ദുബായ് സേവനങ്ങള്‍ മികച്ചതാക്കാന്‍ എഐയും; പ്രത്യേക എഐ സെന്റര്‍ പ്രഖ്യാപിച്ച് ഷെയ്ഖ് ഹംദാന്‍
Sumayya P | Samayam Malayalam | Updated: 9 Jun 2023, 11:13 am
ദുബായ് ഫ്യൂച്ചര്‍ ഫൗണ്ടേഷന്, ദുബായ് ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി, ദുബായ് മീഡിയ കൗണ്‍സില്‍, ദുബായ് ഡിജിറ്റല്‍ അതോറിറ്റി എന്നിവ ബന്ധപ്പെട്ട അധികാരികളുടെ സഹകരണത്തോടെ ദുബായ് സെന്റര്‍ ഫോര്‍ എഐ നടപ്പിലാക്കുന്നതിന് മേല്‍നോട്ടം വഹിക്കും.
എഐ ആപ്ലിക്കേഷനുകള്‍ വികസിപ്പിക്കാന്‍ നിര്‍ദ്ദേശം
നൂതനമായ സര്‍ക്കാര്‍ പദ്ധതികള്‍ വികസിപ്പിക്കുന്നതിനും ഞങ്ങളുടെ ഡിജിറ്റല്‍ പരിവര്‍ത്തനം ത്വരിതപ്പെടുത്തുന്നതിനും പ്രാപ്തരാക്കുന്ന രീതിയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ആപ്ലിക്കേഷനുകള്‍ വികസിപ്പിക്കുന്നതിന് എല്ലാ ദുബായ് സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ടാസ്ക് ഫോഴ്സ് രൂപീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ശെയ്ഖ് ഹംദാന്‍ പറഞ്ഞു. പൊതുമേഖലാ സേവനങ്ങള്‍ നല്‍കുന്നതിന് നിര്‍മിത ബുദ്ധി ഉല്‍പ്പെടെ എല്ലാ നൂതന സാങ്കേതികവിദ്യകളുടെയും ശക്തി പ്രയോജനപ്പെടുത്തുന്ന കാര്യത്തില്‍ ഒരു ലോക നേതാവാകാനാണ് ദുബായ് ലക്ഷ്യമിടുന്നത്- അദ്ദേഹം വ്യക്തമാക്കി.
റോഡുകള്‍ മുതല്‍ ബഹിരാകാശം വരെ
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയിലെ യുഎഇ സ്ട്രാറ്റജിക്ക് അനുസൃതമായി, ഗതാഗത മേഖളയിലെ അപകടങ്ങളും പ്രവര്‍ത്തനച്ചെലവും കുറയ്ക്കാന്‍ ലക്ഷ്യമിട്ടുള്ളവ ഉള്‍പ്പെടെ രാജ്യത്തെ സുപ്രധാന മേഖലകളെ ലക്ഷ്യമിടുന്നതാണ് പുതുതായി സ്ഥാപിച്ചിരിക്കുന്ന ദുബായ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സെന്റര്‍. നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ വിട്ടുമാറാത്തതും ഗുരുതരവുമായ രോഗങ്ങളുടെ ശതമാനം കുറയ്ക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആരോഗ്യ മേഖലയ്ക്കും പുതിയതും പുനരുപയോഗിക്കാവുന്നതുമായ ഊര്‍ജ്ജ സ്രോതസ്സുകളുടെ കൃത്യമായ വിശകലനം നടത്തുന്നതോടൊപ്പം മികച്ച മാനേജ്മെന്റിലും സ്മാര്‍ട്ട് ഉപഭോഗത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പുനരുപയോഗ ഊര്‍ജ്ജ മേഖലയ്ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതോടൊപ്പം ദുബായിയുടെ ശക്തികളിലൊന്നായ ബഹിരാകാശ മേഖലയില്‍ കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കുന്നതിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സേവനം ഉപയോഗപ്പെടുത്താന്‍ പുതിയ കേന്ദ്രത്തിലൂടെ സാധിക്കും.
അട്ടപ്പാടിയിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസിയുടെ പിൻ ചക്രങ്ങൾ ഊരിത്തെറിച്ചു
അട്ടപ്പാടിയിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസിയുടെ പിൻ ചക്രങ്ങൾ ഊരിത്തെറിച്ചു
എഐയില്‍ ലോകത്ത് ഒന്നാമതെത്താന്‍ ദുബായ്
വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കകത്ത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്ന കാര്യത്തില്‍ ലോകത്തിലെ ഏറ്റവും മികച്ച കേന്ദ്രമായി ദുബായിയെ മാറ്റിയെടുക്കാനാണ് ശ്രമമെന്നും ശെയ്ഖ് ഹംദാന്‍ പറഞ്ഞു. ഈ ലക്ഷ്യം കൈവരിക്കുന്നതിനും ഭാവിയിലെ സേവനങ്ങള്‍ വികസിപ്പിക്കുന്നതിനുമുള്ള ആദ്യപടിയാണ് ഈ പുതിയ ദുബായ് എഐ കേന്ദ്രം. ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനും സര്‍ക്കാര്‍ സേവനങ്ങള്‍ ഒപ്റ്റിമൈസ് ചെയ്യുന്നതിനും വിവിധ തരത്തിലുള്ള ഉള്ളടക്കവും ഡാറ്റയും ഉല്‍പ്പാദിപ്പിക്കുന്ന ജനറേറ്റീവ് എഐ ടൂളുകളോ സാങ്കേതികവിദ്യകളോ ഉപയോഗിക്കാന്‍ അദ്ദേഹം ദുബായ് സര്‍ക്കാര്‍ ജീവനക്കാരെ പ്രോത്സാഹിപ്പിച്ചു.
ജീവിത നിലവാരം മാറും
സാങ്കേതിക വികസനം വളരെ വേഗത്തിലാണ് നീങ്ങുന്നത്, ദുബായില്‍ അത് സമൂഹത്തിന്റെ പ്രയോജനത്തിനായി പരീക്ഷിക്കുന്നതിലും ഉപയോഗപ്പെടുത്തുന്നതിലും മുന്‍പന്തിയില്‍ നില്ക്കാന് ഞങ്ങള്‍ ദൃഢനിശ്ചയം ചെയ്തിരിക്കുന്നു. അതുവഴി ജനങ്ങളുടെ ജീവിത നിലവാരത്തില്‍ വലിയ കുതിച്ചു ചാട്ടമാണ് ദുബായ് പ്രതീക്ഷിക്കുന്നത്. പുതിയ എഐ-പവേര്‍ഡ് ഗവണ്മെന്റ് ടൂളുകള്‍ക്ക് വ്യക്തമായ സ്വാധീനവും വ്യക്തമായ ഫലങ്ങളും ലഭിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു- ദുബായ് കിരീടാവകാശി അടിവരയിട്ടു.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക