Written by Anit | Samayam Malayalam | Updated: 8 Jun 2023, 12:42 pm
ബ്രാ വാങ്ങുമ്പോൾ പല ആളുകളും സൈസ് കൃത്യമായി മനസിലാക്കിയിട്ടല്ല തിരഞ്ഞെടുക്കുന്നത്. എന്നാൽ ഇനി തെറ്റുപറ്റേണ്ട. നിങ്ങൾക്ക് ചേർന്ന ശരിയായ ബ്രാ സൈസ് കണ്ടെത്താനും വാങ്ങാനും ഇതാ ഒരു കുറുക്കുവഴി. ഇനി ബ്രാ തിരഞ്ഞെടുക്കുമ്പോൾ ഈ രീതി പിന്തുടരുമല്ലോ!
-
ശരിയായ ബ്രാ സൈസ് കണ്ടെത്താൻ
ബ്രാ വാങ്ങുമ്പോൾ ചിലരെങ്കിലും ഏകദേശ ബ്രാ സൈസ് മനസ്സിൽ കണ്ട് വാങ്ങുകയാണ് പതിവ്. മേടിച്ച് ഇട്ടു നോക്കുമ്പോൾ ഒന്നുകിൽ ലൂസ്, അല്ലെങ്കിൽ വളരെ ടൈറ്റ്. പിന്നെ വാങ്ങിയത് റിട്ടേൺ ചെയ്ത് പുതിയത് വാങ്ങി വീണ്ടും പരീക്ഷണം.
-
സൈസ് അറിയാത്തത്
ബ്രാ എന്നത് ഒരു സ്ത്രീയ്ക്ക് ആത്മവിശ്വാസം പകരുന്ന ഒരു പ്രധാന വസ്ത്രം. അപ്പോൾ പിന്നെ അത് ശരിയായ സൈസ് അല്ലെങ്കിലോ? തെറ്റായ ബ്രാ സൈസ് ഉപയോഗിക്കുന്നത് സ്തനങ്ങളുടെ ആകൃതിയെ ബാധിക്കുമെന്നത് മറ്റൊരു പ്രശ്നം.
-
ബ്രാ സൈസ് കൃത്യമായി അറിയാൻ
നിങ്ങളുടെ ബ്രാ സൈസ് കൃത്യമായി മനസിലാക്കാൻ കണ്ടെത്തേണ്ട മൂന്ന് കാര്യങ്ങളുണ്ട് – ബാൻഡ് സൈസ്, ബസ്റ്റ് സൈസ്, കപ്പ് സൈസ്. ഇവ മൂന്നും മനസിലാക്കിയാൽ നിങ്ങളുടെ ബ്രാ സൈസ് കണ്ടെത്താം.
-
എന്താണ് A, B, C, D
ബ്രാ മേടിക്കുമ്പോൾ അതിന്റെ കവറിന്റെ പുറത്ത് ഒരു നമ്പറിന്റെ കൂടെ A, B, C, D എന്നൊക്കെ എഴുതിയതും കാണാം. പലരും നമ്പർ മാത്രമേ നോക്കാറുള്ളൂ. ഇംഗ്ലീഷ് അക്ഷരം സൂചിപ്പിക്കുന്നത് കപ്പ് സൈസ് ആണ്. ഇത് കൂടെ മനസിലാക്കിയാൽ കൃത്യമായ ബ്രാ സൈസ് കണ്ടെത്താനാകൂ.
-
വേണ്ടത് ടേപ്പ്
ബ്രാ സൈസ് കണ്ടെത്താൻ വേണ്ടത് ഒരു ടേപ്പ് മാത്രം. ടേപ്പ് മടങ്ങാതെ വേണം അളക്കാൻ. ഒരുപാട് ഇറുക്കി പിടിച്ചും ഒരുപാട് ലൂസ് ആയും അളക്കരുത്. അളവ് മറന്നുപോകാതെ കുറിച്ച് വെക്കാൻ ഒരു പേപ്പറും പേനയും കൂടെ കരുതിക്കോളൂ…
-
ബാൻഡ് സൈസ്
ബാൻഡ് സൈസ് എന്നാൽ ബ്രാ ധരിക്കുമ്പോൾ വരുന്ന ഏറ്റവും അടിഭാഗം. സത്യങ്ങളുടെ അടിയിലായിട്ട് വരുന്ന ഭാഗമാണ് ബാൻഡ്. ടേപ്പ് ഉപയോഗിച്ച് ഈ സൈസ് അളക്കുക. ഇങ്ങനെ കിട്ടുന്ന നമ്പർ ഒറ്റ സംഖ്യയോ ഇരട്ട സംഖ്യയോ ആകാം.
-
ഉദാഹരണത്തിന്
ബാൻഡ് സൈസ് അളന്നപ്പോൾ 31 ആണ് കിട്ടിയത് എന്ന് വിചാരിക്കുക. ഇതിനോട് കൂടെ 5 കൂടെ കൂട്ടി ബാൻഡ് സൈസ് 36 എന്ന് കുറിച്ച് വെയ്ക്കുക. ഇനി 30 ആണ് കിട്ടിയതെങ്കിൽ അതിനോടൊപ്പം 4 കൂട്ടുക. ബാൻഡ് അളന്നപ്പോൾ ഒറ്റ സംഖ്യ ആണെങ്കിൽ 5 ഉം ഇരട്ട സംഖ്യ ആണെങ്കിൽ 4 ഉം കൂട്ടി കിട്ടിയ നമ്പർ ആണ് ബാൻഡ് സൈസ്.
-
ബസ്റ്റ് സൈസ്
നിവർന്ന് നിന്ന ശേഷം ടേപ്പ് മടങ്ങാതെ സ്തനങ്ങളുടെ മുകളിലൂടെ (കൃത്യമായി പറഞ്ഞാൽ ടേപ്പ് നിപ്പിളിന്റെ മുകളിലൂടെ പോകുന്നത് പോലെ) അളക്കുക. ടൈറ്റ് ആയോ ലൂസ് ആയോ അളക്കരുത്. ഈ നമ്പറും നോട്ട് ചെയ്യുക.
-
കപ്പ് സൈസ്
ബാൻഡ് സൈസിൽ നിന്ന് ബസ്റ്റ് സൈസ് കുറയ്ക്കുക. അതായത് ബാൻഡ് സൈസ് അളന്ന് (ഉദാ: 31) അതിനോട് 5 കൂട്ടി (ഉദാ: 31 + 5) കിട്ടുന്ന നമ്പറിൽ നിന്ന് (ഉദാ: 36) ബസ്റ്റ് സൈസ് അളന്നു കിട്ടിയ നമ്പർ കുറയ്ക്കുക.
-
അപ്പോൾ കിട്ടുന്നത്
ബസ്റ്റ് സൈസ് 35 ആണെങ്കിൽ 36 ൽ നിന്ന് 35 കുറയ്ക്കുമ്പോൾ 1 എന്ന് കിട്ടും. കപ്പ് സൈസ് കണക്കാക്കുമ്പോൾ ഇങ്ങനെ കുറച്ച് കിട്ടുന്ന 1 നെ A എന്ന് പരിഗണിക്കാം. 2 – B, 3 – സി, 4 – D എന്ന രീതിയിലാണ് ഇത് പോകുന്നത്.