Authored by Saritha PV | Samayam Malayalam | Updated: 2 Jun 2023, 4:05 pm
നരച്ച മുടി കറുപ്പിയ്ക്കാന്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ച് വരുന്ന നാച്വറല്‍ വഴികളില്‍ ഒന്നാണ് ഇന്‍ഡിഗോ പൗഡര്‍ അഥവാ നീലയമരി പൗഡര്‍ എന്നത്. ഇതിന്റെ ഗുണം കൃത്യമായി ലഭിയ്ക്കണമെങ്കില്‍ ഇത് ഉപയോഗിയ്ക്കുന്ന രീതിയും ഏറെ പ്രധാനമാണ്. മുടിയ്ക്ക് കറുപ്പ് കിട്ടാന്‍ നീലയമരി പൗഡര്‍ എങ്ങനെ ഉപയോഗിയ്ക്കാം എന്നറിയൂ.
-
നല്ല ശുദ്ധമായ നീലമയരി പൊടി
നല്ല ശുദ്ധമായ നീലമയരി പൊടി വേണം ഇതിനായി ഉപയോഗിയ്ക്കന്. ഇത് രണ്ട് സ്റ്റെപ്പിലായാണ് ചെയ്യേണ്ടത്. ആദ്യത്തേത് ഹെന്നയാണ്.
-
ശുദ്ധമായ ഹെന്ന
നല്ല ശുദ്ധമായ ഹെന്ന പൗഡര്‍ ഉപയോഗിയ്ക്കുക. ഹെന്ന മുടി കറുപ്പിയ്ക്കാന്‍ മാത്രമല്ല, മുടിയുടെ വളര്‍ച്ചയ്ക്കും ഏറെ നല്ലതാണ്. ഓര്‍ഗാനിക് ഹെന്ന പൊടി ഉപയോഗിച്ചാലേ ഗുണം ലഭിയ്ക്കൂ.
-
ഹെന്ന പൗഡര്‍
ഹെന്ന പൗഡര്‍ മിക്സ് ചെയ്യേണ്ടത് കട്ടന്‍ ചായയിലാണ്. ഒരു ഗ്ലാസ് വെള്ളത്തില്‍ രണ്ട് ടേബിള്‍സ്പൂണ്‍ പൊടി എന്ന അളവില്‍ ചേര്‍ത്ത് വെള്ളം പകുതിയാകും വരെ തിളപ്പിയ്ക്കണം. കുറഞ്ഞ തീയില്‍ തിളപ്പിയ്ക്കണം.
-
തേയില വെള്ളം
മിശ്രിതം ഇരുമ്പ് ചട്ടിയില്‍ തയ്യാറാക്കുന്നതാണ് നല്ലത്. ഇതിനായി തേയില വെള്ളം ഊറ്റിയത് ഏകദേശം നല്ല ചൂടില്‍ തന്നെ എടുത്ത് ഇതില്‍ ഹെന്ന പൗഡര്‍ കലക്കി വയ്ക്കണം. നല്ലതു പോലെ കലക്കുക. തേയില വെള്ളത്തിന്റെ ആവി പോയിക്കഴിഞ്ഞാലുടന്‍ അത്ര തന്നെ ചൂടില്‍ ഇത് ചേര്‍ത്തിളക്കാം.
-
ഇരുമ്പ് ചീനച്ചട്ടിയില്‍
ഈ മിക്ചര്‍ ചുരുങ്ങിയത് 24 മണിക്കൂറെങ്കിലും, അതായത് ഒരു ദിവസമെങ്കിലും ഇരുമ്പ് ചീനച്ചട്ടിയില്‍ സൂക്ഷിയ്ക്കുക ഇത് നല്ല കടുത്ത നിറത്തിലായി മാറും.
-
ഹെന്ന മിശ്രിതം
ഈ ഹെന്ന മിശ്രിതം മുടിയില്‍ നല്ലത് പോലെ പുരട്ടാം. കുറഞ്ഞത് 2 മണിക്കൂറെങ്കിലും തലയില്‍ വച്ച് ഷവര്‍ ക്യാപ്പ് ഇട്ടു വയ്ക്കുക. അതായത് മൂടി വയ്ക്കുക.
-
കഴുകാന്‍
ഇത് പിന്നീട് കഴുകിക്കളയാം. കഴുകാന്‍ ഷാംപൂവോ ഒന്നും തന്നെ ഉപയോഗിയ്ക്കരുത്. ഹെന്ന മുടിയില്‍ ഇട്ടതിന്റെ ഗുണം പോകും. മുടി നല്ലതു പോലെ കഴുകിയാല്‍ മതിയാകും.
-
ഇന്‍ഡിഗോ പൗഡര്‍
ഇതിന് അടുത്ത ദിവസം ഇന്‍ഡിഗോ പൗഡര്‍ അഥവാ നീലയമരി പൊടി തയ്യാറാക്കി പുരട്ടാം. ഇതിനായി വെളളം തിളപ്പിയ്ക്കാം. ഇളം ചൂടു വെള്ളത്തില്‍ ഇന്‍ഡിഗോ പൊടി കലക്കി ഇളക്കാം. ഇത് 10 മിനിറ്റ് നേരം അടച്ചു വയ്ക്കാം. ഇതില്‍ കൂടുതല്‍ വേണ്ട. ഗുണമില്ലാതാകും. ഇതിന് ശേഷം ഇത് മുടിയില്‍ പുരട്ടാം. ഇത് 1-2 മണിക്കൂര്‍ ശേഷം കഴുകാം. ഈ സമയത്തും ഷാംപൂ ഉപയോഗിയ്ക്കരുത്.
-
ഹെന്ന മിശ്രിതം
ഹെന്ന മിശ്രിതം പുരട്ടുമ്പോള്‍ നരച്ച മുടി ബ്രൗണ്‍ നിറമാകും. ഇതിന് ശേഷം ഇന്‍ഡിഗോ സ്റ്റെപ്പ് കൂടി ചെയ്യുമ്പോള്‍ ബ്രൗണ്‍ നിറം കറുപ്പായി മാറുന്നു. മുടി ബ്രൗണ്‍ നിറം വേണ്ടവര്‍ക്ക് ആദ്യത്തെ ഹെന്ന സ്റ്റെപ്പ് മതിയാകും. മുടിയ്ക്ക് സ്വാഭാവികമായി ഈ നിറം നല്‍കാനുള്ള വഴി കൂടിയാണിത്.
-
ഇതേ രീതിയില്‍
ഇതേ രീതിയില്‍ മുടി കറുപ്പിച്ചാല്‍ കറുപ്പ് കൂടുതല്‍ ദിവസം നീണ്ടു നില്ക്കും എന്നു മാത്രമല്ല, ഇത് മുടി വളരാനും നല്ലതാണ്. സ്വാഭാവിക ഡൈ ആയതിനാല്‍ തന്നെ മുടിയ്ക്കോ ആരോഗ്യത്തിനോ യാതൊരു ദോഷവും ഇന്‍ഡിഗോ ഡൈ ചെയ്യുന്നുമില്ല.