അസാധാരണമായ തലവേദന
എല്ലാ തലവേദനകളും ബ്രെയിൻ ട്യൂമറിന്റെ ലക്ഷണമല്ല. പതിവിൽ നിന്ന് വ്യത്യസ്തമായ, കഠിനമായ തലവേദന അനുഭവപ്പെട്ടാൽ അൽപ്പം ശ്രദ്ധ നൽകേണ്ടത് വളരെ പ്രധാനമാണ്. എല്ലാ ദിവസവും പ്രത്യേകിച്ച് രാവിലെ ഉണ്ടാകുന്ന തലവേദന, മരുന്നുകൾ കഴിച്ചിട്ടും സ്ഥിരമായി ഉണ്ടാകുന്ന തലവേദന ബ്രെയിൻ ട്യൂമറിന്റെ ലക്ഷണമായിരിക്കാം. അത്തരം തലവേദനകൾ സാധാരണ തലവേദന പോലെ തള്ളിക്കളയരുത്. തലവേദനയ്ക്കൊപ്പം ഛർദ്ദി, ഓർമ്മക്കുറവ് പോലെയുള്ള ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടാലും ഉടനടി വൈദ്യ സഹായം തേടേണ്ടത് വളരെ പ്രധാനമാണ്.
ഹൃദയ വാൽവുകളിലെ പ്രശ്നങ്ങളും അതിൻ്റെ ലക്ഷണങ്ങളെയും ചികിത്സയെക്കുറിച്ചും ഡോക്ടർ പറയുന്നു
ഹൃദയ വാൽവുകളിലെ പ്രശ്നങ്ങളും അതിൻ്റെ ലക്ഷണങ്ങളെയും ചികിത്സയെക്കുറിച്ചും ഡോക്ടർ പറയുന്നു
ചലനത്തിലെ പ്രശ്നങ്ങൾ അഥവ പക്ഷാഘാതം
ശരീരം തളർന്ന പോകുന്ന അവസ്ഥയാണ് പക്ഷാഘാതം. ഇത് ബ്രെയ്ൻ ട്യൂമറിൻ്റെ ഒരു പ്രധാന ലക്ഷണമാണ്. അതുപോലെ തന്നെയാണ് ചലനങ്ങളിൽ വരുന്ന മാറ്റങ്ങളും ബുദ്ധിമുട്ടുകളും. ഇത്തരം ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ തീർച്ചയായും വൈദ്യ സഹായം തേടാൻ മറക്കരുത്. ഉദാഹരണത്തിന് – നിങ്ങളുടെ കൈ ചലിപ്പിക്കാൻ സാധിക്കാതെ വരുന്ന അവസ്ഥ അല്ലെങ്കിൽ ശരീരത്തിന്റെ ഒരു വശത്ത് ബാലൻസ് പ്രശ്നങ്ങൾ, ബലഹീനത അല്ലെങ്കിൽ പക്ഷാഘാതം എന്നിവ ചിലപ്പോൾ തലച്ചോറിൽ വളരുന്ന ട്യൂമർ മൂലമാകാം.
മറ്റ് പ്രശ്നങ്ങൾ
കാഴ്ച അല്ലെങ്കിൽ സംസാരിക്കാനുള്ള ബുദ്ധിമുട്ടുകൾ, പെരുമാറ്റത്തിലെ വൈകല്യങ്ങൾ, അല്ലെങ്കിൽ പെട്ടെന്ന് ഉണ്ടാകുന്ന ഓർമ്മക്കുറവ് എന്നിവയെല്ലാം ഈ രോഗത്തിൻ്റെ ലക്ഷണങ്ങളാവാം. നിരന്തരമായ ബലഹീനതയും ക്ഷീണവും രോഗത്തിൻ്റെ പ്രധാന ലക്ഷണങ്ങളിലൊന്നാണ്. മേൽപ്പറഞ്ഞ ലക്ഷണങ്ങൾ എല്ലായ്പ്പോഴും ബ്രെയിൻ ട്യൂമർ മൂലമാകാം അല്ലെങ്കിൽ ഉണ്ടാകാതിരിക്കാം എന്നത് ഓർത്തിരിക്കേണ്ടത് പ്രധാനമാണ്. ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സയോ വിലയിരുത്തലോ നടത്താത്തെ തീർച്ചയായും ഡോക്ടറെ കാണാൻ ശ്രമിക്കുക. വൈദ്യ സഹായം ഉറപ്പ് വരുത്തേണ്ടത് വളരെ പ്രധാനമാണ്.
