കണ്ട് വരുന്നുണ്ട്. പലപ്പോഴും മാതാപിതാക്കള്‍ ഇത്തരം പ്രശ്നം കാണുമ്പോള്‍ സ്വപ്നം കണ്ടിട്ടാണ് എന്ന് കരുതി വിടും. എന്നാല്‍, പല്ലിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ ഈ ശീലങ്ങള്‍ നിര്‍ത്തണം. ഈ ശീലം നിര്‍ത്താന്‍ നമ്മള്‍ക്ക് വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.
ഈ പ്രശ്നം വരുന്നത് എന്തുകൊണ്ട്
മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നവരില്‍ അല്ലെങ്കില്‍ അമിതമായി ആകാംഷ പ്രശ്നങ്ങള്‍ ഉള്ളവരിലെല്ലാം തന്നെ ഈ പല്ല് കടിക്കുന്ന ശീലം കണ്ട് വരുന്നഉണ്ട്. ചിലര്‍ക്ക് പല്ലുകളുടെ നിര ഒരേപോലെ അല്ലെങ്കില്‍ ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകാം. ചിലപ്പോള്‍ ഏതെങ്കിലും പല്ല് നഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും ഈ പ്രശ്നം കണ്ട് വരുന്നു.
ഉറക്കം ശരിയായില്ലെങ്കില്‍ അല്ലെങ്കില്‍ നല്ലപോലെ ഉറക്കം ലഭിക്കാതെ ഇരിക്കുന്ന അവസ്ഥയില്‍, ഇന്‍സോംനിയ പോലെയുള്ള ഉറക്കുറവ് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവരിലെല്ലാം തന്നെ ഇത്തരം പ്രശ്നങ്ങള്‍ പൊതുവില്‍ കണ്ട് വരുന്നുണ്ട്. ഡിപ്രഷന്, മാനസിക രോഗങ്ങള്‍ക്ക് മരുന്ന് എടുക്കുന്നവരാണെങ്കിലും ഞരമ്പുകള്‍ക്ക് ആരോഗ്യ പ്രശ്നം ഉണ്ടെങ്കിലും പല്ല് കടിക്കുന്ന ശീലം ഉണ്ടായെന്ന് വരാം.
കാപ്പി
നമ്മളില്‍ ഉറക്ക കുറവ് ഉണ്ടാക്കുന്നതിന് പിന്നിലും ഉറക്കക്കുറവ് മൂലമുള്ള പല പ്രശ്നങ്ങള്‍ക്കും കാരണങ്ങളില്‍ ഒന്ന് കഫേയ്ന് ആണ്. ചിലര്‍ക്ക് അമിതമായി കാപ്പി കുടിക്കുന്ന ശീലം കണ്ടുവരുന്നുണ്ട്. അതുപോലെ തന്നെ ചോക്ലേറ്റ് കഴിക്കുന്നവരിലും അല്ലെങ്കില്‍ കഫേയ്ന് അമിതമായി അടങ്ങിയിരിക്കുന്ന ആഹാരങ്ങള്‍ കഴിക്കുന്നവരിലും രാത്രി ഉറക്കത്തിനിടയില്‍ പല്ല് കടിക്കുന്ന ശീലം കണ്ട് വരുന്നു.
ചിലര്‍ ഓഫീസില്‍ ഇരുന്ന് ഉറക്കം വരുമ്പോള്‍ നന്നായി കാപ്പി കുടിക്കും. അല്ലെങ്കില്‍ ചോക്ലേറ്റ് കഴിക്കും. ഇതൊക്കെ തന്നെയാണ് പലപ്പോഴും ഉറക്കക്കുറവിലേയ്ക്കും അതുപോലെ തന്നെ പല്ല് കടിക്കുക, ഉറക്കത്തില്‍ സംസാരിക്കുക എന്നീ പ്രശ്നങ്ങളിലേയ്കക്കും നയിക്കുന്നത്. അതിനാല്‍, കഫേയ്ന് അടങ്ങിയ ആഹാരങ്ങള്‍ പരമാവധി ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.
ചിരി നല്കുന്ന ഗുണങ്ങള്‍
ചിരി നമുക്ക് നൽകുന്ന ഗുണങ്ങൾ ഇവയാണ്
പേന, പെന്‍സില്‍ എന്നിവ കടിക്കാതിരിക്കാം
ചിലര്‍ക്ക് എന്തെങ്കിലും എഴുതാന്‍ ഇരിക്കുമ്പോള്‍ പേന, അല്ലെങ്കില്‍ പെന്‍സില്‍ എന്നിവയുടെ പുറക് വശം കടിച്ച് കൊണ്ടിരിക്കുന്നത് കാണാം. ഇത്തരത്തില്‍ പേന, പെന്‍സില്‍ എന്നിവ കടിക്കുന്ന ശീലം നിങ്ങള്‍ക്ക് ഉണ്ടെങ്കില്‍ ഇത് ഉടനെ നിര്‍ത്തുന്നത് നല്ലതാണ്.
പ്രത്യേകിച്ച് ഇത്തരം ശീലം കുട്ടികളില്‍ അമിതമായി കണ്ട് വരുന്നുണ്ട്. കുട്ടികളിലെ ഇത്തരം ശീലങ്ങള്‍ക്ക് വളരെ ചെറുപ്പത്തില്‍ തന്നെ കടിഞ്ഞാണ്‍ ഇടാന്‍ ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്ക് പല്ലുകളുടെ ആരോഗ്യം കാത്ത് സൂക്ഷിക്കാന്‍ സാധിക്കും.
മാനസിക സമ്മര്‍ദ്ദം
മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ ശ്രമിക്കുക എന്നതാണ് അടുത്ത കാര്യം. നിങ്ങള്‍ക്ക് അമിതമായി ഡിപ്രഷന് ഉണ്ടെങ്കില്‍ അതിന് വേണ്ട മെഡിക്കേഷന്‍ എടുക്കേണ്ടത് അനിവാര്യമാണ്. അല്ലെങ്കില്‍ ഇത് നിങ്ങളുടെ ഉറക്കത്തിന്റെ ക്വാളിറ്റി നഷ്ടപ്പെടുത്തുന്നു എന്നത് മാത്രമല്ല, പല്ല് കടിക്കുന്ന ചില ശീലങ്ങളും നിങ്ങളിലേയ്ക്ക് പതിയെ എത്താന്‍ ആരംഭിക്കുന്നു.
മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനായി നിങ്ങള്‍ക്ക് യോഗ, അല്ലെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള വ്യായാമങ്ങള്‍ ചെയ്യുന്നത് നല്ലതാണ്. ഒട്ടും നിയന്ത്രിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ ഒരു ഡോക്ടറുടെ സഹായം തേടാവുന്നതാണ്.
അതുപോലെ തന്നെ മനസ്സ് റിലാക്സ് ചെയ്യിപ്പിക്കാന്‍ സഹായിക്കുന്ന എന്തെങ്കിലും കാര്യം ചെയ്യാം. പ്രത്യേകിച്ച് പാട്ട് കേള്‍ക്കുന്നത്, പുസ്തകം വായിക്കുന്നത്, അല്ലെങ്കില്‍ ടിവി കാണുന്നത് എല്ലാം തന്നെ നിങ്ങളെ ശാന്തമാക്കാന്‍ സഹായിക്കുന്നു.
Also read: ചൂട് കാരണം രാത്രിയില്‍ ഒട്ടും ഉറക്കം ലഭിക്കുന്നില്ലേ? ഈ ടിപ്സ് നോക്കിനോക്കൂ
വ്യായാമം
പല്ല് കടിക്കാതിരിക്കാന്‍ നിങ്ങള്‍ക്ക് മുഖത്തിന് വ്യായാമം ചെയ്യാവുന്നതാണ്. ഇത്തരത്തില്‍ വ്യായാമം ചെയ്ത് ശീലിക്കുന്നത് ഒരു പരിധിവരെ പല്ല് അമിതമായി കടിക്കാതിരിക്കാന്‍ സഹായിക്കും. ഇത് മുഖത്തെ പേശികള്‍ക്ക് ബലം നല്‍കുന്നതിനും സഹായിക്കുന്നുണ്ട്. ഇതിനായി മുഖത്ത് മസാജ്, അതുപോലെ, റിലാക്സേഷന് ടെക്നിക്സ് എന്നിവയെല്ലാം തന്നെ നിങ്ങള്‍ക്ക് നോക്കാവുന്നതാണ്.