ഹൈലൈറ്റ്:
- ഹൈക്കോടതി വിധി അനുസരിച്ചാണ് പുനഃക്രമീകരിക്കുന്നത്
- നിലവിൽ സ്കോളർഷിപ്പ് ലഭിക്കുന്നവരുടെ എണ്ണത്തിലോ തുകയിലോ മാറ്റം ഉണ്ടാവില്ല
- 6.2 കോടി അധികമായി അനുവദിച്ചു
ക്രിസ്ത്യൻ 18.38%, മുസ്ലീം 26.56%, ബുദ്ധർ 0.01%, ജൈൻ 0.01%, സിഖ് 0.01% എന്നിങ്ങനെയാണ് സ്കോളർഷിപ്പ് അനുവദിക്കുക. നേരത്തെ ആനുകൂല്യങ്ങൾ ലഭിക്കുന്ന വിഭാഗങ്ങൾക്ക് കുറവുകൾ വരാത്ത വിധമാണ് പുനഃക്രമീകരിക്കുന്നത്.
സ്കോളർഷിപ്പിനായി 23.51 കോടി രൂപ ആവശ്യമുള്ളതിൽ ബജറ്റ് വിഹിതം കഴിച്ച് 6.2 കോടി രൂപ അധികമായി അനുവദിക്കാനും തീരുമാനമായി.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള അഗതിരഹിത കേരളം പദ്ധതിയിൽ നിന്നും ഒഴിവാക്കപ്പെട്ട അതി ദരിദ്രരെ കണ്ടെത്തുന്നതിന് തയ്യാറാക്കിയ മാർഗരേഖ മന്ത്രിസഭാ യോഗം അംഗീകരിച്ചു. നാലര മാസത്തിനുള്ളിൽ സർവ്വേ പൂർത്തിയാക്കും.
ആശ്രയ പദ്ധതിയുടെ പരിധിയിൽ വരേണ്ടതും വിട്ടുപോയതുമായ പരമദരിദ്രരെ കണ്ടെത്തി അവർക്ക് വരുമാനം ആർജിക്കാനുള്ള പദ്ധതികളും അത് പറ്റാത്തവർക്ക് ഇൻകം ട്രാൻസ്ഫർ പദ്ധതികളും മൈക്രോ പ്ലാനുകളിലൂടെ ആവിഷ്ക്കരിച്ചു നടപ്പാക്കുകയാണ് ലക്ഷ്യം. ഇതിനായി ഗ്രാമവികസന കമ്മീഷണറേറ്റിലെ അഡീഷണൽ ഡവലപ്പ്മെൻറ് കമ്മീഷണർ സന്തോഷ് കുമാറിനെ സംസ്ഥാനതല നോഡൽ ഓഫീസറായി മന്ത്രിസഭാ യോഗം നിശ്ചയിച്ചു.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : cabinet meeting on minority scholarship
Malayalam News from malayalam.samayam.com, TIL Network