സ്ത്രീകളിലെ മാറ്റം
ഗർഭകാലത്തും അതിന് ശേഷമുള്ള പോസ്റ്റ് പാർട്ടത്തിലും സ്ത്രീകൾ വളരെ വലിയ മാനസിക മാറ്റങ്ങളിലൂടെയും അതുപോലെ ഹോർമോൺ വ്യതിയാനങ്ങളുടെയുമാണ് കടന്ന് പോകുന്നത്. മാതൃത്വത്തിന്റെ തീരുമാനവും കുഞ്ഞിൻ്റെ ജനനവും ജീവിതകാലം മുഴുവനുമാണ് മാറ്റങ്ങൾ സൃഷ്ടിക്കുന്നത്. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന പുതിയ ഷെഡ്യൂൾ, മുൻഗണനകളുടെ മാറ്റം, ബന്ധങ്ങൾ, അധിക ജോലികൾ, ഉത്തരവാദിത്തങ്ങൾ എന്നിവയ്ക്കൊപ്പം രക്ഷാകർതൃത്വത്തിനായുള്ള ഒരു പുതിയ കഴിവ് കൂടി ഉടലെടുക്കുന്നു. ആഹ്ലാദം സൃഷ്ടിക്കുന്നത് പോലെ തന്നെ ഈ മാറ്റങ്ങൾ പലപ്പോഴും അമിതമായ ഉത്കണ്ഠയും സൃഷ്ടിക്കുന്നുണ്ട്. ചിലപ്പോൾ ഏകദേശം 22% അമ്മമാരിൽ കാര്യമായ മാനസിക പ്രശ്നങ്ങൾക്കും പ്രവർത്തന വൈകല്യത്തിനും ഇത് കാരണമാകുന്നു. സ്ക്രീനിംഗ് ചോദ്യാവലിയിലൂടെയും ഗർഭകാലത്തും പ്രസവശേഷവും കുറഞ്ഞ പരിശ്രമത്തിലൂടെയും ഇവ എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുമെങ്കിലും, ഇത് പലപ്പോഴും അവഗണിക്കപ്പെടുന്ന ഒരു ഭാഗമാണ്. എന്തുകൊണ്ടാണ് ഇത് കുട്ടിയുടെ ബന്ധത്തെയും വികാസത്തെയും ബാധിക്കുന്നതെന്ന് നമുക്ക് മനസിലാക്കേണ്ടത് നിർബന്ധമാണ്.
ഗര്‍ഭിണികള്‍ ചെയ്യാന്‍ പാടില്ലാത്തതും ശ്രദ്ധിക്കേണ്ടതുമായ ചില കാര്യങ്ങള്‍
ഗര്‍ഭിണികള്‍ ചെയ്യാന്‍ പാടില്ലാത്തതും ശ്രദ്ധിക്കേണ്ടതുമായ ചില കാര്യങ്ങള്‍
ബന്ധത്തിലെ പ്രശ്നങ്ങൾ
അമ്മയുടെയും കുഞ്ഞിന്റെയും ജീവിതത്തിന്റെ ആദ്യ ദിവസങ്ങളിൽ ബന്ധം വളരെ നിർണായകമാണ്. അമ്മമാരിൽ മാനസിക പിരിമുറുക്കം ഉണ്ടാകുന്നത് ചെറിയ ഉത്കണ്ഠ, കുഞ്ഞിനെ താങ്ങി നിർത്തൽ, മുലയൂട്ടൽ, പരിപാലിക്കൽ എന്നിവയെ കുറിച്ചുള്ള ആശങ്കകൾ മുതൽ കുട്ടിയെ പൂർണമായി നിരസിക്കുന്നതുൾപ്പെടെയുള്ള ഗുരുതരമായ രൂപങ്ങൾ കാണപ്പെട്ടേക്കാം. കഠിനമായ ബോണ്ടിംഗ് ഡിസോർഡേഴ്സ് ഡിപ്രസീവ്, സൈക്കോട്ടിക് ഡിസോർഡേഴ്സ് എന്നിവയുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. അത് ആത്മഹത്യയുടെ ലക്ഷണങ്ങളോടൊപ്പം മാരകമായേക്കാം അല്ലെങ്കിൽ കുട്ടിയെ ഉപദ്രവിക്കാൻ പ്രേരിപ്പിക്കുന്നു. ഇത് ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട മാനസിക അടിയന്തരാവസ്ഥകളായിരിക്കാം.
