പാം ഓയില്‍ പാചകത്തിന് ഉപയോഗിയ്ക്കുന്നത് ദോഷം വരുത്തുമോ, അറിയൂ.
Authored by Saritha PV | Samayam Malayalam | Updated: 9 Jun 2023, 3:47 pm
വില കുറവില്‍ ലഭിയ്ക്കുന്നത് കൊണ്ട് തന്നെ പാചകത്തിന് പാം ഓയില്‍ കൂടുതലായി ഉപയോഗിയ്ക്കപ്പെടുന്നുണ്ട്. പ്രത്യേകിച്ചും കടകളിലും മറ്റും. ഇത് ആരോഗ്യത്തിന് വാസ്തവത്തില്‍ ദോഷകരമോ എന്നറിയൂ.
ഇതില്‍
ഇതില്‍ രണ്ട് ഫാറ്റി ആസിഡുകളുണ്ട്. പാമെറ്റിക് ആസിഡ്, ഒലീയിക് ആസിഡ് എന്നിവയാണ് ഇവ. പാമെറ്റിക് ആസിഡ് സാച്വറേച്ചഡ് ഫാറ്റാണ്. ഒലീയിക് അണ്സാച്വറേച്ചഡ് ഫാറ്റാണ്. സാച്വറേറ്റഡ് ഫാറ്റ് തോത് കുറച്ച് അണ്‍സാച്വറേറ്റഡ് ഫാറ്റ് തോത് കൂട്ടിയാണ് പാമോയില്‍ കട്ടിയാകാതെ സൂക്ഷിയ്ക്കുന്നത്. ഇതിനാല്‍ തണുപ്പുള്ള സ്ഥലത്താണെങ്കിലും കട്ടിയാകില്ല. ഇത് ഇത്തരത്തില്‍ ഉപയോഗിയ്ക്കാന്‍ എളുപ്പവുമാണ്.
ഇനി ക്ഷീണം വരുമ്പോൾ കുടിക്കാൻ അടിപൊളി പാനീയങ്ങൾ
ഇനി ക്ഷീണം വരുമ്പോൾ കുടിക്കാൻ അടിപൊളി പാനീയങ്ങൾ
എണ്ണയിലെ കൊഴുപ്പ്
സാധാരണ ഒരു എണ്ണയിലെ കൊഴുപ്പ് കൂട്ടുന്നത് സാച്വറേറ്റഡ് ഫാറ്റാണ്. വെളിച്ചെണ്ണയില്‍ സാച്വറേറ്റഡ് ഫാററുണ്ടെങ്കിലും ഇതില്‍ ലോറിക് ആസിഡ് പോലുള്ളവ ശരീരത്തിന് ഗുണം നല്‍കും. വെളിച്ചെണ്ണയില്‍ 92 ശതമാനം സാച്വറേറ്റഡ് ഫാറ്റാണ്. പാം ഓയിലില്‍ സാച്വറേറ്റഡ് ഫാറ്റ് തോത് 38-40 ആക്കിയാണ് ഇത് നാം ഉപയോഗിയ്ക്കുന്നത്. രണ്ടാമത്തേത് മോണോ അണ്‍സാച്വറേറ്റഡ് ഫാറ്റി ആസിഡാണ്. ഇത് ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ്.
ഈ മോണോ സാച്വറേറ്റഢ് ഫാറ്റി ആസിഡ് കൂടുതലായി അടങ്ങിയിട്ടുള്ളത് പാം ഒായിലിലും നിലക്കടല എണ്ണയിലുമാണ്. ഇവ ഒലീവ് ഓയിലിലും മീനെണ്ണ ഗുളികയിലുമെല്ലാം ഉണ്ട്. ഇതെല്ലാം ആരോഗ്യത്തിന് പൊതുവേ ഗുണകരമായവയുമാണ്. പ്രത്യേകിച്ചും ഹൃദയത്തിനും കരളിനും നല്ലതാണ്.
കൊളസ്ട്രോള്‍
പോളിഅണ്‍സാച്വറേറ്റഡ് ഫാറ്റുണ്ട്. ഇത് അപകടകാരിയാണ്. കൊളസ്ട്രോള്‍ തോത് വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണിത്. ഇതിന്റെ അളവ് പാം ഓയിലില്‍ തീരെ കുറവാണ്. കൂടുതല്‍ ഇതുള്ളത് കപ്പലണ്ടി എണ്ണയിലാണ്. വെളിച്ചെണ്ണയില്‍ 5 ശതമാനമുണ്ട്. എന്നാല്‍ ഇത് 15 ശതമാനം മാത്രമാണ് പാമോയില്‍ ഉള്ളത്. മറ്റ് എണ്ണകളില്‍ ഇതിനേക്കാള്‍ കൂടുതലാണ്. ഇതിനാല്‍ തന്നെയും പാം ഓയില്‍ ദോഷകരമാണെന്ന് പറയാനാകില്ല. ഇതിലെ ബീറ്റാ കരോട്ടിനും ആരോഗ്യകരമാണ്. ഇതിനാല്‍ ഇതില്‍ വൈറ്റമിന്‍ എ, വൈറ്റമിന്‍ ഇ എന്നിവയും ഉണ്ട് അതായത് വെളിച്ചെണ്ണ പോലെയുളളവ പോലെ ഉപയോഗിയ്ക്കാവുന്ന എണ്ണ തന്നെയാണ് പാം ഓയില്‍. ഇതിനെ ഭയക്കേണ്ടതില്ലെന്നര്‍ത്ഥം.
തടി
മറ്റ് ഏത് എണ്ണ പോലെയും അമിതമായി ഉപയോഗിച്ചാല്‍ ഇത് കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കും.തടി വര്‍ദ്ധിപ്പിയ്ക്കും. അതല്ലാതെ പാം ഓയിലില്‍ പാകം ചെയ്യുന്നത് കൊണ്ട് മാത്രം ആരോഗ്യം കേടാകുമെന്നര്ത്ഥമില്ല. മിതമായുള്ള, ആരോഗ്യകരമായുള്ള ഉപയോഗമാകാം. വറുത്തും പൊരിച്ചുമെല്ലാം കഴിച്ചാല്‍ ഏത് എണ്ണയെ പോലെയും അനാരോഗ്യമുണ്ടാകും. അതല്ലാതെ പാം ഒായില്‍ ആരോഗ്യത്തിന് ദോഷമാണെന്നോ ഇത് വില്ലനാണെന്നോ അര്‍ത്ഥമില്ല. മിതമായി ഉപയോഗിയ്ക്കുകയെന്നതാണ് പ്രധാനം.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക