ഇടിയുടെ ആഘാതത്തിൽ പാളത്തിൽ നിന്നും തെന്നിമാറിയ കോറമാണ്ടൽ എക്സ്പ്രസ് ട്രെയിനിൻ്റെ ചില കോച്ചുകൾ സമീപത്തെ പാളത്തിലൂടെ എത്തിയ യശ്വന്ത്പൂർ-ഹൗറ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12864 ) ട്രെയിനിൽ ഇടിച്ചതോടെയാണ് അപകടത്തിൻ്റെ ആഘാതം വർധിപ്പിച്ചത്.
തട്ടിയെടുത്ത പണം കൊണ്ട് ഫര്‍ഹാന സ്വര്‍ണവും വാങ്ങിയതായി പോലീസ്
ബാലസോർ ജില്ലയിലെ ബഹനാഗ റെയിൽവേ സ്റ്റേഷന് സമീപത്ത് വെള്ളിയാഴ്ച വൈകീട്ട് ഏഴ് മണിയോടെയാണ് ദുരന്തമുണ്ടായത്. കോറോമാണ്ടൽ എക്സ്പ്രസിന്റെ പതിനഞ്ച് കോച്ചുകൾ പാളം തെറ്റിയെന്നാണ് റിപ്പോർട്ട്. മറ്റ് രണ്ട് ട്രെയിനുകളും പാളം തെറ്റി. യശ്വന്ത്പൂർ-ഹൗറ സൂപ്പർഫാസ്റ്റ് ട്രെയിൻ പാളം തെറ്റിയ കോച്ചുകളിൽ ഇടിക്കുകയായിരുന്നുവെന്ന് റെയിൽവേ മന്ത്രാലയ വക്താവ് അമിതാഭ് ശർമ വ്യക്തമാക്കി.
ഇതുവരെ അമ്പതിലധികം മരണവും മുന്നൂറിലധികം പേർക്ക് പരിക്കേറ്റതായുമാണ് റിപ്പോർട്ട്. പരിക്കേറ്റവരെ സമീപത്തെ വിവിധ ആശുപത്രികളിൽ എത്തിക്കാനുള്ള ശ്രമം തുടരുകയാണ്. പരിക്കേറ്റവരുടെ നില ഗുരുതരമായതിനാൽ മരണസംഖ്യ ഉയരുമെന്ന് അധികൃതർ അറിയിച്ചു. ട്രെയിനിൽ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്. ബോഗികൾ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. ഒരേ ലൈനിൽ വന്ന ട്രെയിനുകളാണ് കൂട്ടിയിടിച്ചതെന്ന് റിപ്പോർട്ടുകൾ ഉണ്ടെങ്കിലും സ്ഥിരീകരണം ഉണ്ടായിട്ടില്ല.
അതിർത്തിയിലെ ശത്രുക്കളോട് ശക്തി കാണിക്കുന്നതിന് നമ്മൾ പരസ്പരം പോരടിക്കുന്നു: മോഹൻ ഭഗവത്
രക്ഷാപ്രവർത്തനത്തിനയി കൂടുതൽ പേരെ സംഭവസ്ഥലത്തേക്ക് എത്തിക്കാനുള്ള ശ്രമവും തുടരുകയാണ്. മരിച്ചവരുടെ ബന്ധുക്കൾക്ക് 10 ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവർക്ക് 2 ലക്ഷം രൂപയും നിസാര പരിക്കേറ്റവർക്ക് 50,000 രൂപയും നഷ്ടപരിഹാരം നൽകുമെന്ന് റെയിൽവേ മന്ത്രി അശ്വിനി അറിയിച്ചു. താൻ ഒഡീഷയിലെ അപകടസ്ഥലത്തേക്ക് പോകുകയാണെന്നും രക്ഷാപ്രവർത്തനത്തിന് ആവശ്യമായ എല്ലാ കൈകളും എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഹെൽപ്പ് ലൈൻ നമ്പരുകൽ
ഹൗറ ഹെൽപ്പ് ലൈൻ – 033 26382217, ഖരഗ്പൂർ ഹെൽപ്പ് ലൈൻ – 8972073925, 9332392339, ബാലസോർ ഹെൽപ്പ് ലൈൻ – 8249591559, 7978418322, ഷാലിമാർ ഹെൽപ്പ് ലൈൻ – 9903370746, 303370742 5330953, 044 25354771.
Read Latest National News and Malayalam News