ഈ തവണത്തെ ഇന്ത്യൻ വുമൺസ് ലീഗ് നീട്ടിവച്ചതിന് പിറകെയാണ് ഗോകുലത്തെ ചാമ്പ്യൻഷിപ്പിലേക്ക് നാമനിർദേശം ചെയ്തത്
ഏഷ്യൻ ഫുട്ബോൾ ഫെഡറേഷൻ (എഎഫ്സി) വിമൺസ് ക്ലബ് ചാമ്പ്യൻഷിപ്പ് 2020-21 സീസണിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ഗോകുലം കേരള എഫ്സി പങ്കെടുക്കും. ഈ തവണത്തെ ഇന്ത്യൻ വുമൺസ് ലീഗ് നീട്ടിവച്ചതിന് പിറകെയാണ് ഗോകുലത്തെ ചാമ്പ്യൻഷിപ്പിലേക്ക് നാമനിർദേശം ചെയ്തത്.
സാധാരണ ഗതിയിൽ ഇന്ത്യൻ വിമൺസ് ലീഗിലെ ജേതാക്കളാണ് ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ മത്സരിക്കുക. എന്നാൽ ഇത്തവണത്തെ ലീഗ് മാറ്റിവച്ചതിനെത്തുടർന്ന് നാലാം എഡിഷനിലെ ജേതാക്കളായ ഗോകുലത്തെ നാമനിർദേശം ചെയ്യുകയായിരുന്നു.
Read More: റൊണാൾഡോയും മൗറിന്യോയും ‘വിഡ്ഢികൾ’ എന്ന് റയൽ മാഡ്രിഡ് പ്രസിഡന്റ് ഫ്ലോറന്റിനോ പെരസിന്റെ പരാമർശം
“പ്രാദേശിക സംഘാടക സമിതിയുമായി (ഒഡീഷ സ്പോർട്സ്) ചർച്ച നടത്തിയ ശേഷം ഹീറോ ഇന്ത്യൻ വിമൺസ് ലീഗ് അഞ്ചാം പതിപ്പ് മാറ്റിവയ്ക്കാൻ എഐഎഫ്എഫ് തീരുമാനിച്ചതായി ഞങ്ങൾ നിങ്ങളെ അറിയിക്കാൻ താൽപര്യപ്പെടുന്നു. ഇന്ത്യൻ വനിതാ ലീഗ് (എച്ച്ഐഡബ്ല്യുഎൽ) മൺസൂണും കോവിഡ് മൂന്നാം തരംഗ സാധ്യതയും കണക്കിലെടുത്ത് ഏതാനും മാസത്തേക്ക് നീട്ടിവയ്ക്കുകയാണ്, ” എഐഎഫ്എഫ് സെക്രട്ടറി കുശാൽ ദാസ് എഎഫ്സി സെക്രട്ടറി ദാറ്റോ വിൻഡ്സർ ജോണിനുള്ള കത്തിൽ പറഞ്ഞു.
എച്ച്ഐഡബ്ല്യുഎൽ അഞ്ചാം പതിപ്പ് ഒഡീഷ സ്പോർട്സ് എഐഎഫ്എഫുമായി സഹകരിച്ച് ഭുവനേശ്വറിൽ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തെത്തുടർന്ന് ഇത് മാറ്റിവയ്ക്കേണ്ടി വന്നു.
Read More: ‘മാർക്കസ് റാഷ്ഫോർഡ്, 23 വയസ്, കറുത്തവൻ’; വംശീയ അധിക്ഷേപത്തിൽ പ്രതികരണവുമായി താരം
സാഹചര്യങ്ങൾ കണക്കിലെടുത്ത് പുതിയ ഒരു സമയപരിധിയിൽ മത്സരങ്ങൾ നടത്താൻ ലീഗ് കമ്മിറ്റി പിന്നീട് തീരുമാനിച്ചിരുന്നു.