Also Read : ‘ഇത് വോട്ട് ബാങ്ക് പൊളിറ്റിക്സ്‘: കാനഡയിൽ ഇന്ദിരാ ഗാന്ധിയുടെ കൊലപാതകം ആഘോഷിച്ച് പ്രകടനത്തിൽ ഇന്ത്യയുടെ പ്രതികരണം
കഴിഞ്ഞ വർഷം ജൂൺ 12നാണ് കേസിനാസ്പദമായ സംഭവം. കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് വന്ന ഇൻഡിഗോ വിമാനത്തിനുള്ളിൽ വച്ച് മുഖ്യമന്ത്രിക്കെതിരെ ഫർസീൻ മജീദും നവീൻ കുമാറും പ്രതിഷേധം നടത്തിയപ്പോൾ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്ന ഇ പി ജയരാജൻ ആക്രമിച്ചുവെന്നായിരുന്നു പരാതി.
ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ
സംഭവത്തിൽ വധശ്രമം, മനഃപൂർവ്വമല്ലാത്ത നരഹത്യാ ശ്രമം, ഗൂഢാലോചന, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് തിരുവനന്തപുരം വലിയതുറ പൊലീസ് ഇ പി ജയരാജനെതിരെ കേസെടുത്തത്. ഇപിക്ക് പുറമെ, മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽകുമാർ, പിഎ സുനീഷ് എന്നിവർക്കെതിരെയും കേസെടുത്തിരുന്നു. തിരുവനന്തപുരം ജെ എഫ് എം സി കോടതിയുടെ ഉത്തരവിൻറെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് കേസെടുത്തത്.
ഈ സംഭവങ്ങളിൽ പിന്നാലെ ജയരാജനെ മൂന്നാഴ്ചത്തേക്കും മുഖ്യമന്ത്രിക്കെതിരേ പ്രതിഷേധിച്ചതിന് ഫർസീനും നവീൻ കുമാറിനും വിമാനക്കമ്പനി വിലക്ക് ഏർപ്പെടുത്തിയിരുന്നു.
അതേസമയം, മുഖ്യമന്ത്രിയെ ആക്രമിച്ചുവെന്ന കേസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെയുള്ള കുറ്റപത്രവും തയ്യാറാക്കി. കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറും മുൻ എംഎൽഎയുമായ ശബരിനാഥ് അടക്കം നാല് പേരെ പ്രതികളാക്കിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. ഫർസീൻ മജീദ്, നവീൻ കുമാർ, സുനിത് എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. വിമാനത്തിനുള്ളിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കാൻ ശ്രമിച്ചുവെന്നാണ് ഇവർക്കെതിരായ കേസ്.
ഇപിക്കെതിരായ കേസ് എഴുതി തള്ളാനുള്ള പോലീസ് നീക്കത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് യൂത്ത് കോൺഗ്രസ് നേതാവ് ഫർസിൻ മജീദ് പറഞ്ഞു. ജയരാജൻ തങ്ങളെ അക്രമിക്കുന്ന രംഗം മാധ്യമങ്ങളിലുടെ പുറത്ത് വന്നിരുന്നു. പരിക്കേറ്റ് ചികിൽസയിലായ കാര്യവും എല്ലാവരും അറിഞ്ഞതുമാണ് എന്നിട്ടാണ് പോലിസ് പരാതി ശരിയല്ലെന്നും അക്രമം നടന്നില്ലെന്നുള്ള രീതിയിൽ റിപ്പോർട്ട് നൽകിയത്. പിണറായിയുടെ പോലിസിന്റെ അന്വേഷണത്തിൽ ഇത്തരത്തിലൊരു റിപ്പോർട്ട് പ്രതീക്ഷിച്ചതാണെന്നും ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും ഫർസിൻ മജീദ് പറഞ്ഞു.
Read Latest Kerala News and Malayalam News