വെറും രണ്ടേ രണ്ട് സ്റ്റെപ്പില്‍ ചെയ്യാവുന്ന ഫേഷ്യല്‍
വെള്ളം നന്നായി കുടിക്കുക
നമ്മള് ഫേഷ്യല്‍ ചെയ്ത് വീട്ടില്‍ വന്നാല്‍ നല്ലപോലെ വെള്ളം കുടിക്കണം. ഒരു ദിവസം മൂന്ന് ലിറ്റര്‍ വെള്ളം കുടിക്കുന്നുണ്ട് എന്ന് നിങ്ങള്‍ തന്നെ സ്വയം ഉറപ്പ് വരുത്തണം. നന്നായി വെള്ളം കുടിച്ചാല്‍ മാത്രമാണ് ചര്‍മ്മം കൃത്യമായി പ്യൂരിഫിക്കേഷന്‍ നടത്തുകയുള്ളൂ. എന്നാല്‍, മാത്രമാണ് ചര്‍മ്മകാന്തി നിങ്ങള്‍ക്ക് നിലനിര്‍ത്താന്‍ സാധിക്കൂ.
ഇത് മുഖക്കുരു വരാതിരിക്കാനും, ചര്‍മ്മത്തെ നല്ലപോലെ മോയ്സ്ച്വര്‍ ചെയ്ത് നിലനിര്‍ത്തുന്നതിനും അതുപോലെ, ചര്‍മ്മത്തില്‍ ഉണ്ടാകുന്ന തടിപ്പ് പ്രശ്നങ്ങള്‍ അകറ്റുന്നതിനും സഹായിക്കുന്നുണ്ട്.
മോയ്സ്ച്വറൈസ്
ചര്‍മ്മത്തെ കൃത്യമായ രീതിയില്‍ മോയ്സ്വറൈസ് ചെയ്ത് നിലനിര്‍ത്തേണ്ടത് അനിവാര്യമായിട്ടുള്ള കാര്യമാണ്. ഇല്ലെങ്കില്‍ ചര്‍മ്മം വരണ്ട് പോകുന്നതിലേയ്ക്കും ഇത് ചര്‍മ്മത്തിന്റെ ഭംഗി ഇല്ലാതാക്കുന്നതിലേയ്ക്കും നയിക്കുന്നുയ അതിനാല്‍ നിങ്ങള്‍ക്ക് കയ്യില്‍ ഉള്ള നല്ല മോയ്സ്ച്വറൈസര്‍ ഉപയോഗിക്കാവുന്നതാണ്.
സണ്‍സ്ക്രീന്‍
ഒരിക്കലും പുരട്ടാന്‍ മറക്കാന്‍ പാടില്ലാത്ത കാര്യമാണ് സണ്‍സ്ക്രീന്‍. സണ്‍ക്രീന്‍ പുരട്ടാതെ നിങ്ങള്‍ പുറത്തേക്ക് ഇറങ്ങിയാല്‍ ഇത് ചര്‍മ്മത്തില്‍ കരുവാളിപ്പ് വീഴുന്നതിലേയ്ക്ക് നയിക്കുന്നുണ്ട്. ഇത് കൂടാതെ, ചര്‍മ്മം ചുവന്ന് തുടുക്കുന്നതിലേയ്ക്കും ചര്‍മ്മത്തിന്റെ ഭംഗി നഷ്ടപ്പെടുന്നതിലേയ്ക്കും ഇത് നയിക്കുന്നു. അതിനാല്‍, സണ്‍സ്ക്രീന്‍ പുരട്ടാന്‍ മറക്കരുത്.
സണ്‍സ്ക്രീന്‍ പുരട്ടിയാലും മുഖം മറയ്ക്കുന്നരീതിയില്‍ സ്കാര്‍ഫ് ഉപയോഗിക്കുന്നത് അല്ലെങ്കില്‍, കുട ചൂടുന്നത് നല്ലതാണ്. ഇത് കൂടുതല്‍ പ്രൊട്ടക്ഷന്‍ നല്കാന് സഹായിക്കും.
ക്ലെന്‍സര്‍
മിതമായ രീതിയില്‍ ചര്‍മ്മത്തെ ക്ലെന്‍സ് ചെയ്ത് കൊടുക്കുന്നതും നല്ലതാണ്. ഇത്തരത്തില്‍ ക്ലെന്‍സ് ചെയ്യുന്നത് ഫേഷ്യല്‍ ചെയ്തതിന്റെ ഗുണം ചര്‍മ്മത്തിന് നല്ലരീതിയില്‍ ലഭിക്കുന്നതിന് സഹായിക്കുന്നു. അമിതമായി ഒരിക്കലും ക്ലെന്‍സ് ചെയ്യരുത്. സോഫ്റ്റായി മാത്രം ക്ലെന്‍സ് ചെയ്ത് എടുക്കുക. ഇത് മൃതകോശങ്ങള്‍ അടിയാതിരിക്കാനും ചര്‍മ്മത്തിന് നല്ല തിളക്കം ഉണ്ടാകുന്നതിനും സഹായിക്കുന്നു.
മുടി കൊഴിയുന്നതിന് പിന്നില്‍ നിങ്ങളുടെ ഈ അശ്രദ്ധകളാണ്
ആഹാരം
നമ്മള് കഴിക്കുന്ന ആഹാര കാര്യത്തിലും നിങ്ങള്‍ കുറച്ച് ശ്രദ്ധ ചെലുത്തുന്നത് നല്ലതാണ്. നല്ല ഹെല്‍ത്തിയായിട്ടുള്ള ആഹാരം കഴിക്കുന്നത് നല്ലതാണ്. പ്രത്യേകിച്ച് പഴം പച്ചക്കറികള്‍ എല്ലാം കഴിക്കുന്നതും ചെറിയ രീതിയില്‍ മുഖത്ത് പുരട്ടുന്നതും കൂടുതല്‍ നിറവും തിളക്കവും നല്കാന് സഹായിക്കുന്നുണ്ട്.
പ്രത്യേകിച്ച് നിങ്ങള്‍ക്ക് നാരങ്ങ, മാങ്ങ, ആപ്പിള്‍ എന്നിവയുടെ നീരെല്ലാം മുഖത്ത് പുരട്ടുന്നത് നല്ലതാണ്. അതുപോലെ, തക്കാളി നീര് പുരട്ടുന്നതും നല്ലതാണ്. ഇത്തരത്തില്‍ ഇടയ്ക്ക് ചെയ്യുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ പോലും സഹായിക്കുന്നുണ്ട്.