താൽപ്പര്യമില്ലെന്ന് യുവതി പറഞ്ഞതോടെ വരന്റെ വീട്ടുകാർ ദേഷ്യപ്പെടുകയും പെൺകുട്ടിയുടെ വീട്ടുകാരുമായി വാക്ക് തർക്കത്തിലേർപ്പെടുകയുമായിരുന്നു. രണ്ട് വീട്ടുകാരെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയാണ് രംഗം ശാന്തമാക്കിയത്
പ്രതീകാത്മക ചിത്രം. PHOTO: TNN
ഹൈലൈറ്റ്:
- വീട്ടുകാർ ഉറപ്പിച്ച വിവാഹത്തിന് താൽപ്പര്യമില്ല
- മുഹൂർത്തത്തിന് തൊട്ടുമുൻപ് പോലീസിനെ വിളിച്ച് യുവതി
- ഒടുവിൽ വിവാഹം വേണ്ടെന്നുവെച്ചു
ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിക്കായിരുന്നു വിവാഹചടങ്ങുകള്‍ നിശ്ചയിച്ചിരുന്നത്. മുഹൂര്‍ത്തത്തിന് നിമിഷങ്ങൾ മാത്രം ശേഷിക്കെയാണ് വധു പോലീസിനെ വിളിക്കുന്നത്. മറ്റൊരാളുമായി ഇഷ്ടത്തിലായതിനാൽ ഇയാളെ വിവാഹം കഴിക്കാന്‍ താൽപ്പര്യമില്ലെന്ന് യുവതി പോലീസിനെ അറിയിക്കുകയും ചെയ്തു.
പോലീസിനെതിരായ പരാതി പിൻവലിക്കാൻ സമ്മർദ്ദം; പെരിന്തൽമണ്ണ എഎസ്ഐയുടെ ഫോൺ സംഭാഷണം പുറത്ത്
സംഭവമറിഞ്ഞ വരന്റെ വീട്ടുകാർ ദേഷ്യപ്പെടുകയും പെൺകുട്ടിയുടെ വീട്ടുകാരുമായി വാക്ക് തർക്കത്തിലേർപ്പെടുകയും ചെയ്തു. വിവരമറിഞ്ഞ് ഇൻസ്പെക്ടർ പ്രമോദ് മകേശ്വറും സംഘവും സ്ഥലത്തെത്തിയാണ് പ്രശ്നം പരിഹരിച്ചത്. തുടർന്ന് രണ്ട് വീട്ടുകാരെയും രാംടെക്ക് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തു.
Also Read : മറ്റൊരാളുമായി ബന്ധം; ശിക്ഷയായി ഭാര്യയെ നഗ്നയാക്കി നടത്തിച്ചു
തുടർന്ന് സ്റ്റേഷനിൽ നിന്ന് നടത്തിയ ചർച്ചയ്ക്കൊടുവിലാണ് വിവാഹം വേണ്ടെന്ന തീരുമാനത്തിലേക്ക് വരന്റെ വീട്ടുകാർ എത്തുന്നത്. നിശ്ചയിച്ച വിവാഹത്തിന് താൽപ്പര്യമില്ലെന്ന് യുവതി വീട്ടുകാരെ അറിയിച്ചതായാണ് വിവരം. വീട്ടുകാര്‍ തെരഞ്ഞടുത്തയാളെ വിവാഹം കഴിക്കാൻ താൽപ്പര്യമില്ലെന്ന് പെണ്‍കുട്ടി അമ്മയോട് ഒരാഴ്ച മുന്‍പ് പറഞ്ഞിരുന്നെന്നാണ് ഒരു ഒരുദ്യോഗസ്ഥന് പറഞ്ഞതെന്ന് ഇംഗ്ലീഷ് വാർത്താ ചാനലായ എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്.
വൃക്കയും കരളും വില്‍പ്പനയ്ക്ക്! ഞെട്ടിക്കുന്ന കാഴ്ച
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : a woman in nagpur called off her wedding by calling police at last moment
Malayalam News from malayalam.samayam.com, TIL Network