Saritha Pv | Samayam Malayalam | Updated: 29 May 2023, 3:30 pm
തടി കൂടുന്നതിനേക്കാള്‍ പലര്‍ക്കും പരാതി വയര്‍ ചാടുന്നതായിരിയ്ക്കും. വയര്‍ സൗന്ദര്യ പ്രശ്നം മാത്രമല്ല, പല ഗുരുതര രോഗങ്ങള്‍ക്കും കാരണമാകുന്ന ഒന്ന് കൂടിയാണ്. വയര്‍ കുറയ്ക്കാന്‍ പട്ടിണി കിടക്കേണ്ട, ഭക്ഷണം കഴിച്ച് തന്നെ വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന വഴികളുണ്ട്.
-
ആരോഗ്യകരമായത്
ആരോഗ്യകരമായത് കഴിയ്ക്കുക. മധുരം, വറവ് എന്നിവ കുറയ്ക്കേണ്ടത് അത്യാവശ്യമാണ്. ഇത് പാനീയങ്ങളെങ്കിലും.
-
പ്രാതല്‍ അഥവാ ബ്രേക്ഫാസ്റ്റ്
പ്രാതല്‍ അഥവാ ബ്രേക്ഫാസ്റ്റ് ഒഴിവാക്കരുത്. ശരീരം കൂടുതല്‍ കൊഴുപ്പ് ശേഖരിയ്ക്കും, തടിയും വയറും കൂടും. പ്രോട്ടീന്‍ സമ്പുഷ്ടമായ പ്രാതല്‍ കഴിയ്ക്കാം.
-
അരി ഭക്ഷണം കുറച്ച്
അരി ഭക്ഷണം കുറച്ച് പകരം പച്ചക്കറികളും പഴങ്ങളും തവിട് കളയാത്ത ധാന്യങ്ങളും ഉള്‍പ്പെടുത്താം. ഓട്സ്, റാഗി പോലുളള നല്ലതാണ്.
-
അളവ് കുറച്ച്
നാലു നേരം കഴിയ്ക്കുന്നതിന് പകരം അളവ് കുറച്ച് ആറോ ഏഴോ തവണ കഴിയ്ക്കാം. ഇത് ദഹനത്തിനും തടിയും വയറും കൂടാതിരിയ്ക്കാനും സഹായിക്കും.
-
വറുത്തവയല്ല
വിശക്കുമ്പോള്‍ കഴിയ്ക്കേണ്ടത് വറുത്തവയല്ല, പകരം നട്സ് പോലുള്ള ആരോഗ്യകരമായവ കഴിയ്ക്കാം. ധാരാളം പച്ചക്കറികളും പഴങ്ങളും ആവാം.
-
വെള്ളം
ധാരാളം വെള്ളം കുടിയ്ക്കുക. ഇത് കൊഴുപ്പ് നീക്കം, അപചയ പ്രക്രിയ ശക്തിപ്പെടുത്തും, വിശപ്പ് കുറയ്ക്കും.
-
വൈകീട്ടത്തെ ഭക്ഷണം
വൈകീട്ടത്തെ ഭക്ഷണം 7ന് മുന്‍പാക്കുക. ഇതിന് ശേഷം ഒന്നും കഴിയ്ക്കരുത്. സൂര്യാസ്തമയത്തോടെ ഭക്ഷണം കഴിയ്ക്കുന്നത് ആരോഗ്യത്തിനും തടി,വയര്‍ കുറയ്ക്കാനും ഏറെ ഗുണകരമാണ്.
-
ഉറക്കം
വയര്‍ ചാടാതിരിയ്ക്കാന്‍ ശ്രദ്ധിയ്ക്കേണ്ട ചില പ്രത്യേക കാര്യങ്ങള്‍ കൂടിയുണ്ട്. ആവശ്യത്തിന് ഉറക്കം, ദിവസവും അര മണിക്കൂറെങ്കിലും വ്യായാമം, സ്ട്രെസ് കുറയ്ക്കുക, തടി,വയര്‍ കൂട്ടുന്ന തൈറോയ്ഡ് പോലുള്ള ഹോര്‍മോണ്‍ പ്രശ്നങ്ങള്‍ പരിഹരിയ്ക്കുക.