സ്ത്രീയുടെ ശരീരത്തിന് ആരോഗ്യം നല്കുന്ന ഘടകങ്ങള്‍ പലതാണ്. നാം കേവലം സുഖം എന്ന് കരുതുന്ന ചിലതെല്ലാം തന്നെ ഇത്തരം ആരോഗ്യ ഗുണങ്ങള്‍ നല്കുന്നവയാണ്. ഇതെക്കുറിച്ചറിയൂ
പ്രത്യേകിച്ചും സ്ത്രീകള്‍ക്ക്. ഓര്‍ഗാസം അഥവാ രതിമൂര്‍ച്ഛ സ്ത്രീകള്‍ക്ക് നല്കുന്ന ആരോഗ്യപരമായ ഗുണങ്ങളെക്കുറിച്ചറിയൂ
ഹോര്‍മോണ്‍ പ്രക്രിയകളുമായി
ഓര്‍ഗാസമെന്നത് സ്ത്രീയുടെ ശരീരത്തില്‍ ഹോര്‍മോണ്‍ പ്രക്രിയകളുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു. ഈ സമയത്ത് സ്ത്രീ ശരീരത്തില്‍ വാസോപ്രസിന്‍, ഓക്സിടോസിന്‍ എന്നിങ്ങനെയുള്ള രണ്ട് തരം ഹോര്‍മോണുകള്‍ ഉല്‍പാദിപ്പിയ്ക്കപ്പെടുന്നുണ്ട്. ഇത് പല രീതിയിലും, ശാരീരികമായും മാനസികമായും സ്ത്രീയെ സ്വാധീനിയ്ക്കുന്നുമുണ്ട്.
ക്ഷീണം വരുമ്പോൾ കുടിക്കാൻ അടിപൊളി പാനീയങ്ങൾ
ഇനി ക്ഷീണം വരുമ്പോൾ കുടിക്കാൻ അടിപൊളി പാനീയങ്ങൾ
തടി കുറയ്ക്കാന്‍
തടി കുറയ്ക്കാന്‍ സ്ത്രീയെ സഹായിക്കുന്ന ഒന്നാണ് ഓര്ഗാസമെന്നതാണ് കൗതുകകരമായ ഒരു കാര്യം. ഇതിന് സയന്‍സ് വിശദീകരണവും നല്കുന്നു. ഓര്‍ഗാസം സ്ത്രീ ശരീരത്തില്‍ ഫെനിത്തലൈമിന്‍ എന്ന വസ്തുവുല്പാദിപ്പിയ്ക്കുന്നു. ഇത് ഭക്ഷണത്തോടുള്ള അമിത താല്പര്യം തടയാന്‍ സഹായിക്കുന്നു. ആഴ്ചയില്‍ രണ്ട് തവണ സ്ത്രീയ്ക്ക് ഓര്‍ഗാസമുണ്ടാകുന്നത് 100 കലോറി വരെ കുറയ്ക്കുമെന്ന് പറയാം. ട്രെഡ് മില്ലില്‍ ഓടുന്നതിനേക്കാള്‍ കൂടുതല്‍ ഗുണമാണ് ഇതു കൊണ്ട് ലഭിയ്ക്കുന്നത്.
വേദനകള്‍ കുറയ്ക്കാന്‍
ഓര്‍ഗാസ സമയത്ത് ഓക്സിടോസിന്‍ എന്ന ഹോര്‍മോണ്‍ സ്ത്രീയില്‍ ഉല്‍പാദിപ്പിയ്ക്കപ്പെടുന്നു. ഇത് ലവ് ഹോര്‍മോണ്‍ എന്ന് കൂടി അറിയപ്പെടുന്നുണ്ട്. വേദനകള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഓക്സിടോസിന്‍.
ആര്‍ത്തവ സംബന്ധമായ പ്രശ്നങ്ങള്‍്ക്കും ഹോര്‍മോണ്‍ സംബന്ധമായ ചില പ്രശ്നങ്ങള്‍ക്കുമെല്ലാം ഓക്സിടോസിന്‍ സഹായകമാണ്. ഇത് ശരീരത്തിലെ ഈസ്ട്രജന് തോത് ബാലന്‍സ് ചെയ്യാന്‍ സഹായിക്കുന്നു.
രോഗപ്രതിരോധശേഷി
ഡിടിഎച്ച് എന്ന ഒരു കെമിക്കലും ഓര്‍ഗാസ സമയത്ത് സ്ത്രീയില്‍ ഉല്പാദിപ്പിയ്ക്കപ്പെടുന്ന ഒന്നാണ്. ഇത് സ്ത്രീകള്‍ക്ക് രോഗപ്രതിരോധശേഷി നല്കാന് സഹായിക്കുന്ന ഒന്നാണ്. ബ്രെയിനിലെ ഹൈപ്പോ തലാമസിനെ സ്വാധീനിയ്ക്കുന്ന ഒന്ന് കൂടിയാണ് ഓര്‍ഗാസമെന്നത്. ഇത് സ്ത്രീ വന്ധ്യതടയക്കമുള്ള പല പ്രശ്നങ്ങള്‍ക്കും പരിഹാരമാണ്.
സ്ത്രീകള്‍ക്ക് നല്ലതു പോലെ ഉറക്കം ലഭിയ്ക്കാനും സ്ട്രെസ് കുറയ്ക്കാനുമുളള വഴി കൂടിയാണ് ഓര്‍ഗാസമെന്നത്. സ്ത്രീയുടെ ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിപ്പിയ്ക്കാന്‍ ഇത് നല്ലതാണ്. ആഴ്ചയില്‍ രണ്ട് തവണ ഓര്‍ഗാസമുണ്ടാകുന്ന സ്ത്രീയ്ക്ക് ഒരു തവണ മാത്രം ഓര്‍ഗാസമുണ്ടാകുന്ന സ്ത്രീയേക്കാള്‍ ഇരട്ടി ആയുസുണ്ടാകുമെന്ന് ഇത് സംബന്ധിച്ച് നടത്തിയ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക