Written by Anit | Samayam Malayalam | Updated: 9 Jun 2023, 12:36 pm
ഓൺസ്ക്രീനിൽ അഭിനയമികവ് കൊണ്ട് കാണികളെ ഞെട്ടിക്കുന്ന കരീന കപൂർ ഓഫ്സ്ക്രീനിൽ തന്റെ ഫിറ്റ്നസ്സിലും സൗന്ദര്യ സംരക്ഷണ കാര്യങ്ങളിലുമൊന്നും ഒരു വിട്ടുവീഴ്ചയും വരുത്താറില്ല.
-
ഗുഡ് ന്യൂസ് മൂവി
2019 ൽ പുറത്തിറങ്ങിയ ഗുഡ് ന്യൂസ് എന്ന ചിത്രത്തിൽ ഗർഭകാലത്തെ കുറിച്ച് കരീന കപൂർ അവതരിപ്പിച്ച ദീപ്തി ബത്ര എന്ന കഥാപാത്രം പറയുന്ന ഡയലോഗ് ഗർഭിണിയാണെങ്കിലും അല്ലെങ്കിലും നിങ്ങളെ കണ്ണീരണിയിക്കും, ആഴത്തിൽ ചിന്തിപ്പിക്കും. സിനിമ റിലീസ് ആയി വർഷങ്ങൾക്കിപ്പുറവും ആളുകൾ ഇതിനെ കുറിച്ച് ചർച്ച ചെയ്യുന്നതും റീൽസ് പങ്കുവെയ്ക്കുന്നതുമെല്ലാം ഈ സീൻ ജനമനസുകളിൽ അത്രയേറെ ആഴത്തിൽ പതിഞ്ഞതുകൊണ്ടാണ്.
-
സ്ത്രീയിലെ മാറ്റങ്ങൾ
അത്രയധികം ഹൃദയ സ്പർശിയായാണ് ഗർഭകാലത്ത് സ്ത്രീയിലുണ്ടാകുന്ന മാറ്റങ്ങളെയും അമ്മ സഹിക്കുന്ന ത്യാഗങ്ങളെയും കുറിച്ച് കരീനയുടെ കഥാപാത്രം ഭർത്താവിനോട് സംസാരിക്കുന്നത്. അമ്മയാകാൻ തയ്യാറെടുക്കുന്ന ഏതൊരു സ്ത്രീയും കടന്നു പോകാവുന്ന അവസ്ഥ!
-
ഗർഭിണിയാകുന്നത് ഇത്ര വലിയ കാര്യമോ?
ഗർഭിണിയാകുക, ഒരു കുഞ്ഞിനെ ഗർഭപാത്രത്തിൽ കൊണ്ടുനടക്കുക ഇതൊക്കെ എങ്ങനെ ഇത്ര വലിയ കാര്യമാകും? കുറച്ചൊക്കെ ബുദ്ധിമുട്ട് ഉണ്ടായേക്കാം. അത്രയല്ലേ ഉള്ളൂ?
-
നിസ്സാര പ്രശ്നങ്ങൾ മാത്രം
ചെറിയ ചെറിയ പ്രശ്നങ്ങൾ മാത്രം. മുടി കൊഴിഞ്ഞു പോയേക്കാം. മുഖത്ത് കുരുക്കൾ പ്രത്യക്ഷപ്പെടാം, ശരീരത്തിൽ തടിപ്പുകൾ വന്നേക്കാം, കുറെ ഇഞ്ചക്ഷനുകൾ – അത്രമാത്രം.
-
അറിയാതെ മൂത്രം പോകുന്നത്
കുഞ്ഞിന്റെ ഭാരം കാരണം മൂത്രം പിടിച്ചുവെക്കാൻ കഴിഞ്ഞെന്ന് വരില്ല. ഇടക്കെങ്കിലും ഒന്ന് ചിരിച്ചാലോ കരഞ്ഞാലോ അറിയാതെ മൂത്രം പോയേക്കാം.
-
മരുന്ന് കഴിക്കാൻ പോലുമാവില്ല
പനി, ജലദോഷം, ചുമ അങ്ങനെ എന്ത് വന്നാലും മരുന്ന് പോലും എടുക്കാൻ കഴിയില്ല. കാരണം ഈ മരുന്നുകൾ കുഞ്ഞിനെ ദോഷകരമായി ബാധിച്ചാലോ? അതെ, ഇതിലൊക്കെ എന്ത് ഇത്ര വലിയ കാര്യം?
-
ഇഷ്ടമുള്ള വസ്ത്രം പോലും
ഏറ്റവും ഇഷ്ടപ്പെട്ട വസ്ത്രം പോലും ധരിക്കാനാവുന്നില്ല. ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും കഴിക്കാൻ അനുമതിയില്ല.
-
ഒന്നും മിണ്ടാതെ
ഡിപ്രഷൻ, മൂഡ് സ്വിങ്സ് എല്ലാം ഒന്നും മിണ്ടാതെ സഹിക്കണം. അതൊന്നും ബാക്കിയുള്ളവരുടെ സന്തോഷം നശിപ്പിക്കരുതെന്ന ഒറ്റ കാരണത്താൽ.
-
ഒൻപത് മാസം
സ്വന്തം ശരീരമാണ് ഒരമ്മ ഒൻപത് മാസം ത്യാഗം ചെയ്യുന്നത്. പ്രസവസമയത്തെ വേദനയാണെങ്കിലോ ചിന്തിക്കാവുന്നതിലും അപ്പുറം. എന്നിട്ടും എല്ലാം ഒരു ചെറു പുഞ്ചിരിയോടെ നേരിടും.
-
കാരണം
എത്രയേറെ സഹിച്ചാലും ഒടുക്കം കുഞ്ഞിന്റെ മുഖം ആദ്യമായി കാണുമ്പോൾ താൻ കടന്നുപോയതെല്ലാം മറക്കും.ഇത് കാണുമ്പോൾ ഏതൊരമ്മയും തന്റെ ഗർഭകാലം ഓർത്തുപോകും. അറിയാതെ കണ്ണുകൾ ഈറനണിയും. കരീനയുടെ ഈ അഭിനയമികവിന് കയ്യടിക്കാതെ വയ്യ.