ദഹോദ് ജില്ലയിലെ ഗോത്രവര്‍ഗ ആധിപത്യമുള്ള ധൻപൂര് താലൂക്കിലാണ് സംഭവം. ഇതിന്റെ വീഡിയോ വൈറലായതിന് പിന്നാലെയാണ് ക്രൂരകൃത്യം പുറംലോകം അറിയുന്നത്.
വൈറലായ വീഡിയോയിൽ യുവതിയുടെ ഭർത്താവും മറ്റ് ഗ്രാമീണരും കൂടുതലും ബന്ധുക്കളായിരുന്നു ഉണ്ടായിരുന്നത്. വീഡിയോയിൽ യുവതിയെ വലിച്ചിഴയ്ക്കുകയും മര്‍ദ്ദിക്കുകയും വസ്ത്രങ്ങള്‍ ഉരിയുകയും ചെയ്യുന്നത് കാണാമായിരുന്നു. ശിക്ഷയെന്ന നിലയിൽ ഭർത്താവിനെ ചുമലിൽ ചുമന്ന് നടക്കാനും ഇരയെ നിർബന്ധിച്ചതായും പോലീസ് പറയുന്നു.
യുവതി അടുത്തിടെ മറ്റൊരാള്‍ക്കൊപ്പം ഒളിച്ചോടുകയായിരുന്നു. തുടര്‍ന്ന് ഭര്‍ത്താവും മറ്റ് ഗ്രാമീണരും ചേര്‍ന്ന് ഇരുവരേയും അന്വേഷിച്ച് കണ്ടെത്തുകയായിരുന്നു. ഗ്രാമത്തിലേക്ക് തിരികെ എത്തിച്ചാണ് ശിക്ഷ നടപ്പാക്കിയത്.
ജൂലൈ ആറിന് ശിക്ഷ നടപ്പാക്കിയത് പൊതുജനങ്ങളുടെ മുന്നിൽ വച്ച് പരിഭ്രാന്തരായി കാണാമായിരുന്നു. വീഡിയോയിൽ കണ്ട എല്ലാ പ്രതികളെയും ഞങ്ങൾ അറസ്റ്റ് ചെയ്തുവെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജൻസിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
മറ്റ് സ്ത്രീകള്‍ യുവതിക്ക് ചുറ്റും നിന്ന് അവരെ സംരക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഭര്‍ത്താവും സംഘവും അവര്‍ക്കുനേരെയും ആക്രമിക്കുകയായിരുന്നു. കലാപം ശ്രമം, സ്ത്രീകളെ അപമാനിക്കല്‍, ഐടി ആക്ട് തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : woman paraded striped off by her husband and villagers over an alleged extra marital affair
Malayalam News from malayalam.samayam.com, TIL Network