ഓക്കാനം, ഛർദ്ദി
തലവേദനയ്ക്കൊപ്പം ഓക്കാനവും ഛർദ്ദിയുമുണ്ടെങ്കിൽ തീർച്ചയായും ബ്രെയിൻ ട്യൂമറിൻ്റെ ലക്ഷണമാകാനുള്ള സാധ്യതയുണ്ട്. തലച്ചോറിൻ്റെ ഏത് ഭാഗത്താണ് ട്യൂമർ കാണുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും ഇത്തരം ലക്ഷണങ്ങൾ പ്രകടമാകാൻ. ഒരു ലക്ഷണം മാത്രം കാരണം അത് ബ്രെയ്ൻ ട്യൂമർ ആണെന്ന് ഒരിക്കലും തെറ്റിദ്ധരിക്കരുത്. കൃത്യമായ വൈദ്യ പരിശോധനയിലൂടെ വേണം ഇത് തിരിച്ചറിയാൻ.
ബ്രെയ്ൻ ട്യൂമർ രോഗിയെ പരിപാലിക്കുമ്പോൾ ശ്രദ്ധിക്കേണ്ടവ
ഇത്തരം രോഗികളെ കൈകാര്യം ചെയ്യുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ബ്രെയിൻ ട്യൂമർ ഉള്ള ഏതൊരു വ്യക്തിയും ശാരീരികവും പെരുമാറ്റപരവുമായ നിരവധി മാറ്റങ്ങൾക്കാണ് വിധേയരാകുന്നത്. പരിചരിക്കുന്നയാളെ ആശയക്കുഴപ്പത്തിലാക്കുകയും ദുർബലരാക്കുകയും ചെയ്യും. ഒരു ബ്രെയിൻ ട്യൂമർ രോഗിയെ കൈകാര്യം ചെയ്യുമ്പോൾ പരിചരിക്കുന്ന ഒരാൾക്ക് പിന്തുടരാൻ കഴിയുന്ന ചില കാര്യങ്ങളിതാ.
- രോഗിയെ സൂക്ഷ്മമായി നിരീക്ഷിക്കുകഒരു അപസ്മാരം അല്ലെങ്കിൽ പെട്ടെന്നുള്ള അല്ലെങ്കിൽ കഠിനമായ തലവേദന ഉണ്ടായാൽ രോഗിയ്ക്ക് വൈദ്യ സഹായം ഉറപ്പാക്കുക
- ആശുപത്രി സന്ദർശന വേളയിൽ രോഗിയെ ശ്രദ്ധിക്കുക
- ഡോക്ടർ അപ്പോയിന്റ്മെന്റുകളുടെയും പതിവ് ദൈനംദിന ജോലികളുടെയും ട്രാക്ക് സൂക്ഷിക്കാൻ അവരെ സഹായിക്കുക
- ഒരുമിച്ച് ഗുണമേന്മയുള്ള സമയം ചെലവഴിക്കുക, അവർക്ക് താൽപ്പര്യമുള്ള കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുക
- യോഗ, ധ്യാനം, ശ്വസന വ്യായാമങ്ങൾ എന്നിവ പരിശീലിച്ചുകൊണ്ട് അവരുടെ സമ്മർദ്ദം നിയന്ത്രിക്കാൻ അവരെ പ്രേരിപ്പിക്കുക
- ആരോഗ്യകരമായ ജീവിതശൈലിയും ആരോഗ്യകരമായ ഭക്ഷണക്രമവും പിന്തുടരുക
- ഡോക്ടറുടെ നിർദ്ദേശങ്ങളും മരുന്നുകളും പാലിക്കുന്നത് ഒരിക്കലും നഷ്ടപ്പെടുത്തരുത്
English Summary: Brain tumour signs and symptoms
കൂടുതൽ ആരോഗ്യ വാർത്തകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.