പൊതുയിടങ്ങളിൽ പ്രവേശിക്കണമെങ്കിൽ വാക്സിൻ സ്വീകരിച്ച സർട്ടിഫിക്കറ്റ് ഹാജരാക്കണം എന്ന തീരുമാനത്തിനെതിരെയാണ് പ്രതിഷേധം ഉയർന്നത്. രാജ്യമെമ്പാടുമായി 19000ത്തിലേറെപേർ പങ്കെടുത്തു
ഹൈലൈറ്റ്:
- നിയന്ത്രണങ്ങൾക്കെതിരെ പ്രതിഷേധം
- സർക്കരിനെതിരെ വാക്സിൻ വിരുദ്ധ പ്രക്ഷോഭകാരികൾ
- കണ്ണീര് വാതകം പ്രയോഗിച്ച് പോലീസ്
ബുധനാഴ്ച രാവിലെയായിരുന്നു പാരീസിൽ പ്രക്ഷേഭകാരികൾ തെരുവിലിറങ്ങിയത്. വാര്‍ഷിക മിലിട്ടറി പരേഡില്‍ പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ പങ്കെടുക്കുന്നതിനിടെയായിരുന്നു പ്രതിഷേധം. സ്വാതന്ത്രത്തിന് വേണ്ടിയുള്ള പ്രതിഷേധം എന്നായിരുന്നു തെരുവിൽ ഇറങ്ങിയവർ വാദിച്ചത്.
പാകിസ്ഥാനിൽ ചൈനീസ് വംശജര്‍ സഞ്ചരിച്ച ബസിൽ സ്ഫോടനം; എട്ട് പേര് മരിച്ചു
കൂടുതൽ പൊതുയിടങ്ങളിലും പ്രവേശിക്കണമെങ്കിൽ വാക്സിൻ സ്വീകരിച്ച സർട്ടിഫിക്കറ്റ് ഹാജരാക്കണം എന്ന തീരുമാനത്തിനെതിരെയാണ് പ്രതിഷേധം ഉയർന്നത്. വാക്സിനെടുക്കാത്തവർ റസ്റ്റോറന്റുകളിലോ മറ്റോ പ്രവേശിക്കണമെങ്കിൽ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും നിർദേശമുണ്ട്.
പാരിസില്‍ നടന്ന സമരത്തില്‍ 2250 പേര് പങ്കെടുത്തെന്നാണ് പോലീസ് പറയുന്നത്. ടൗലോസ്, ബോര്‍ഡെക്സ്, മോണ്ട്പെല്ലിയര്‍, നാന്റസ് എന്നിവിടങ്ങളിലും സമരം നടന്നു. ഏകദേശം 19000ത്തിലേറെ പേര് വിവിധ ഭാഗങ്ങളിലായി നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തെന്നാണ് അധികൃതർ പറയുന്നത്. അതേസമയം വാക്സിൻ അടിച്ചേൽപ്പിക്കുകയല്ലെന്നും വാക്സിനേഷനെ പ്രോത്സാഹിപ്പിക്കുക മാത്രമാണ് ചെയ്യുന്നതെന്നുമാണ് അധികൃതർ പറയുന്നത്.
യുഎസിനെയും പിന്നിലാക്കി ക്യൂബ; കൊവിഡിനെതിരെ ലോകത്തെ ആദ്യ കോൺജുഗേറ്റ് വാക്സിൻ വരുന്നു
ഫ്രാൻസിൽ ഇതുവരെ ജനസംഖ്യയുടെ പകുതിപ്പേർ വാക്സിൻ എടുത്തെന്നാണ് അധികൃതർ പറയുന്നത്. 2020 ഡിസംബറില്‍ ഒക്സോഡ പോളിങ് ഗ്രൂപ്പ് നടത്തിയ സര്‍വേയില്‍ 42 ശതമാനം മാത്രം ആളുകളാണ് വാക്സിനേഷന് വേണമെന്ന് അഭിപ്രായപ്പെട്ടത്. പിന്നീട് അത് 70 ശതമാനമായി ഉയര്‍ന്നു. ഇപ്പോഴും 14 ശതമാനം പേര് വാക്സിനേഷന് എതിരാണെന്നാണ് റിപ്പോർട്ടുകൾ.
വൃക്കയും കരളും വില്‍പ്പനയ്ക്ക്! ഞെട്ടിക്കുന്ന കാഴ്ച
പ്രതീകാത്മക ചിത്രം. PHOTO: Reuters
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : protest against covid rules french police fire tear gas
Malayalam News from malayalam.samayam.com, TIL Network