കുട്ടികളുടെ വികസനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ
ഒരു കുട്ടിയുടെ മസ്തിഷ്കം എങ്ങനെ വികസിക്കുന്നു എന്നത് കുട്ടിയുടെ ആദ്യകാല ജീവിത അന്തരീക്ഷം നൽകുന്ന ഉത്തേജനത്തിന്റെയും പോഷണത്തിന്റെയും അളവുമായി അടുത്ത് ബന്ധപ്പെട്ടിരിക്കുന്നു. വൈകാരികമായ അവഗണനയോ ആഘാതമോ ഉള്ള കുട്ടികൾക്ക് സംസാരത്തിലും ഭാഷയിലും നാഴികക്കല്ലുകളിൽ കാലതാമസമുണ്ടാകുകയും അവരുടെ ജീവിതകാലത്ത് നിലനിൽക്കാൻ കഴിയുന്ന പ്രശ്നകരമായ കോപ്പിംഗ് കഴിവുകൾ വികസിപ്പിക്കുകയും ചെയ്യാം. ഈ പ്രതികൂല ബാല്യകാല അനുഭവങ്ങൾ ഹൈപ്പർടെൻഷൻ തുടങ്ങി ക്യാൻസർ പോലെയുള്ള രോഗങ്ങൾക്കും കാരണമാകാം. ഇത് മാത്രമല്ല, ആസക്തി മുതൽ ഗുരുതരമായ ആരോഗ്യ പരിപാലന അപകടസാധ്യതകൾ വരെയുള്ള ജീവിതശൈലിയുമായി ബന്ധപ്പെട്ട വൈവിധ്യമാർന്ന പ്രത്യാഘാതങ്ങളുമായി ഇതിന് ബന്ധമുണ്ടെന്ന് നിലവിലുള്ള ഗവേഷണങ്ങൾ തെളിയിക്കുന്നുണ്ട്.
അക്കാദമിക് നേട്ടങ്ങളിലെ പ്രശ്നങ്ങൾ
ADHD അല്ലെങ്കിൽ അക്കാദമിക് ബുദ്ധിമുട്ടുകൾ ഉള്ള പല കുട്ടികൾക്കും കുട്ടിക്കാലത്തെ അവഗണനയുടെയും ശരിയായ പരിചരണം കിട്ടാത്തതിൻ്റെയും ഒരു ചരിത്രമുണ്ടായിരിക്കും. ഈ വികസന വൈകല്യങ്ങൾക്കൊപ്പം കുട്ടിക്കാലത്തെ പ്രതികൂല അനുഭവങ്ങളും ഈ കുട്ടികൾക്ക് അക്കാദമിക് വിജയം കൂടുതൽ ബുദ്ധിമുട്ടാക്കുന്നു. പഠനത്തിൽ ഇവർ പിന്നോക്കം പോകാൻ ഇത് കാരണമായേക്കാം. അതുകൊണ്ട് തന്നെ ചെറുപ്പം മുതലെ അവർക്ക് വേണ്ട അന്തരീക്ഷം സൃഷ്ടിക്കേണ്ടത് വളരെ പ്രധാനമാണ്. കുട്ടികൾ അവരുടെ പരിചരിക്കുന്നവരുമായി ഉണ്ടാക്കുന്ന സുരക്ഷിതമായ ബന്ധത്തിൽ അതിന്റെ തുടക്കമുള്ള സങ്കീർണ്ണമായ ഇടപെടലുകൾ മനസ്സിലാക്കാൻ ഇത് കൂടുതൽ സഹായിക്കുന്നു.
ഇവ മാറ്റിയെടുക്കാൻ എന്തൊക്കെ ചെയ്യാം
- ബന്ധത്തിന്റെ ആദ്യ ദിവസങ്ങളിൽ നവജാത ശിശുവുമായുള്ള അമ്മമാരുടെ ബന്ധത്തെ ഊർജപ്പെടുത്താൻ സഹായിക്കുക. കുട്ടി കരയുമ്പോഴും മറ്റുള്ളവരുടെ പിന്തുണയോടെ അമ്മയ്ക്ക് വിശ്രമം നൽകുന്നത് പോലും ഇതിൽ ഉൾപ്പെടുന്നു. പരിശീലനം ലഭിച്ച നഴ്സുമാരും ആരോഗ്യ പ്രവർത്തകരും ആവശ്യമുള്ളപ്പോൾ ഈ സഹായം നൽകാം.
- ഗർഭകാലത്തും പ്രസവശേഷവും അമ്മയുടെ മാനസികാരോഗ്യം പതിവായി പരിശോധിക്കുക. അമ്മമാരോടൊപ്പം പൊതുവായ ക്ഷേമത്തെ കുറിച്ച് അന്വേഷിക്കാനും ഉറങ്ങാനും വേണ്ടി ചില അധിക സമയം ചിലവഴിക്കുന്നത് മാനസിക ക്ലേശത്തിന്റെ സാധ്യത പരിശോധിക്കുന്നതിന് സ്റ്റാൻഡേർഡ് ചോദ്യാവലി നൽകാനാണ്.
- ഈ ഘട്ടത്തിൽ പങ്കാളിയുടെ പങ്കും വളരെ വലുതാണ്. കുഞ്ഞ് വളരുന്നത് അനുസരിച്ച് മാതാപിതാക്കളുടെ ബോണ്ട് വർധിപ്പിക്കുന്നത് നല്ലൊരു ബാലൻസ് നൽകും. നവജാതശിശുക്കളോടൊപ്പം കളിക്കുക, അവരോട് സംസാരിക്കുക, അവരെ പരിപാലിക്കുക, അമ്മയെ സഹായിക്കുക, വീട്ടിലെ മറ്റ് ജോലികളിൽ പിന്തുണ നൽകുക എന്നിവയാണ് പങ്കാളിയ്ക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ.
- ഒരു കുഞ്ഞിനെ വളർത്താൻ മറ്റുള്ളവരുടെ പിന്തുണയും വളരെ പ്രധാനമാണ്. അധിക ഓപ്ഷനുകൾ ഉള്ളത് ഒരു കുട്ടിയെ അതിന്റെ ഏറ്റവും മികച്ച കഴിവിൽ എത്തിക്കാൻ സഹായിക്കുന്നതിന് വളരെയധികം സഹായിക്കും.
- രോഗനിർണയവും ചികിത്സയും വളരെ പ്രധാനമാണ്. ഗർഭാവസ്ഥയിലും പ്രസവസമയത്തും ചില ഉത്കണ്ഠയും വിഷാദ ചിന്തയും സാധാരണമായിരിക്കാമെന്നും, പ്രവർത്തന വൈകല്യമുള്ളവർക്കായി മാനസികാരോഗ്യ വിദഗ്ധരുമായി ചർച്ച ചെയ്യുന്നതിലൂടെ നല്ല സഹായം ലഭ്യമാകുമെന്നും അറിയുന്നത് അമ്മമാർക്ക് പ്രയോജനം ചെയ്യും.
English Summary: Maternal mental health and child development
കൂടുതൽ അമ്മ/കുഞ്ഞ് വാർത്തൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.