Edited by Jibin George | Samayam Malayalam | Updated: 2 Jun 2023, 8:11 pm
കുവൈറ്റിൽ അറബ് കുടുംബം താമസിച്ചിരുന്ന മൂന്ന് നിലയുള്ള വീടിന് തീപിടിച്ച് മൂന്ന് പേർക്ക് ജീവൻ നഷ്ടമായി. മൂന്ന് പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് അപകടം.
ഹൈലൈറ്റ്:
- വീടിന് തീപിടിച്ച് കുവൈറ്റിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം.
- കുവൈറ്റിലെ ജലീബ് അൽ ശുയൂഖിൽ ആണ് സംഭവം.
- അറബ് കുടുംബം താമസിച്ചിരുന്ന മൂന്ന് നിലയിലുള്ള വീടിനാണ് തീപിടിച്ചത്.
കുവൈറ്റിലെ പൂട്ടിപ്പോയ കമ്പനികളിലെ പ്രവാസി ജീവനക്കാര്‍ക്ക് താമസ രേഖ മറ്റ് കമ്പനികളിലേക്ക് മാറാന്‍ അവസരം
വീടിന് തീപിടിച്ച വിവരം ഉച്ചയ്ക്ക് ശേഷമാണ് വിവരം ലഭിച്ചതെന്ന് കുവൈറ്റ് ഫയർഫോഴ്സ് പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ ഡിപ്പാർട്ട്മെൻ്റ് അറിയിച്ചു. സെൻട്രൽ ഓപ്പറേഷൻസ് ഡിപ്പാർട്ട് മെൻ്റിൽ നിന്ന് അപകട വിവരമറിഞ്ഞ് അൽ സമൂദ്, അൽ അർദിയ ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള അഗ്നിശമന സേനാ അംഗങ്ങൾ സ്ഥലത്തെത്തി തീ അണയ്ക്കുകയായിരുന്നുവെന്ന് അധികൃതർ പറഞ്ഞു.
ഷാരോൺ വധക്കേസ് ഒന്നാം പ്രതി ഗ്രീഷ്മയുടെ ജാമ്യാപേക്ഷ തള്ളി
മൂന്ന് നിലകളുള്ള വീടിൻ്റെ ഉൾ വശത്ത് പൂർണമായി തീ പടർന്ന് കത്തി നശിച്ചിരുന്നു. അപകട വിവരമറിഞ്ഞ് അഗ്നിശമന സേനാ അംഗങ്ങൾ സ്ഥലത്തെത്തി തീയണച്ചെങ്കിലും മൂന്ന് പേരെയും രക്ഷിക്കാനായില്ല. പരിക്കേറ്റ രണ്ട് പേരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിൽ കഴിയുന്ന ഇവരുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
പ്രവാസികള്‍ക്ക് ആശ്വാസം; പൂട്ടിപ്പോയ കമ്പനികളില്‍ നിന്ന് ഇഖാമ മാറ്റാന്‍ അവസരം
മരിച്ചവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. തീപിടിക്കാനുള്ള കാരണം എന്താണെന്ന് വ്യക്തമല്ല. അപകടവുമായി ബന്ധപ്പെട്ട് പോലീസും ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരും വീട്ടിൽ പരിശോധന നടത്തി പ്രാഥമിക വിവരങ്ങൾ ശേഖരിച്ചു. വീടിൻ്റെ ഉൾവശം കത്തി നശിച്ചതായാണ് റിപ്പോർട്ട്.
Read Latest Gulf Newsand Malayalam News
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക