Authored by Mary Margret | Samayam Malayalam | Updated: 2 Jun 2023, 11:49 pm
കൊറമാണ്ടല്‍ എക്സ്പ്രസിന്റെ 15 ബോഗികള്‍ പാളം തെറ്റുകയായിരുന്നെന്നാണ് വിവരം. പാളം തെറ്റിയ ബോഗികളിലേക്ക് സമീപത്തെ ട്രാക്കിലൂടെ എത്തിയ ഹൗറ എക്സ്പ്രസ് ഇടിച്ചുകയറിയത് അപകടത്തിന്റെ തീവ്രത ഇരട്ടിയാക്കി.
ഹൈലൈറ്റ്:
- രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്
- നിരവധി പേര് അപകടസ്ഥലത്ത് കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് വിവരം
- ട്രെയിന്‍ അപകടത്തിന് പിന്നാലെ ദുരന്തബാധിതര്‍ക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍
Also Read: ഒഡീഷയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; നിരവധി മരണം; മുന്നൂറോളം പേര്‍ക്ക് പരിക്ക്
ഷാലിമാറില്‍ നിന്ന് ചെന്നൈ സെന്‍ട്രലിലേക്ക് പോകുകയായിരുന്ന കോറമാണ്ടല്‍ എക്സ്പ്രസും ചരക്ക് ട്രെയിനുമാണ് കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. ഇതേ സ്ഥലത്തുതന്നെ മറ്റൊരു തീവണ്ടിയും അപകടത്തില്‍പ്പെട്ടെന്നാണ് പുറത്തുവരുന്ന വിവരം. കൊറമാണ്ടല്‍ എക്സ്പ്രസിന്റെ 15 ബോഗികള്‍ പാളം തെറ്റുകയായിരുന്നെന്നാണ് വിവരം. പാളം തെറ്റിയ ബോഗികളിലേക്ക് സമീപത്തെ ട്രാക്കിലൂടെ എത്തിയ ഹൗറ എക്സ്പ്രസ് ഇടിച്ചുകയറിയത് അപകടത്തിന്റെ ആഴം കൂട്ടി. ബെംഗളൂരുവില്‍ നിന്ന് ഹൗറയിലേക്ക് പോകുകയായിരുന്ന ഹൗറ എക്സ്പ്രസിന്റെ രണ്ടു ബോഗികളും പാളം തെറ്റി.
ഒരേസമയം കൗതുകവും ആശങ്കയുമായി കളർമഴ
കൊറമാണ്ടല്‍ എക്സ്പ്രസിന്റെ പാളം തെറ്റിയ ബോഗികള്‍ തൊട്ടടുത്ത ട്രാക്കിലേക്ക് തെറിച്ചുവീണതാണ് യശ്വന്ത്പുര്‍- ഹൗറ ട്രെയിന്‍ കൂടി അപകടത്തില്‍പെടാന്‍ കാരണം. ഇതോടെ യശ്വന്ത്പുരില്‍ നിന്നും ഹൗറയിലേക്ക് പോകുകയായിരുന്ന 12864 ബെംഗളൂരു ഹൗറ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസും അപകടത്തില്‍പ്പെട്ടു. ഈ ട്രെയിനിന്റെ മൂന്ന്, നാല് കോച്ചുകള്‍ അപകടത്തില്‍പ്പെട്ടതായി റെയില്‍വെ വക്താവ് അമിതാഭ് ഷര്‍മ അറിയിച്ചു. ഗുഡ്സ് ട്രെയിന്‍ കൂട്ടിയിടിച്ചാണ് കൊറമാണ്ടല്‍ എക്സ്പ്രസ് പാളം തെറ്റിയതെന്ന് ആയിരുന്നു പ്രാഥമിക വിവരം. എന്നാല്‍ ഇതിന് ഔദ്യോഗിക സ്ഥിരീകരണമില്ല.
Also Read: 25 ലക്ഷം തട്ടിയെടുത്തു; കെ പി യോഹന്നാൻ്റെ സഹോദരൻ അറസ്റ്റിൽ, പണം വാങ്ങിയത് എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത്
രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. നിരവധി പേര് അപകടസ്ഥലത്ത് കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് വിവരം. ഒഡീഷയിലെ ട്രെയിന്‍ അപകടത്തിന് പിന്നാലെ ദുരന്തബാധിതര്‍ക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരമായി നല്‍കും. അപകടത്തില്‍ ഗുരുതര പരിക്കുകളേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപയും പരിക്കുകളുള്ളവര്‍ക്ക് 50,000 രൂപയും നഷ്ടപരിഹാരമായി ലഭിക്കുക.
Read Latest National News and Malayalam News
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക