ഇലകള്‍
പൊതുവില്‍ ഏത് അസുഖം ഉള്ളവരും ഇലക്കറികള്‍ നന്നായി കഴിക്കാന്‍ ശ്രദ്ധിക്കും. അതിനാല്‍ തന്നെ, ഏത് ഇലയും കറിവെച്ച് കഴിക്കുന്ന പ്രവണത കാണുന്നുണ്ട്. എന്നല്‍, ചില ഇലകളില്‍ സോഡിയത്തിന്റെ അളവ് കൂടുതലായാതിനാല്‍ തന്നെ ഇത് പ്രഷര്‍ ഉള്ളവര്‍ക്ക് ഒട്ടും നല്ലതല്ല.
മിക്കവര്‍ക്കും കഴിക്കാന്‍ ഇഷ്ടമുള്ള ഇലകളാണ് ചീര, സെലറി എന്നിവയെല്ലാം. എന്നാല്‍, ചീരയിലെല്ലാം സോഡിയത്തിന്റെ അളവ് ഉള്ളതിനാല്‍ ഇത്തരം ഇലകള്‍ പരമാവധി ആഹാരത്തില്‍ ഉള്‍പ്പെടുത്താതിരിക്കാന്‍ ശ്രദ്ധിക്കുക. പ്രത്യേകിച്ച് നിങ്ങള്‍ക്ക് പ്രഷര്‍ നല്ലപോലെ കൂടി നില്ക്കുന്ന അവസരത്തില്‍ ഇത്തരം ആഹാരങ്ങള്‍ പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്.
അതുപോലെ തന്നെ ക്യാരറ്റ്, ബീറ്റ്റൂട്ട് പോലെയുള്ള പച്ചക്കറികള്‍ പ്രഷര്‍ കൂടിയിരിക്കുന്ന അവസരത്തില്‍ കഴിക്കാതിരിക്കുന്നത് നല്ലതായിരിക്കും. ഇല്ലെങ്കില്‍ ഇത് കൂടുതല്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നതിലേയ്ക്ക് നയിക്കും.
ചീസ്
പലര്‍ക്കും ചീസ് കഴിക്കാന്‍ താല്പര്യം ഉണ്ടായിരിക്കും. പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നതിനാല്‍ തന്നെ പലരും ഡയറ്റിന്റെ ഭാഗമായി ചീസ് ചേര്‍ക്കാറുണ്ട്. എന്നാല്‍, പ്രഷര്‍ ഉയര്‍ന്നിരിക്കുന്ന അവസരത്തില്‍ അല്ലെങ്കില്‍ പെട്ടെന്ന് തന്നെ പ്രഷര്‍ കൂടുന്ന രോഗികള്‍ എന്നിവര്‍ ചീസ് കഴിക്കുന്നത് ഒഴിവാക്കാവുന്നതാണ്.
ഇന്ന് ലഭിക്കുന്ന മിക്ക ചീസും സാള്‍ട്ടഡ് ആണ്. അതുപോലെ തന്നെ ഇതില്‍ സാച്യുറേറ്റഡ് ഫാറ്റ് അടങ്ങിയിരിക്കുന്നു. ഇത് കാര്‍ഡിയോ വസ്കുലര്‍ ഡിസീസസ് വര്‍ദ്ധിപ്പിക്കും, രക്തസമ്മര്‍ദ്ദം കൂട്ടും, അതുപോലെ തന്നെ കൊളസ്ട്രോള്‍ ലെവലിലും വ്യതിയാനം ഉണ്ടാക്കുന്നു.
നിങ്ങള്‍ക്ക് ചീസ് കഴിക്കാന്‍ ആഗ്രഹം തോന്നുന്നുണ്ടെങ്കില്‍ സോഡിയത്തിന്റെ അളവ് കുറഞ്ഞ ചീസ് തിരഞ്ഞെടുക്കാവുന്നതാണ്.
അച്ചാര്‍
അച്ചാര്‍ തൊട്ടുകൂട്ടി കഞ്ഞി, അല്ലെങ്കില്‍ ചോറ് എന്നിവ കഴിക്കാന്‍ ഇഷ്മുള്ള നിരവധി ആളുകള്‍ ഉണ്ട്. എന്നാല്‍, പ്രഷര്‍ ഉള്ളവര്‍ക്ക് അത്ര ഹെല്‍ത്തിയായിട്ടുള്ള ആഹാരമല്ല അച്ചാര്‍, അത് പ്രഷര്‍ ഉള്ളവര്‍ക്ക് എന്ന് മാത്രമല്ല, മൊത്തത്തില്‍ അച്ചാര്‍ അമിതമായി കഴിക്കുന്നത് നമ്മളുടെ ചര്‍മ്മം മുതല്‍ മുടിയ്ക്ക് പോലും നല്ലതല്ല.
അച്ചാര്‍ തയ്യാറാക്കാന്‍ നന്നായി ഉപ്പ് ചേര്‍ക്കാറുണ്ട്. മിക്കവരും ആദ്യം തന്നെ അച്ചാര്‍ നല്ലപോലെ ഉപ്പ് തിരുമ്മി വെച്ച് വാട്ടി എടുക്കും. അതിന് ശേഷം മാത്രമാണ് അച്ചാര്‍ തയ്യാറാക്കുക. ഇത്തരത്തില്‍ അമിതമായി ഉപ്പ് ചേര്‍ക്കുന്നതിനാല്‍ തന്നെ ഇത് വേഗത്തില്‍ പ്രഷര്‍ കൂട്ടുന്നതിനും കാരണമാണ്.
ബ്രെഡ്
ഒന്ന് പനി വന്നാല്‍, അല്ലെങ്കില്‍ വയ്യാതായാല്‍ നമ്മള് ചായയുടെ കൂടെ കഴിക്കാന്‍ എടുക്കുന്ന സാധനമാണ് ബ്രെഡ്. ബ്രെഡ് മാത്രമല്ല, ചിലര്‍ ബിസ്ക്കറ്റ് കഴിക്കും. ചിലര്‍ റസ്ക്ക് കഴിക്കും. ചിലര്‍ ബണ്‍ ആയിരിക്കും വാങ്ങി കഴിക്കുന്നത്.
എന്നാല്‍ ഇത്തരത്തിലുള്ള പ്രോഡക്ട്സ് വാങ്ങി കഴിക്കുന്നത് പ്രഷര്‍ ഉള്ളവര്‍ക്ക് നല്ലതല്ല. ഇതില്‍ സോഡിയത്തിന്റെ സാന്നിധ്യം ഉള്ളതിനാല്‍ ഇതെല്ലാം തന്നെ പ്രഷര്‍ വേഗത്തില്‍ വര്‍ദ്ധിപ്പിക്കുന്നതിന് പിന്നിലെ കാരണങ്ങളില്‍ ഒന്നാണ്. അതിനാല്‍ പരമാവധി ഇത്തരം വസ്തുക്കള്‍ വാങ്ങി കഴിക്കാതിരിക്കാം.
Also Read: ഉമിക്കരി ഉപയോഗിച്ച് പല്ല് തേക്കുന്നത് നല്ലതാണോ?
വറുത്തതും പൊരിച്ചതും
വറുത്തതും പൊരിച്ചതുമായ ആഹാരങ്ങള്‍ നിങ്ങളുടെ ഡയറ്റ് ലിസ്റ്റില്‍ നിന്നും ഒഴിവാക്കേണ്ടതാണ്. ഇവയിലെ ഉപ്പ് അമിതമായിരിക്കും. പ്രത്യേകിച്ച് നിങ്ങള്‍ പ്രഷര്‍ കൂടിയിരിക്കുന്ന അവസരത്തില്‍ നല്ല ഹെല്‍ത്തി ഫുഡ് കഴിക്കാന്‍ പരമാവധി ശ്രദ്ധിക്കുക. അതുപോലെ തന്നെ നല്ലപോലെ വെള്ളം കുടിക്കുന്നതും വ്യായാമം ചെയ്യുന്നതുമെല്ലാം പ്രഷര്‍ നിയന്ത്രിച്ച് നിര്‍ത്താന്‍ സഹായിക്കും.