കെഎസ്ആർടിസി ബസ് ഉൾപ്പെടെയുള്ള ഹെവി വാഹനങ്ങളിൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കി; സെപ്റ്റംബർ മുതൽ നടപ്പാക്കണം
Authored by Jibin George | Samayam Malayalam | Updated: 9 Jun 2023, 3:52 pm
സെപ്റ്റംബർ ഒന്ന് മുതൽ സംസ്ഥാനത്ത് കെഎസ്ആർടിസി ബസ് ഉൾപ്പെടെയുള്ള ഹെവി വാഹനങ്ങൾക്ക് സീറ്റ് ബെൽറ്റ് നിർബന്ധമാക്കാൻ തീരുമാനം. ഗതാഗത മന്ത്രി ഇതുസംബന്ധിച്ച് നിർദേശം നൽകി
ഹൈലൈറ്റ്:
- എസ്ആർടിസി ബസ് ഉൾപ്പെടെയുള്ള ഹെവി വാഹനങ്ങൾക്ക് സീറ്റ് ബെൽറ്റ് നിർബന്ധം.
- സെപ്റ്റംബർ ഒന്ന് മുതൽ സീറ്റ് ബെൽറ്റ് നിർബന്ധം.
- ക്യാമറകളുടെ പ്രവർത്തനം തൃപ്തികരമാണെന്ന് ഗതാഗത മന്ത്രി.
കഴിഞ്ഞ മാസവും ജോലി തുടരാൻ വിദ്യ വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി, അഞ്ചാം റാങ്ക് ആയതുകാരണം നിയമനം ലഭിച്ചില്ല, കരിന്തളം കോളേജിൽ പോലീസ് തെളിവെടുത്തു, മുൻ എസ്എഫ്ഐ നേതാവ് ഇപ്പോഴും ഒളിവിൽ
ലോറികളിൽ മുൻപിൽ ഇരിക്കുന്ന രണ്ട് പേരും ബസിൽ ക്യാബിൻ ഉണ്ടെങ്കിൽ മുൻ വശത്തിരിക്കുന്ന രണ്ട് പേരും സീറ്റ് ബെൽറ്റ് ധരിക്കണം. ക്യാബിൻ ഇല്ലാത്ത ബസ് ആണെങ്കിൽ ഡ്രൈവർ സീറ്റ് ധരിച്ചിരിക്കണം. കെഎസ്ആർടിസി ബസ് ഡ്രൈവർക്കും ഇതേ നിർദേശം ബാധകമാണ്. നിർദേശം വന്നതോടെ കെഎസ്ആർടിസി ബസുകളിലടക്കം സീറ്റ് ബെൽറ്റ് ഘടിപ്പിക്കണം.
കുരങ്ങുകളുടെ അതിക്രമം; 300 ലേറെ വാഴകൾ നശിപ്പിച്ചു
കേന്ദ്ര സർക്കാർ നിയമമനുസരിച്ച് ഹെവി വാഹനങ്ങളിൽ സീറ്റ് ബെൽറ്റ് നിർബന്ധമാണ്. എന്നാൽ ഇക്കാര്യത്തിൽ സംസ്ഥാനം ഇളവ് നൽകുകയായിരുന്നു. റോഡ് സുരക്ഷാ പദ്ധതിയുടെ ഭാഗമായി റോഡ് ക്യാമറകളടക്കം കർശനമാക്കിയ സാഹചര്യത്തിലാണ് ഹെവി വാഹനങ്ങൾക്ക് സീറ്റ് ബെൽറ്റ് നിർബന്ധമാക്കാൻ സർക്കാർ തീരുമാനിച്ചത്.
നന്ദിതയെ ശ്രീദേവ് സോമൻ ലൈംഗികാധിക്ഷേപം നടത്തുന്ന വീഡിയോ വൈറൽ; സംഭവം ക്ലബ്ബ് ഹൗസ് ചർച്ചക്കിടെ; മുസ്ലിമായതിനാൽ സവാദിനെ ലക്ഷ്യം വെക്കുന്നെന്ന് ആരോപണം
റോഡ് സുരക്ഷയുടെ ഭാഗമായി സ്ഥാപിച്ച ക്യാമറകളുടെ പ്രവർത്തനം തൃപ്തികരമാണെന്ന് ഗതാഗത മന്ത്രി ആൻ്റണി രാജുവിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തി. വിഐപി വാഹനങ്ങളെ പിഴയിൽ നിന്ന് ഒഴിവാക്കരുതെന്ന് മന്ത്രി അധികൃതർക്ക് നിർദേശം നൽകി. ഇതുവരെ 56 വിഐപി വാഹനങ്ങൾ നിയമലംഘനത്തിന് പിടിയിലായി.
Read Latest Kerala News and Malayalam News
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക