ഉരുളക്കിഴങ്ങും കറ്റാർവാഴയും
ചർമ്മത്തിൻ്റെ മിക്ക പ്രശ്നങ്ങൾക്കുമുളള പരിഹാരം കറ്റാർവാഴയിലുണ്ട്. ചർമ്മത്തിനും അതുപോലെ മുടിയ്ക്കും ഇത് നല്ലതാണ്. വൈറ്റാമിൻ എ, സി, ഇ എന്നിവയുടെ നല്ലൊരു ഉറവിടമാണ് കറ്റാർ വാഴ. പക്ഷേ, ഉരുളക്കിഴങ്ങ് ജ്യൂസിൽ ഇരുമ്പ്, വിറ്റാമിൻ സി, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. കറ്റാർ വാഴയും ഉരുളക്കിഴങ്ങും ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ഇവയുടെ നീര് മുഖത്ത് പുരട്ടുന്നത് മുഖത്തിന്റെ ഭംഗി കൂട്ടും. കൂടാതെ ചർമ്മത്തിൻ്റെ പല പ്രശ്നങ്ങളും ഇല്ലാതാക്കാനും ഇത് സഹായിക്കും.
ചൂടേറ്റുള്ള കരുവാളിപ്പകറ്റാൻ വീട്ടുവൈദ്യം
ചൂടേറ്റുള്ള കരുവാളിപ്പകറ്റാൻ വീട്ടുവൈദ്യം
സൺടാൻ കളയാം
അമിതമായി വെയിൽ ഏൽക്കുന്ന പലരും നേരിടുന്ന പ്രധാന പ്രശ്നമാണ് സൺടാൻ. ചർമ്മത്തിൻ്റെ സ്വാഭാവിക നിറം നഷ്ടപ്പെടുകയും ചില സ്ഥലങ്ങളിൽ നിറം മാറുകയും ചെയ്തേക്കാം.സൂര്യതാപം ഏൽക്കുന്ന ഭാഗത്ത് ചർമ്മത്തിന് നിറം മാറും. ഈ സാഹചര്യത്തിൽ കറ്റാർ വാഴയും ഉരുളക്കിഴങ്ങ് നീരും കലർത്തി ആ ഭാഗത്ത് പുരട്ടാം. സൂര്യതാപം ഭേദമാക്കാൻ സഹായിക്കുന്ന ഗുണങ്ങൾ കറ്റാർ വാഴയിലുണ്ട്. ഇത് ചർമ്മത്തെ തണുപ്പിക്കാനും അതുപോലെ കറ്റാർ വാഴ ചർമ്മത്തിൽ ഈർപ്പം നിലനിർത്താനും സഹായിക്കുന്നു. കറ്റാർവാഴയും ഉരുളക്കിഴങ്ങിന്റെ നീരും ദിവസവും മുഖത്ത് പുരട്ടുന്നത് സൂര്യാഘാതത്തിൽ നിന്ന് മുഖത്തെ സംരക്ഷിക്കും.
പ്രായമാകുന്നതിന്റെ ലക്ഷണങ്ങളെ ഇല്ലാതാക്കുന്നു
പ്രായമാകുന്നതിൻ്റെ പ്രധാന ലക്ഷണങ്ങളാണ് ചർമ്മത്തിലെ ചുളിവുകളും വരയുമൊക്കെ. പക്ഷെ ചിലർക്കെങ്കിലും പ്രായമാകുന്നതിന് മുൻപെ തന്നെ മുഖത്ത് ഇതിൻ്റെ ലക്ഷണങ്ങളുണ്ടാകാറുണ്ട്. ഇത് മാറ്റാൻ വീട്ടിൽ തന്നെ ചില പരിഹര മാർഗങ്ങൾ കണ്ടെത്താം. അധികം പ്രായമാകാതെ തന്നെ, ചിലപ്പോൾ മുഖത്ത് ചുളിവുകളും നേർത്ത വരകളും പ്രത്യക്ഷപ്പെടാൻ തുടങ്ങും. ഇവ അകറ്റാൻ കറ്റാർ വാഴയും ഉരുളക്കിഴങ്ങ് നീരും മിക്സ് ചെയ്ത് മുഖത്ത് പുരട്ടാം. ഇത് ചർമ്മത്തെ മൃദുവാക്കാനും സഹായിക്കുന്നു.
കണ്ണിലെ കറുപ്പ് മാറ്റുന്നു
കറ്റാർവാഴയും ഉരുളക്കിഴങ്ങുനീരും യോജിപ്പിച്ച് പുരട്ടിയാൽ കണ്ണിന് ചുറ്റുമുള്ള കറുപ്പ് മാറും. ഉരുളക്കിഴങ്ങ് ജ്യൂസിൽ റൈബോഫ്ലേവിനും ബി വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. അവ പാടുകൾ നീക്കം ചെയ്യാനും ചർമ്മത്തിന്റെ നിറം മെച്ചപ്പെടുത്താനും സഹായിക്കുന്നു. ഉറക്കകുറവും സമ്മർദ്ദവുമൊക്കെ കാരണം പലരും നേരിടുന്ന പ്രധാനപ്രശ്നമാണ് കണ്ണിനടിയിലെ കറുപ്പ് നിറം. ഇത് മാറ്റാൻ ഈ കൂട്ട് ഉപയോഗിക്കാവുന്നതാണ്.
പിഗ്മെന്റേഷൻ കുറയ്ക്കുന്നു
ഉരുളക്കിഴങ്ങിൽ അസെലിക് ആസിഡ് സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് മുഖത്തെ കറുത്ത പാടുകൾ മാറ്റാൻ സഹായിക്കുന്നു. ഇത് മുഖക്കുരുവിന്റെ പാടുകളും ഇല്ലാതാക്കുന്നു. കറ്റാർവാഴയും ഉരുളക്കിഴങ്ങിന്റെ നീരും ആഴ്ചയിൽ 2-3 തവണ മുഖത്ത് പുരട്ടുന്നത് കറുത്ത പാടുകൾ മാറും. കറ്റാർ വാഴ, ഉരുളക്കിഴങ്ങ് നീര് എന്നിവയും ഹൈപ്പർപിഗ്മെന്റേഷൻ കുറയ്ക്കുന്നു.
English Summary: Potato and aloe vera for face
Disclaimer: പൊതുവിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ലേഖനം തയാറാക്കിയിരിക്കുന്നത്. പരീക്ഷിക്കുന്നതിന് മുൻപ് പാച്ച് ടെസ്റ്റ് ചെയ്യാൻ മറക്കുരത്.
കൂടുതൽ ബ്യൂട്ടി വാർത്തകൾ ഇവിടെ ക്ലിക്ക് ചെയ്യുക.